twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ ഒരു ചാനലും ഇതുവരെ ആ സിനിമ സംപ്രേഷണം ചെയ്തിട്ടില്ല,ഡോ.ബിജുവിന്റെ വാക്കുകൾ

    |

    സംവിധായകൻ ഡോ. ബിജുവിന്‌റെ വാക്കുകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാവുകയാണ്. ദളിത് വിഷയങ്ങൾ സിനിമയാക്കുന്നത് തമിഴ് സിനിമയിൽ ആണ് മലയാളത്തിൽ അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടേ ഇല്ല എന്ന നറേഷനുകൾ വസ്തുതാപരമല്ല എന്ന് ചൂണ്ടിക്കാണിച്ചു രാംദാസ് കടവല്ലൂർ എഴുതിയ കുറിപ്പിൽ കൂട്ടിച്ചേർക്കലുമായിട്ടാണ് ബിജു എത്തിയിരിക്കുന്നത്.

    Dr  Biju- indrans

    ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ദി ഹോളിവുഡ് റിപ്പോർട്ടർ വെയിൽമരങ്ങൾ എന്ന മലയാള സിനിമയെ പറ്റി 2019 ൽ എഴുതിയ റിവ്യൂവിലെ ആദ്യ ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ദളിത് ജീവിതം ചിത്രീകരിക്കുന്നതിൽ മലയാള സിനിമാക്കാർ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവർ മിനിമം മലയാള സിനിമയുടെ ചരിത്രം എങ്കിലും ഒന്ന് പഠിക്കുവാൻ ശ്രമിക്കണം'' എന്നാണ് അദ്ദേഹം പറയുന്നത്.

    തുടക്കത്തിൽ കിഷോറിന് ഇഷ്ടമല്ലായിരുന്നു,അടുത്തത് ഇങ്ങനെ, പ്രണയകഥ വെളിപ്പെടുത്തി ദേവി ചന്ദനതുടക്കത്തിൽ കിഷോറിന് ഇഷ്ടമല്ലായിരുന്നു,അടുത്തത് ഇങ്ങനെ, പ്രണയകഥ വെളിപ്പെടുത്തി ദേവി ചന്ദന

    ഡോ. ബിജുവിന്റെ വാക്കുകൾ ഇങ്ങനെ....

    ദളിത് വിഷയങ്ങൾ സിനിമയാക്കുന്നത് തമിഴ് സിനിമയിൽ ആണ് മലയാളത്തിൽ അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടേ ഇല്ല എന്ന നറേഷനുകൾ വസ്തുതാപരമല്ല എന്ന് ചൂണ്ടിക്കാണിച്ചു രാംദാസ് കടവല്ലൂർ എഴുതിയ കുറിപ്പ് കണ്ടപ്പോൾ ആണ് ആ വിഷയത്തിൽ അല്പം കൂടി കൂട്ടിച്ചേർക്കലുകൾ കുറിക്കാം എന്ന് തോന്നിയത് .

    ദളിത് വിഷയങ്ങൾ സിനിമ ആക്കുന്ന കാര്യത്തിൽ മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ഒക്കെ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെയുള്ള ഓരോ വിലയിരുത്തലുകൾ നടത്തി കുറെ ഏറെ ആളുകൾ എഴുതുന്നുണ്ട് . അവരുടെ അറിവിലേക്കായി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രസിദ്ധീകരണമായ ദി ഹോളിവുഡ് റിപ്പോർട്ടർ വെയിൽമരങ്ങൾ എന്ന മലയാള സിനിമയെ പറ്റി 2019 ൽ എഴുതിയ റിവ്യൂവിലെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു.

    മലയാളത്തിൽ ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ ഉണ്ടാകുന്നില്ല എന്നതല്ല യാഥാർഥ്യം മറിച്ചു ആ സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നു എന്നതാണ് യാഥാർഥ്യം . ഇന്ത്യയിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കുറച്ചു തിയറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു . കേരളത്തിൽ ആയിരുന്നു ഏറ്റവും കുറച്ചു കാണികൾ തിയറ്ററിൽ എത്തിയത്.

