സ്വത്ത് തന്നെയാണ് വിഷയമായത്, ബാത്ത്ടബ്ബിൽ വീണുവെന്നതൊക്കെ കഥയാണ്, മരണം വരെ ശ്രീദേവി ഗ്ലാമറസായി അഭിനയിച്ചു!
നടി ശ്രീദേവി സിനിമാ ലോകത്തോട് വിടപറഞ്ഞിട്ട് അഞ്ച് വർഷമായെങ്കിലും ആരാധകരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം അവരെ ഓർത്തെടുക്കുന്നത് ഏറെ സ്നേഹത്തോടെയാണ്. ശ്രീദേവിയുടെ സാന്നിധ്യം ഇന്ന് ഈ ലോകത്തില്ലയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവരോട് അടുത്ത് നിന്നിരുന്ന പലരും പറയുന്നത്. ശ്രീദേവിയുടെ മരണ ശേഷമാണ് മകൾ ജാൻവി കപൂർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സഹോദരിയുടെ പാത പിന്തുടർന്ന് ഇളയമകൾ ഖുശി കപൂറും സിനിമയിലേയ്ക്കെത്തിയിട്ടുണ്ട്.
2018 ഫെബ്രുവരി 24ന് ദുബായിയിൽ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും പിന്നീട് കേസ് തളളി പോകുകയായിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങി ഹൃദയാഘാതം വന്ന് മരിച്ചെന്നാണ് അവസാന റിപ്പോർട്ടുകളിൽ പറയുന്നത്. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് പോയി ഇന്ത്യയൊട്ടാകെ തരംഗമായ ഒരേയൊരു നടിയാണ് ശ്രീദേവി.

സൂപ്പർസ്റ്റാർ പട്ടം ആരാധകർ ആദ്യമായി നൽകിയ നായിക നടി കൂടിയാണ് ശ്രീദേവി. മലയാളത്തിലും അഭിനയിച്ചിട്ടുള്ള ശ്രീദേവിയെ കുറിച്ച് ഡോ.കാന്തരാജ് ആഗായം തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പൊതുവെ നടിമാരുടെ ജീവിതത്തിൽ സംഭവിക്കാറുള്ള അസ്വഭാവികതകൾ എല്ലാം ശ്രീദേവിയുടെ മരണത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് ഡോ.കാന്തരാജ് പറഞ്ഞത്.
ശ്രീദേവിയുടെ മരണം സംഭവിക്കാൻ കാരണമായത് പോലും അവരുടെ സ്വത്താണെന്നും കാന്തരാജ് പറയുന്നു. 'കണ്ടാലെ ഇഷ്ടപ്പെടുന്നൊരു നടിയാണ് ശ്രീദേവി. ജനപ്രദ സുന്ദരിയാണ്. എന്നാൽ ശ്രീദേവി അട്രാക്ടീവായിരുന്നു. ഗ്ലാമറസ് വേഷങ്ങളില്ലെല്ലാം അട്രാക്ടീവായിരുന്നു.'
'ബാലതാരമായി വന്ന് പിന്നീട് നായികയായി രണ്ടാം വരവ് നടത്തിയാൽ പരാജയം സംഭവിക്കാറാണ് പതിവ്. പക്ഷെ ശ്രീദേവിയുടെ കാര്യത്തിൽ അതുണ്ടായില്ല. നായികയായപ്പോൾ ശ്രീദേവിയുടെ പ്രശസ്തി കൂടിയതേയുള്ളു. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രീദേവിയായിരുന്നു നമ്പർ വൺ. മരിക്കുന്നത് വരെ ഗ്ലാമറസായി നടന്നു. മാത്രമല്ല ഗ്ലാമറസായി അഭിനയിക്കാൻ ശ്രീദേവിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.'
'ഗ്ലാമറസായി അഭിനയിച്ചതുകൊണ്ടാണ് യൂത്ത് പോലും ശ്രീദേവിയുടെ ആരാധകരായത്. ശ്രീദേവി ഫിനോമിനലാണ്. ശ്രീദേവിയുടെ മുത്തച്ഛൻ രാഷ്ട്രീയത്തിലുണ്ടായിരുന്നു. നടിയുടെ അച്ഛൻ വക്കീൽ ആയിരുന്നു. തെലുങ്കാണ് ശ്രീദേവിയുടെ മാതൃഭാഷ. പക്ഷെ വളർന്നത് തമിഴ്നാട്ടിലാണ്.'

'ശ്രീദേവിയുടെ മരണം വിശ്വസിക്കാനെ സാധിച്ചില്ല. മരണത്തിന് പറഞ്ഞ കാര്യങ്ങളും വിശ്വാസയോഗ്യമല്ല. ബാത്ത്ടബ്ബിൽ വീണ് മരിച്ചുവെന്നാണ് പറഞ്ഞത്. ബാത്ത് ടബ്ബിൽ വീണാൽ എഴുന്നേറ്റ് ഇരുന്നാൽ മതിയല്ലോ രക്ഷപ്പെടില്ലേ. പക്ഷെ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം വെറും കഥകൾ മാത്രമാണ്. എല്ലാ നടിമാരുടെയും ജീവിതത്തിൽ നടക്കാറുള്ള അസ്വാഭാവികതകൾ ശ്രീദേവിയുടെ ജീവിതത്തിലും ഉണ്ടായി.'
'ബോണി കപൂറിന്റെ രണ്ടാം ഭാര്യയായിട്ടല്ലേ പോയത്. ശ്രീദേവി മരിച്ചത് ഞങ്ങൾക്കൊന്നും വിശ്വസിക്കാനായില്ല. ശ്രീദേവിയുടെ കുടുംബത്തെ പരിചയമുണ്ടായിരുന്നു. കൺമുന്നിൽ വളർന്ന കുട്ടിയാണ്. അച്ഛന്റെ മരണശേഷം ശ്രീദേവിക്ക് നല്ലവഴി പറഞ്ഞ് കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. പണം കണ്ടാണ് ശ്രീദേവിയെ ബോണി കപൂർ വിവാഹം ചെയ്തത്.'
'ശ്രീദേവിയുടെ മരണത്തിന് കാരണവും സ്വത്ത് തന്നെയാണ്. ശ്രീദേവി, വൈജേന്തിമാല, ജയപ്രദ, ഹേമമാലിനി തുടങ്ങി എല്ലാവരുടെയും ഒരേ കഥയാണ്. എല്ലാവരുടെയും രണ്ടാം വിവാഹമാണ്', എന്നാണ് ശ്രീദേവിയെ കുറിച്ച് സംസാരിച്ച് കാന്തരാജ് പറഞ്ഞത്. നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവി വെള്ളിത്തിരയിൽ എത്തിയത്.
ബാലതാരമായി സിനിമയിൽ എത്തിയ താരം പതിമൂന്നാം വയസിൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തിൽ കമൽഹാസനും രജനികാന്തിനുമൊപ്പം നായികയായി അരങ്ങേറ്റം കുറിച്ചു. പൂമ്പാറ്റയാണ് ശ്രീദേവിയുടെ ആദ്യത്തെ മലയാള ചിത്രം. അതിൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.


Click it and Unblock the Notifications