പൃഥ്വിരാജ് തെറ്റ് ചെയ്തു? അക്ഷന്തവ്യമായ ആ തെറ്റ് ഇതാണ്! അമ്മയെ പറഞ്ഞവരോട് പ്രതികരിക്കണം!

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അടുത്തിടെയായിരുന്നു പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയത്. ആഷിഖ് അബുവിനൊപ്പമുള്ള ചരിത്ര സിനിമ വാരിയംകുന്നനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയായാണ് ഫാന്‍ മേഡ് പോസ്റ്ററുകളും ഇറങ്ങിയത്. ഇതിനിടയിലാണ് ഒരുവിഭാഗം ചിത്രത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയത്. പൃഥ്വിരാജിനെതിരെയായിരുന്നു സൈബര്‍ ആക്രമണം.

പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും ചിലര്‍ പറഞ്ഞിരുന്നു. അതൊന്നും താരത്തിന്റെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ലെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പൃഥ്വിരാജ് ചെയ്ത തെറ്റ്

പൃഥ്വിരാജ് ചെയ്ത തെറ്റ്

പൃഥ്വിരാജ് തെറ്റ് ചെയ്തു. അക്ഷന്തവ്യമായ തെറ്റ്. എന്താണ് പൃഥ്വിരാജ് ചെയ്ത തെറ്റ്? 2021ൽ മാത്രം ഷൂട്ട് തുടങ്ങാൻ പോവുന്ന ഒരു ചിത്രത്തെക്കുറിച്ച് പ്രേക്ഷകരെയും ആരാധകരെയും അറിയിച്ചു. അതിൽക്കൂടുതലൊന്നും ചെയ്തിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു എന്നതാണ് പോസ്റ്റിൻ്റെ രത്നച്ചുരുക്കം.

അമ്മയെ പറഞ്ഞു

അമ്മയെ പറഞ്ഞു

അതിന് എന്താണ് മറുപടി കിട്ടിയത്? നല്ല ഒന്നാന്തരം സൈബർ ബുള്ളിയിങ്ങ്. പൃഥ്വിരാജിനു നേർക്ക് മാത്രമല്ല അയാളുടെ അമ്മയെ വരെ അധിക്ഷേപിച്ചുകൊണ്ടാണ് പതിനായിരങ്ങൾ ഫോളോവേഴ്സുള്ള വലിയ പ്രൊഫൈലുകൾ അടക്കം ആക്രമിക്കുന്നത്. ചരിത്രത്തെ വളയ്ക്കുന്നോ ഒടിക്കുന്നോ എന്നൊക്കെ അറിയാൻ സിനിമ ഇറങ്ങിയിട്ടില്ല. ട്രെയിലർ പോലും വന്നിട്ടില്ല. ഷൂട്ട് തുടങ്ങിയിട്ടില്ല...ഒരു വർഷത്തിനപ്പുറം ഷൂട്ട് തുടങ്ങുമെന്ന് അറിയിച്ചിട്ടേയുള്ളെന്നോർക്കണം.

Recommended Video

Prithviraj and Aashiq abu joins for historical film vaariyamkunnan | FilmiBeat Malayalam
അയാളാണ് തീരുമാനിക്കേണ്ടത്

അയാളാണ് തീരുമാനിക്കേണ്ടത്

ഇനിയിപ്പൊ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്തെന്ന് പറഞ്ഞതാണോ ആവോ പ്രകോപനം. പൃഥ്വിരാജ് എന്ന നടൻ ഏത് സിനിമയിൽ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം അയാൾക്കുണ്ട്. അയാളുടെ സിനിമ നിങ്ങൾക്കിഷ്ടമില്ലെങ്കിൽ കാണാതിരിക്കാം. ഇനി അല്ലെങ്കിൽ കണ്ടിട്ട് കൊള്ളില്ലെന്ന് പറയാം. അഭിനയിക്കേണ്ട എന്ന് പറയാൻ അവകാശമില്ല.

ഇന്‍പുട്ട് ചേരുന്നതിന് അനുസരിച്ച്

ഇന്‍പുട്ട് ചേരുന്നതിന് അനുസരിച്ച്

ഒരു സിനിമ നടൻ്റെയോ എഴുത്തുകാരുടെയോ സംവിധായകൻ്റെയോ മാത്രം സിനിമയല്ല. അവരടക്കം നൂറുകണക്കിനാളുകളുടെ സംഭാവനകൾ ചേരുമ്പൊഴാണ് ഒരു സിനിമ പൂർണമാവുന്നത്. ആഷിക് അബുവും ഷൈജു ഖാലിദും മുഹ്സിൻ പരാരിയും വസ്ത്രാലങ്കാരം ചെയ്യുന്ന സമീറയും തൊട്ട് ചെറുതും വലുതുമായ നൂറുകണക്കിനാളുകളുടെ ഇൻപുട്ട് ചേരുമ്പൊ.

ശുദ്ധതോന്ന്യാസം

ശുദ്ധതോന്ന്യാസം

രണ്ടാമത്തെ കാര്യം. അയാളുടെ അമ്മയെ വരെ അധിക്ഷേപിക്കുന്ന രീതിയിലെ പ്രതികരണങ്ങൾ... ശുദ്ധ തോന്ന്യവാസമാണ്..തരം താണ വ്യക്തിഹത്യയാണ്. അത് ചെയ്തവരെ ഇവിടെ പരാമർശിച്ച് അവർക്ക് ആ രീതിയിൽപ്പോലും ഒരു വിസിബിലിറ്റി കൊടുക്കാൻ ആഗ്രഹിക്കുന്നില്ല..അത് അർഹിക്കുന്നില്ല..നിയമപരമായി നീങ്ങിയാൽ പൃഥ്വിക്ക് പൂർണ പിന്തുണ.

തൊലിപ്പുറത്ത് കൊണ്ടെന്ന് വരില്ല

തൊലിപ്പുറത്ത് കൊണ്ടെന്ന് വരില്ല

പിന്നെ , പൃഥ്വിരാജിനെ സൈബർ ബുള്ളി ചെയ്യുന്നവരോട് ഒരു വാക്ക്. അതൊന്നും അയാളുടെ തൊലിപ്പുറത്ത് പോലും കൊണ്ടെന്ന് വരില്ല. ഇതിനെക്കാൾ ഭീകരമായ ആക്രമണം നേരിട്ട് അതിനെ മാറ്റിയെഴുതിയാണ് അയാളിന്ന് നിൽക്കുന്നിടത്ത് നിൽക്കുന്നത്. ഇനിയിപ്പൊ രണ്ടായിരത്തി ഇരുപത്തിയൊന്ന് കാത്തിരിക്കാൻ ഒരു കാരണവുമായി. Aashiq Abu & ടീമിൻ്റെ വാരിയംകുന്നൻ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X