മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം സുരേഷ് ഗോപിയ്ക്ക് വളരാന്‍ കഴിഞ്ഞത് എന്താവും? വിട്ടുകൊടുത്തതാണോ?

മലയാളത്തിന് അന്നും ഇന്നും ഒരു ആക്ഷന്‍ ഹീറോ മാത്രമേയുള്ളൂ, അത് സുരേഷ് ഗോപിയാണ്. ഗന ഗംഭീരമായി, പൗരുഷ വീര്യത്തോടെ സുരേഷ് ഗോപി ഡയലോഗുകള്‍ പറയുമ്പോള്‍ സ്‌ക്രീന്‍ വിറച്ചുപോയ ഒരു കാലം മലയാളത്തിലുണ്ടായിരുന്നു. ഇന്ന് മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മലയാള സിനിമാ ലോകം അന്ന് സുരേഷ് ഗോപിയുടേതും കൂടെയായിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആക്ഷന്‍ ഹീറോ സുരേഷ് ഗോപി എന്നായിരുന്നു മലയാളികളുടെ പ്രതികരണം.

സുരേഷ് ഗോപിയ്ക്ക് പക്ഷെ ഇതര മലയാളികള്‍ക്കിടയിലും പേരും പ്രശസ്തിയും ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ സുരേഷ് ഗോപിയുടെ മിക്ക ചിത്രങ്ങളും അന്യഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നു. അന്ന് മലയാളിയല്ലാത്ത ഒരാളോട് മലയാള സിനിമയെ കുറിച്ച് ചോദിച്ചാല്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും അവര്‍ സംസാരിച്ചിരുന്നത് സുരേഷ് ഗോപിയെ കുറിച്ചാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ...


പതിയെ തുടങ്ങി

പതിയെ തുടങ്ങി

1986 ല്‍ സിനിമാ ലോകത്തെത്തിയ സുരേഷ് ഗോപിയ്ക്ക് തുടര്‍ച്ചയായി സിനിമകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു കരിയര്‍ ബ്രേക്ക് സംഭവിച്ചിരുന്നില്ല. നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍, അല്ലെങ്കില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ സിനിമകള്‍ പോന്നിരുത്. അന്ന് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയെ പോലെ തന്നെ തുടക്കകാരാണ്.

ഏകലവ്യന്‍ മാറ്റി മറിച്ച കരിയര്‍

ഏകലവ്യന്‍ മാറ്റി മറിച്ച കരിയര്‍

1993 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏക ലവ്യന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കരിയറിന് വഴിത്തിരിവായത്. ആദ്യത്തെ ഐപിഎസ് വേഷം അതായിരുന്നു. സുരേഷ് ഗോപിയുടെ ഡയലോഗുകളിലുള്ള ചടുലതയും അഭിനയത്തിന്റെ തീവ്രതയും അളന്ന സിനിമയായിരുന്നു അത്. പിന്നീട് സമൂഹം, മാഫിയ, കാശ്മീരം, കമ്മീഷ്ണര്‍, ഹൈവേ, ദ കിങ്, യുവ തുര്‍ക്കി, ലേലം, ജനാധിപത്യം, കളിയാട്ടം, വാഴുന്നോര്‍, നരിമാന്‍, ഭരത് ചന്ദ്രന്‍ ഐപിഎസ് അങ്ങനെ അങ്ങനെ ഓരോ സിനിമയിലൂടെയും സുരേഷ് ഗോപി കൂടുതല്‍ ശക്തനായി.

Recommended Video

Suresh gopi reveals about The differences he had with mammootty | FIlmiBeat Malayalam
ഒപ്പത്തിനൊപ്പം മൂന്ന് പേരും

ഒപ്പത്തിനൊപ്പം മൂന്ന് പേരും

മലയാള സിനിമ അറിയപ്പെട്ടത് സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരിലാണ്. മൂവരും അന്നത്തെ യുവതാരങ്ങള്‍.. ഒപ്പത്തിനൊപ്പം മത്സരിക്കുന്നവര്‍. സ്‌ക്രീനിലെ മത്സരം ചിലപ്പോഴൊക്കെ വ്യക്തിപരവും ആയിരുന്നു എന്നത് സ്വകാര്യം. ചെറിയ ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മൂന്ന് പേരും ഒരുമിച്ചു നിന്നാല്‍ മലയാള സിനിമ മുന്നേറും എന്ന് തന്നെയായിരുന്നു വിശ്വാസം.

സുരേഷ് ഗോപി താഴോട്ട്

സുരേഷ് ഗോപി താഴോട്ട്

പതിയെ സുരേഷ് ഗോപി പിന്‍വലിയാന്‍ തുടങ്ങി. അതിന് പ്രധാന കാരണം കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തതിലെ പാളിച്ചകളായിരുന്നു. ഗന ഗംഭീരമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന സുരേഷ് ഗോപി പതിയെ കോമഡി നായക വേഷങ്ങള്‍ പരീക്ഷിച്ചു നോക്കി. പക്ഷെ സുരേഷ് ഗോപിയുടെ ശബ്ദത്തിനും ശരീരത്തിനും അത്തരം കഥാപാത്രങ്ങള്‍ ഇണങ്ങിയില്ല. അത് മനസ്സിലാക്കാതെ മുന്നോട്ട് പോയതായിരുന്നു ഒരു പാളിച്ച.

മുന്നേ നടന്നു നോക്കി

മുന്നേ നടന്നു നോക്കി

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം സുരേഷ് ഗോപിയുടെ കരിയര്‍ താരതമ്യം ചെയ്യുമ്പോള്‍ പ്രധാനപ്പെട്ട വ്യത്യാസം കാണുന്നത് കഥാപാത്രങ്ങളുടെ പ്രായക്കുറവാണ്. അന്‍പത് കഴിഞ്ഞിട്ടും മോഹന്‍ലാലും, അറുപത് കഴിഞ്ഞിട്ടും മമ്മൂട്ടിയും യൂത്ത് ഇമേജ് വിലനിര്‍ത്തിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയാകട്ടെ നാല്‍പത് പകുതിയെത്തുമ്പോഴേക്കും നായക വേഷങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു തുടങ്ങി.

 മനപൂര്‍വ്വം മാറി നിന്നതോ?

മനപൂര്‍വ്വം മാറി നിന്നതോ?

ഒരു പക്ഷെ സുരേഷ് ഗോപി യുവ താരങ്ങള്‍ക്ക് വേണ്ടി മാറി നിന്നതാവാം. മരംചുറ്റി പ്രേമത്തിന്റെ കാലം കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി മനപൂര്‍വ്വം മാറി നിന്നു എന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിഷ്ടം. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും ശ്രദ്ധ കൊടുത്ത സുരേഷ് ഗോപി ഇന്ന് വെറുമൊരു ആക്ഷന്‍ ഹീറോ മാത്രമല്ല, എംപി കൂടെയാണെന്നത് അദ്ദേഹത്തിന്റെ നേട്ടമാണ്. അതിനെ വിലകുറച്ചു കാണാന്‍ ഒരിക്കലും സാധിക്കില്ല. അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സുരേഷ് ഗോപിയ്ക്ക് ഫില്‍മിബീറ്റ് കുടുംബത്തിന്റെ പിറന്നാള്‍ ആശംസകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X