    എന്‍റെ സകലവിധ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു, ദിവ്യ ലക്ഷ്മിയെ കുറിച്ച് വാചാലനായി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിഎന്‍റെ സകലവിധ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു, ദിവ്യ ലക്ഷ്മിയെ കുറിച്ച് വാചാലനായി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

    മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലും സിനിമ രണ്ടു വര്ഷം ആയിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല . മലയാളത്തിലെ സ്ഥിരം നിരൂപകന്മാരിൽ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല ..സംസ്ഥാന. ചലച്ചിത പുരസ്‌കാര നിർണ്ണയ ജൂറി ആദ്യ റൗണ്ടിൽ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി . അവസാന ഘട്ടത്തിൽ എത്താനുള്ള 25 സിനിമകളിൽ പോലും പെടാൻ അർഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ ..

    അടിമുടി ദളിത് പരിപ്രേക്ഷ്യത്തിൽ ഉള്ള ചിത്രം ആണ് വെയിൽമരങ്ങൾ . കേരളത്തിൽ പൂർണ്ണമായും തഴയപ്പെടുകയും ചർച്ചയ്ക്ക് വിധേയമാക്കാതിരിക്കുകയും ചെയ്ത ഈ സിനിമയുടെ ആദ്യ പ്രദർശനം ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ആയിരുന്നു . മികച്ച ആർട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗൊബ്ലറ്റ് പുരസ്കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയിൽ മത്സര വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ ആയി . ലോകത്തെ ഏറ്റവും പ്രശസ്തരായ മാസ്റ്റർ സംവിധായകരിൽ ഒരാൾ ആയ നൂറി ബിൽഗേ സെയ്‌ലാൻ ആയിരുന്നു ജൂറി ചെയർമാൻ .

    തുടർന്ന് അനേകം അന്താരാഷ്‌ട്ര മേളകളിൽ പ്രദർശനം. അഞ്ചു അന്താരാഷ്ട്ര അവാർഡുകൾ , (ഇന്ദ്രൻസിനു സിംഗപ്പൂർ ചലച്ചിത്ര മേളയിൽ മികച്ച നടൻ ഉൾപ്പെടെ ). ദളിത് ജീവിതം സംസാരിക്കുന്ന കേരളം പുറന്തള്ളിയ ഈ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഈ മാസം ജക്കാർത്ത ചലച്ചിത്ര മേളയിൽ പ്രദർശനം ഉണ്ട് .

    Recommended Video

    First Time In Mollywood History, Dulquer Salmaan’s Kurup visuals to light up Burj Khalifa in Dubai

    ദളിത് പരിസരങ്ങൾ പ്രമേയമാക്കിയ ജാതിക്കെതിരെ സംസാരിക്കുന്ന വേറെയും ചില സിനിമകൾ ഉണ്ട് ജയൻ ചെറിയാന്റെ പപ്പിലിയോ ബുദ്ധ , ഷാനവാസ് നരണിപ്പുഴയുടെ കരി , സജി പാലമേലിന്റെ ആറടി , ജീവ കെ ജെ യുടെ റിക്ടർ സ്കെയിൽ . പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകൽ രഞ്ജിത് ചിറ്റാടെയുടെ പതിനൊന്നാം സ്ഥലം , എന്റെ തന്നെ കാട് പൂക്കുന്ന നേരം , പേരറിയാത്തവർ വെയിൽമരങ്ങളുടെ ഷാങ്ഹായി ചലച്ചിത്ര മേളയിലെ ആദ്യ പ്രദർശനത്തിന് ശേഷം ഹോളിവുഡ് റിപ്പോർട്ടർ എഴുതിയ റിവ്യൂവിന്റെ ആദ്യ ഭാഗം ചുവടെ ....ചിത്രം റിലീസ് ചെയ്തപ്പോൾ പുറത്തിറക്കിയ പോസ്റ്റർ ആണ് ഒപ്പംമെന്നും സംവിധായകൻ കുറിക്കുന്നു.

    Read more about: dr biju
    English summary
    Dr Biju's Write Up About His Movie Veyilmarangal Television premiere
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X