For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഭര്‍ത്താവിന്റെ കാര്യം നിങ്ങൾ അന്വേഷിക്കണ്ട; ചതിക്കുന്നത് പോലെ തോന്നാതിരിക്കാന്‍ പറഞ്ഞതാണെന്ന് എലിസബത്ത്

  |

  രണ്ടാമതും വിവാഹം കഴിഞ്ഞത് മുതല്‍ നടന്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തമിഴ് കലര്‍ത്തി മലയാളത്തില്‍ സംസാരിക്കുന്നതിന്റെ പേരില്‍ ചില പരിഹാസങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് രണ്ടാമത്തെ ഭാര്യയുമായി പിണക്കത്തിലാണെന്നും അവരും ബന്ധം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

  ബാലയുടെ പിന്നില്‍ നിന്ന് മാത്രമേ ഭാര്യ എലിസബത്തിനെ എല്ലാവരും കണ്ടിട്ടുള്ളു. ഡോക്ടര്‍ കൂടിയായ എലിസബത്ത് സൈലന്റായിരിക്കുന്നതെന്താണെന്ന് ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ചും കുടുംബ ജീവിത്തെ കുറിച്ചും ചോദ്യങ്ങളുമായി വന്നവര്‍ക്ക് കിടിലന്‍ മറുപടി പറഞ്ഞാണ് എലിസബത്ത് ഞെട്ടിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരപത്‌നിയുടെ കമന്റ് വൈറലാവുകയും ചെയ്തു.

  Also Read: ഞാന്‍ അങ്ങനൊരു ഡോക്ടറല്ല; തന്റെ പേരില്‍ വന്ന തെറ്റായ പ്രചരണം ചൂണ്ടി കാണിച്ച് ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത്

  സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും യൂട്യൂബില്‍ സജീവമാവുകയാണ് എലിസബത്ത്. ഡോക്ടറായതിനാല്‍ മെഡിസിന്‍ രംഗത്തെ ചില കാര്യങ്ങളെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഒരു വീഡിയോയുമായി താരമെത്തിയിരുന്നു. വളരെ നിഷ്‌കളങ്കമായ സംസാരത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ എലിസബത്തിന് സാധിച്ചിരുന്നു. ഇതിനിടയിലാണ് ചിലര്‍ വിമര്‍ശിക്കുന്ന തരത്തില്‍ കമന്റുകളുമായി എത്തിയത്.

  Also Read: നാലാം മാസത്തില്‍ നാവ് മുറിഞ്ഞ് പോയി; അത് തുന്നിക്കെട്ടി തന്ന മനുഷ്യനാണ്, വേദന പങ്കുവെച്ച് നടന്‍ സൂരജ് സണ്‍

  വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ തന്നെ ബാധിക്കുന്ന ചില കാര്യങ്ങള്‍ പറയാമെന്ന് വീഡിയോയില്‍ എലിസബത്ത് പറഞ്ഞു. തന്റെ പ്രൊഫഷനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെ പറ്റിയാണ് പറഞ്ഞതും. എന്നാല്‍ എലിസബത്തിന്റെ വീഡിയോയുടെ താഴെ നിരവധി കമന്റുകള്‍ വന്നു. അതിലൊന്നില്‍ 'ഭര്‍ത്താവിന്റെ കാര്യം നിങ്ങളെ ബാധിക്കില്ലേ' എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. നിരവധി ചോദ്യങ്ങളുണ്ടെങ്കിലും ഈ ചോദ്യത്തിന് മാത്രം വിശദീകരണം നല്‍കി കൊണ്ട് എലിസബത്ത് എത്തി.

  'എന്റെ ഭര്‍ത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട. അതെന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ എന്റെ ക്വാളിഫിക്കേഷനെ കുറിച്ച് തെറ്റായിട്ടാണ് മനസ്സിലാക്കുന്നതെങ്കില്‍ അത് പൊതുവായിട്ടുള്ള ആളുകളെ പറ്റിക്കുകയും ചതിക്കുകയും ചെയ്യുന്നത് പോലെയാവും. എന്റെ വീട്ടില്‍ എന്തുണ്ടായാലും അതിവിടെ ബാധിക്കില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒക്കെ, അപ്പോള്‍ ടേക്ക് കെയര്‍', എന്നുമാണ് എലിസബത്ത് നല്‍കിയ വിശദീകരണം.

  ബാലയൂടെ കൂടെ പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും എലിസബത്ത് സംസാരിക്കുന്നത് കേള്‍ക്കുന്നത് ഇപ്പോഴാണ്. നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമുണ്ട്. നമ്മളുടെ കൂട്ടത്തില്‍ ഒരാളെ പോലെ തോന്നിയെന്ന് പറയില്ലേ, അതുപോലെയുണ്ടായിരുന്നു. ഒരുപാട് സ്‌നേഹം. സന്തോഷം ആയി ഇരിക്കട്ടെ എന്നാണ് മറ്റൊരു കമന്റ്.

  എലിസബത്ത് ബാലയോടൊപ്പം നന്നായി സന്തോഷത്തോടെ ജീവിക്കണം. ബാലയെ പഴയ ബാലയായി ഞങ്ങള്‍ക്ക കാണണം. അതിന് ഡോക്ടര്‍ക്ക് സാധിക്കും. ബാലയെ ഞങ്ങള്‍ക്ക അത്രക്കിഷ്ടമാണ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയുടെ താഴെ വരുന്നത്.

  വിവാഹമോചനത്തെ കുറിച്ച് നിരന്തരം വാര്‍ത്ത വരുന്നതിനിടയിലാണ് ബാല ഒരു വീഡിയോയുമായി വരുന്നത്. ആദ്യ വിവാഹജീവിതത്തില്‍ സംഭവിച്ചത് പോലെ രണ്ടാത്തെതിലും സംഭവിച്ചു. നിങ്ങളെല്ലാവര്‍ക്കും സന്തോഷമായോ എന്നൊക്കെ നടന്‍ പറഞ്ഞു. ഇതോടെയാണ് എലിസബത്തുമായി പ്രശ്‌നത്തിലാണെന്നും അവര്‍ വേര്‍പിരിഞ്ഞെനും പ്രചരിച്ചത്. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണെന്നുള്ളത് ഇനിയും വ്യക്തമായിട്ടില്ല.

  Read more about: bala ബാല
  English summary
  Dr. Elizabath's Mass Reply To A Fan About Her Personal Life With Actor Bala Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X