മാമാ വിളിയേക്കാള്‍ മമ്മൂട്ടിയ്ക്ക് ഇഷ്ടം ചേട്ടാ എന്ന് വിളിക്കുന്നതാണ്, മരുമകന്‍ പറയുന്നു
പണ്ട് വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി തന്നെ പറഞ്ഞ സ്‌റ്റൈലില്‍ പറയുകയാണെങ്കില്‍ 'സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ തോത്പിക്കാന്‍ ആവില്ല മക്കളേ'. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായപ്പോള്‍ ആരാധകര്‍ പഞ്ഞത് അത് തന്നെ. ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്ത ആ സെല്‍ഫി രണ്ട് മൂന്ന് ദിവസം ആരാധകരുടെയും സെലിബ്രിറ്റികളുടെയും ചര്‍ച്ചാ വിഷയം തന്നെയായിരുന്നു.
ചെറുപ്പം കാഴ്ചയില്‍ മാത്രമല്ല, ബന്ധങ്ങളിലും നിലനിര്‍ത്താന്‍ മെഗാസ്റ്റാര്‍ ശ്രമിയ്ക്കുന്നുണ്ട് എന്നതാണ് ഇപ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യം. മമ്മൂട്ടിയുടെ മരുമകന്റെ വാക്കില്‍ നിന്നും അക്കാര്യം വ്യക്തമാണ്. മാമന്‍ എന്ന് വിളിയ്ക്കുന്നതിനെക്കാള്‍ മമ്മൂട്ടിയ്ക്കിഷ്ടം തന്നെ ചേട്ടാ എന്ന് വിളിക്കുന്നതാണത്രെ. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകനും നടനുമായ അഷ്‌കര്‍ സൗദാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടി എന്റെ മാമനാണെങ്കിലും അങ്ങിനെ വിളിക്കുന്നത് എനിക്ക് ചമ്മലാണ്. ചേട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ആല്‍ബങ്ങളില്‍ അഭിനയിച്ചു നടന്ന സമയത്ത്, എന്റെയുള്ളിലെ അഭിനയ മോഹം മനസ്സിലാക്ക മാമാച്ചി തസ്‌കര വീരന്‍ എന്ന സിനിമയില്‍ അവസരം തന്നു. എനിക്ക് ചീത്തപ്പേര് ഉണ്ടാക്കരുതെന്നും, സിനിമയില്‍ നല്ലതും ചീത്തയുമുണ്ടെന്നും അത് മനസ്സിലാക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ഇനിക്കിപ്പോഴും മാമാച്ചിയുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ പേടിയാണ്. ഒന്നുകില്‍ പുറകില്‍ വന്ന് നിന്ന് പറയും, അല്ലെങ്കില്‍ വാട്‌സ് ആപ്പില്‍ മെസേജ് അയച്ചാണ് എന്തെങ്കിലും പറയാറുള്ളത്. രാജമാണിക്കം എന്ന സിനിമ കണ്ട് ഒരിക്കല്‍ മാമാച്ചിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മുഖത്ത് നോക്കി, 'തള്ളേ നിങ്ങള് പുലിയാണ്' എന്ന് പറഞ്ഞു. അദ്ദേഹം ചിരിച്ചു. അന്ന് ഞങ്ങള്‍ കുറേ നേരം സംസാരിച്ചിരുന്നു.
മകന്‍ ദുല്‍ഖര്‍ സല്‍മാനെക്കാളും സഹോദര പുത്രന്‍ മഖ്ബൂലിനെക്കാളും മുന്‍പേ മമ്മൂട്ടി കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ അഷ്‌കര്‍ സൗദാന്‍ മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്‍പന ചേച്ചിയാണ് തന്റെ പേരിനൊപ്പം സൗദ എന്ന ഉമ്മയുടെ പേര് ചേര്‍ത്ത് അഷ്‌കര്‍ സൗദാന്‍ എന്ന പേര് നല്‍കിയതെന്ന് നടന്‍ പറയുന്നു. തന്റെ സിനിമകള്‍ മാമച്ചി കണ്ടോ എന്നറിയില്ല എന്നും അത്തരം കാര്യങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ല എന്നും അഷ്‌കര്‍ ആനീസ് കിച്ചണില്‍ പറഞ്ഞു


Click it and Unblock the Notifications











