കൊച്ചിയുടെ സിരകളിൽ പ്രണയം നിറയ്ക്കാൻ ഡോ.കുശ്ബു കപൂര്‍ എത്തുന്നു! പ്രണയദിനത്തില്‍ 'ഡിജെ' ലൗ
എഫ് ലൈവ്.ഇന്‍ സംഘടിപ്പിക്കുന്ന ഡിജെ ലൗവില്‍ പങ്കെടുക്കാനായാണ് ഡോക്ടര്‍ കുശ്ബു കപൂര്‍ ഫെബ്രുവരി 14 ന് കൊച്ചിയില്‍ എത്തുന്നത്.
ലോകത്തുടനീളമായി 3500 ലധികം വേദികള്‍ പിന്നിട്ട ബോളിവുഡിന്റെ സ്വന്തം ഡിജെ ഡോ.കുശ്ബു കപൂര്‍ പ്രണയദിനത്തില്‍ കൊച്ചിയില്‍ എത്തുന്നു. ഓണ്‍ലൈന്‍ ഫാഷന്‍ &ലൈഫ് സ്റ്റൈല്‍ മാഗസിനായ എഫ് ലൈവ്.ഇന്‍ സംഘടിപ്പിക്കുന്ന ഡിജെ ലൗവില്‍ പങ്കെടുക്കാനായാണ് ഡോക്ടര്‍ കുശ്ബു കപൂര്‍ ഫെബ്രുവരി 14 ന് കൊച്ചിയില്‍ എത്തുന്നത്.

ലോകത്ത് ആദ്യമായി ഡോക്ട്രേറ്റ് ലഭിക്കുന്ന വനിത ഡിജെയാണ് കുശ്ബു കപൂര്‍. തുര്‍ക്കിയിലെ മെട്രോപൊളിറ്റിയന്‍ മുനിസിപ്പാലിറ്റിയായ ഇസ്താന്‍ബുള്‍ ഇവരെ ഏഷ്യയിലെ ബെസ്റ്റ് ഡിജെ യായി കഴിഞ്ഞ വര്‍ഷം തിരെഞ്ഞെടുത്തിരുന്നു. ഡല്‍ഹി സ്വദേശിയായ കുശ്ബു മോഡലിംങിലൂടെയാണ് ആങ്കറിംങിലേക്കും അവതാരികയായും പിന്നീട് ഡിജെയായും എത്തുന്നത്. പ്രണയ ദിനത്തില്‍ വൈറ്റില മെര്‍മേഡ് ഹോട്ടലില്‍ വെച്ചാണ് കപ്പിള്‍സിനായുള്ള ഡിജെ പാര്‍ട്ടി.

പന്ത്രണ്ടാം വയസ്സില്‍ മോഡലിങില്‍ ലഭിച്ച അംഗീകാരമാണ് കുശ്ബുവിനെ ലോകം അറിയപ്പെടുന്ന ഡിജെ യായി മാറ്റിയത്. ആദ്യമായി അവതാരകയായെത്തിയ പരിപാടിയ്ക്ക് 500 രൂപയായിരുന്നു ഇവര്‍ക്ക് ലഭിച്ച പ്രതിഫലമെങ്കില്‍, ഇന്ന് ഒരു ഷോയ്ക്ക് ലക്ഷങ്ങളാണ് പ്രതിഫലം. 20 ട്വന്റി ചാമ്പ്യന്‍ഷിപ്പ്, അന്തരാഷ്ട്ര ഏകദിന ക്രിക്കറ്റുകള്‍, ഐ.പി.എല്‍ പാര്‍ട്ടികള്‍ തുടങ്ങിയ പരിപാടികളിലെ സ്ഥിരം അവതാരികയും ഡിജെയുമാണ് കുശ്ബു. മോഡല്‍, അവതാരിക, ഗായിക എന്നീ നിലകളിലും അറിയപ്പെടുന്ന കുശ്ബുവിന്റെ താങ്ങും തണലും അമ്മ അശാ കപൂറാണ്. വൈകുന്നേരം ആറുമണി മുതല്‍ രാത്രി പത്ത് മണി വരെയാണ് കുശ്ബു കപൂറിന്റെ 'ഡിജെ' ലൗ നടക്കുക.


Click it and Unblock the Notifications











