Don't Miss!
- News
ക്രമസമാധാന നില മെച്ചപ്പെട്ടോ? അമിത് ഷാ ജമ്മു മുതല്‍ ലാല്‍ ചൗക്ക് വരെ നടക്കട്ടെയെന്ന് രാഹുല്‍
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Sports
പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
'ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല, വേണ്ടിയിരുന്നത് വെറും മാപ്പ് പറച്ചിലല്ല'
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന പുതിയ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കോവിഡ് കാലത്ത് ഷൂട്ട് ചെയ്ത കടുവ ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടാണ് കഴിഞ്ഞ ഏഴാം തീയതി തീയറ്ററുകളിലെത്തിയത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷവും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അധിക്ഷേപിക്കുന്നുന്ന തരത്തില്‍ നടത്തിയ ഡയലോഗ് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറിയിരുന്നു. മാത്രമല്ല, ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനുമെതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് സംവിധായകനായ ഷാജി കൈലാസും നടന് പൃഥ്വിരാജും തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയില്‍ മാപ്പപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.
ക്ഷമിക്കണം, അത് ഞങ്ങള്‍ക്ക് സംഭവിച്ച ഒരു അബദ്ധമായിപ്പോയി. ഞങ്ങള്‍ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.
അതേസമയം ഷാജി കൈലാസ് വളരെ നീണ്ട ഒരു കുറിപ്പ് പോസ്റ്റ് ചെയ്താണ് തന്റെ ക്ഷമാപണം അറിയിച്ചത്. സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായും ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെന്നുമായിരുന്നു ഷാജി കൈലാസ് കുറിച്ചത്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നും അദ്ദേഹം അപേക്ഷിച്ചിരുന്നു.

എന്നാല്‍ തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞത് അഭിനന്ദനാര്ഹമെങ്കിലും ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടായിരുന്നു മാപ്പ് പറയേണ്ടിയിരുന്നതെന്ന് അഭിപ്രായപ്പെടുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോ. മനോജ് വെള്ളനാട്.
കുറിപ്പ് ഇങ്ങനെയാണ്
'ഷാജി കൈലാസും പൃഥ്വിരാജും ഭിന്നശേഷി വിഷയത്തില്‍ അവര്‍ക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണ്. പക്ഷെ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല.
നടന്റെയും സംവിധായകന്റെയും ഫെയ്സ്ബുക്ക് പോസ്റ്റിനും പത്രപ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷെ സിനിമയില്‍ അങ്ങനെയൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും.

ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം. മാത്രമല്ല ഇന്ന് ആ ഡയലോഗില്‍ ബുദ്ധിമുട്ടൊന്നും തോന്നാത്ത, അതിനെ സംബന്ധിച്ച എതിര്‍പ്പുകള്‍ വെറും പൊളിറ്റിക്കല്‍ കറക്റ്റ്നെസ് ഷോ മാത്രമായി കാണുന്ന മനുഷ്യര്‍ക്കും ഭാവിയില്‍ ആ സംഭാഷണം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാം.
വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായി പ്രവൃത്തിയായേനെ' എന്ന് കുറിയ്ക്കുകയാണ് മനോജ് വെള്ളനാട്.
കടുവയിലെ ഡയലോഗിന് മറുപടി, സഹതാപവും മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണെന്നും ഫാത്തിമ

മലയാളത്തില്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ കഴിഞ്ഞ ഏഴാം തീയതിയാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. പൃഥ്വിരാജാണ് കടുവയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ അവതരിപ്പിക്കുന്നത്.
സംയുക്ത മേനോന്, വിവേക് ഒബ്റോയ്, അലന്‍സിയര്‍, ബൈജു സന്തോഷ്, അര്ജ്ജുന് അശോകന്, ഇന്ദ്രന്‍സ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാര്ദ്ദനന്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.