For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിൽ കുറവുണ്ടാകില്ല'; ഡിംപിളിന്റെ കു‍ഞ്ഞിനൊപ്പം ഡിവൈൻ!

  |

  തെങ്കാശിപ്പട്ടണമടക്കമുള്ള നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് സീരിയൽ മേഖലയിൽ അറിയപ്പെടുന്ന നടിയായി മാറിയ അഭിനേത്രിയാണ് ഡിംപിൾ‌ റോസ്. വിവാഹത്തോടെയാണ് അഭിനയം ഡിംപിൾ അവസാനിപ്പിച്ചത്.

  കൊച്ചിക്കാരനായ ആൻസൺ വിൻസെന്റിനെയാണ് ഡിംപിൾ വിവാഹം ചെയ്തത്. ഒരു വർഷം മുമ്പാണ് ഡിംപിളിന് കുഞ്ഞുങ്ങളുണ്ടായത്. രണ്ട് ഇരട്ട കുട്ടികൾക്കാണ് ഡിംപിൾ ജന്മം നൽകിയത്. അതിൽ‌ ഒരാളെ മാത്രമാണ് ഡ‍ിംപിളിന് ജീവനോടെ കിട്ടിയത്.

  Also Read: 'എട്ട് വർഷത്തെ പ്രണയം', മഞ്ച് സ്റ്റാർ സിം​ഗർ താരം ആതിര മുരളി വിവാഹിതയായി, കൊച്ചുകുട്ടിയല്ലേ എന്ന് ആരാധകർ

  മറ്റൊരു കുഞ്ഞ് ജനിച്ച് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിച്ച് പോയിരുന്നു. മാസം തികയാതെയാണ് ഡിംപിൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഓർക്കാനും മറക്കാനും കഴിയാത്ത തൊണ്ണൂറ് ദിനങ്ങൾ എന്നാണ് ഡിംപിൾ ആ നാളുകളെ വിശേഷിപ്പിക്കുന്നത്.

  ഇപ്പോൾ പാച്ചുവെന്ന കുഞ്ഞ് മാത്രമാണ് ഡിംപിളിനുള്ളത്. കെസ്റ്ററിന്റെ മുഖം പോലും അവസാനമായി കാണാൻ ഡിംപിളിന് സാധിച്ചില്ല. ഗര്‍ഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെ കുറിച്ചുമെല്ലാം പറയുന്ന വീഡിയോയില്‍ തനിക്ക് ആശ്വാസമായി നിന്നവര്‍ക്ക് ഡിംപിള്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ​

  Also Read: 'റിയൽ ലൈഫിലും ബേസിൽ പൊട്ടനാണെന്ന് ധ്യാൻ, അവനിഷ്ടമുള്ളത് പറയട്ടെ, അവന്റെ ഇന്റവ്യൂകളുടെ ആരാധകനാണ് ‍ഞാൻ'; ബേസിൽ

  ഗർഭിണിയായിരുന്നപ്പോൾ നിരന്തരം വീഡിയോകൾ പങ്കുവെച്ചിരുന്ന ഡിംപിളിനെ അഞ്ചാം മാസത്തിന് ശേഷം കാണാതായതോടെ ആരാധകരെല്ലാം തിരക്കി തുടങ്ങിയിരുന്നു. പൂര്‍ണ വളര്‍ച്ചയെത്തും മുമ്പാണ് ഡിംപിള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

  പ്രസവ സമയത്ത് രണ്ട് കുഞ്ഞുങ്ങളും അപകടനിലയായിലായിരുന്നു. ഇതില്‍ ഒരു കുഞ്ഞ് മരിച്ചപ്പോള്‍ രണ്ടാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ എന്‍ഐസിയുവിലായിരുന്നു. 90 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിംപിളിന് ഈ കുഞ്ഞിനെ താലോലിക്കാന്‍ കഴിഞ്ഞത്.

  കെസ്റ്റര്‍ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ് സങ്കടം മറയ്ക്കുന്നതെന്നും പാച്ചുവിന് കെസ്റ്ററിനെ കാണാനും അനുഭവിക്കാനും കഴിയുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്നും ഡിംപിള്‍ പറഞ്ഞിട്ടുണ്ട്. കെസ്റ്ററിന് കൂടി നൽകാൻ വെച്ച സ്നേഹം ഇപ്പോൾ പാച്ചുവിനാണ് ഡിംപിൾ നൽകുന്നത്.

  പ്രാർഥിച്ച് ആ​ഗ്രഹിച്ച് തന്ന മകനാണ് ഇപ്പോൾ ഡിംപിളിന്റെ ലോകം. പാച്ചുവിന്റെ ഒന്നാം പിറന്നാൾ ആഘോഷമായിട്ടാണ് ഡിംപിളും കുടുംബവും ആഘോഷിച്ചത്. ഇപ്പോഴിതാ ഡിംപിളിന്റെ മകൻ പാച്ചുവിനെ കുറിച്ച് ഡിംപിളിന്റെ സഹോദരന്റെ ഭാര്യ ഡിവൈൻ ക്ലാര എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

  ഡിംപിളിന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഫോട്ടോയാണ് ഡിവൈൻ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ പാച്ചൂസിന്റെ കള്ള നോട്ടവും ചിരിയും തന്നെയാണ് ആകര്‍ഷണം.

  'നിന്നെ ഞാന്‍ പ്രസവിച്ചിട്ടില്ലായിരിയ്ക്കാം. പക്ഷെ അതുകൊണ്ട് ഒരു തരി പോലും സ്‌നേഹം കുറയില്ല' എന്നാണ് ഡിവൈൻ കുറിച്ചത്. ആന്റിക്കൊപ്പമുള്ള പാച്ചുവിന്റെ ഫോട്ടോ വളരെ പെട്ടന്ന് തന്നെ വൈറലായി.

  ഡിംപിളിന്റെ സഹോദരൻ ഡോൺ ആദ്യം വിവാഹം ചെയ്തത് ചന്ദനമഴ അടക്കമുള്ള സീരിയലിലൂടെ ശ്രദ്ധ നേടിയ നടി മേഘ്ന വിൻസെന്റിനെയാണ്. പിന്നീട് ആ ബന്ധം പിരിഞ്ഞ ശേഷമാണ് ഡിവൈൻ ക്ലാരയെ ഡോൺ വിവാഹം ചെയ്തത്.

  ഡിവൈനിനും ഡോണിനും ഒന്നര വയസുകാരനായ ഒരു മകനുമുണ്ട്. ഡിംപിളും ഡിവൈനും നാത്തൂന്മാരെപ്പോലെയല്ല സഹോദരിമാരെപോലെയാണ് ബന്ധം സൂക്ഷിക്കുന്നതും കഴിയുന്നതും. ഡിംപിൾ‌ സോഷ്യൽമീഡിയയിൽ സജീവമാണ് ഇടയ്ക്കിടെ തന്റേയും മകന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഡിവൈനിനും യുട്യൂബ് ചാനലുണ്ട്.

  സിനിമയിലും സീരിയലുകളിലും ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഡിവൈന്‍ ക്ലാരയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഡിവൈന്‍ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഡോണും മേഘ്‌നയും വേര്‍പിരിഞ്ഞ ശേഷമുള്ള ഡിവൈനിന്റെ വരവ് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  Read more about: dimple rose
  English summary
  Don Tony's Wife Divine Clara's New Picture With Dimple Rose Kid Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X