എല്ലാം സർപ്രൈസ്, റോബിനും ആരതിയും വിവാഹിതരായോ?, ബോളിവുഡ് സ്റ്റൈലിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ

സോഷ്യൽമീഡിയയിൽ എപ്പോഴും ട്രെന്റിങ്ങാകാറുള്ള സെലിബ്രിറ്റി കപ്പിളാണ് ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. രണ്ടര വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇരുവരും ഈ വരുന്ന ഫെബ്രുവരി 16ന് വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അ​ഗ്നിയെ സാക്ഷിയാക്കി വധു ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെ ഫോട്ടോകളിൽ കാണാം. റോബിൻ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിച്ചിരിക്കുന്ന ഒരു കാഴ്ച കൂടിയാണത്.

രണ്ട് വർഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ​ഗംഭീരമായി നടന്നത്. അന്ന് എല്ലാവരും കരുതിയത് വൈകാതെ വിവാഹവുമുണ്ടാകുമെന്നാണ്. എന്നാൽ രണ്ടുപേരും അവ​രവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നതിനാലും ലൈഫ് സെറ്റിൽ ചെയ്യാൻ ഓട്ടത്തിലായതിനാലും വിവാഹം നീളുകയായിരുന്നു. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം പങ്കെടുത്ത ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയും റോബിനും ആദ്യമായി കാണുന്നതും പരിയപ്പെടുന്നതും.

Robin Radhakrishnan Arati Podi

പിന്നീട് ആ സൗഹൃദം പ്രണയമായി വളർന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹം എന്ന രീതിയിലേക്ക് മാറുകയായിരുന്നു. സിനിമ മോഹമാണ് റോബിനെ ബി​ഗ് ബോസിലേക്ക് എത്തിച്ചത്. ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ പങ്കെടുത്ത ഒരേയൊരു ഡോക്ടർ റോബിനാണ്. നാലാം സീസണിലായിരുന്നു റോബിൻ പങ്കെടുത്തത്.

ഏറ്റവും കൂടുതൽ ജനപിന്തുണയും റോബിന് തന്നെയായിരുന്നു. പക്ഷെ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തായി. റോബിൻ ബി​ഗ് ബോസിൽ വന്ന് നേടിയെടുത്ത അത്രത്തോളം ആരാധകരെ മറ്റ് ഒരു മത്സരാർത്ഥിക്കും പിന്നീട് ഷോയിൽ വന്ന് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ സംരംഭകയായി പേര് എടുത്ത് കഴിഞ്ഞു ആരതി പൊടി.

സെലിബ്രിറ്റികളെല്ലാം ആരതിയുടെ ബൊട്ടീക്കിന്റെ സ്ഥിരം സന്ദർശകരാണ്. റോബിനാണ് ഇപ്പോൾ ബിസിനസ് കാര്യങ്ങളിൽ അടക്കം എല്ലാത്തിലും ആരതിയെ സഹായിക്കുന്നത്. റോബിൻ നൽകുന്ന പിന്തുണയെ കുറിച്ച് പലപ്പോഴും ആരതി മനസ് തുറന്നിട്ടുണ്ട്. ​ആഡംബര വിവാഹമായിരിക്കും ഇരുവരുടേതും എന്നാണ് റിപ്പോർട്ടുകൾ. ഒരുക്കങ്ങൾ കഴിഞ്ഞ വർഷം മുതൽ ഇരുവരും ആരംഭിച്ചിരുന്നു.

ഹൽദി ആഘോഷം കഴിഞ്ഞ ദിവസം നടന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. എന്തൊക്കെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും എല്ലാം സർപ്രൈസാണെന്നും താൻ വന്ന് എഞ്ചോയ് ചെയ്ത് പോവുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് റോബിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കല്യാണ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് ഒരു ഫങ്ഷനുണ്ടായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് എന്തൊക്കെ ഫങ്ഷനുകൾ നടക്കും എന്നതൊന്നും എനിക്ക് അറിയില്ല.‍

Robin Radhakrishnan Arati Podi

എല്ലാം സർപ്രൈസാണ്. എല്ലാം അവരാണ് പ്ലാൻ ചെയ്യുന്നത്. ഞാൻ ജെസ്റ്റ് വരുന്നു... എഞ്ചോയ് ചെയ്യുന്നു... പോകുന്നുവെന്ന് മാത്രം. ഞാൻ ഹാപ്പിയാണ്. വിവാഹം ​ഗുരുവായൂരിൽ വെച്ചാണ്. ആദ്യത്തെ ഫങ്ഷൻ നന്നായിരുന്നു. പക്ഷെ തീരെ വയ്യാതെയായി. എന്റെ കല്യാണമായതുകൊണ്ടാണ് എഞ്ചോയ് ചെയ്ത് ഡാൻസ് കളിച്ചത്. രണ്ട് വർഷത്തെ ഹണിമൂൺ എന്നതൊരു ആ​ഗ്രഹമായിരുന്നു എന്നാണ് റോബിൻ ഓൺലൈൻ ചാനലുകളോട് സംസാരിക്കവെ പറഞ്ഞത്.

അതേസമയം വധുവിന്റെ വീട്ടുകാർ റോബിന് ആഡംബര കാറും ആഭരണങ്ങളുമെല്ലാം സ്ത്രീധനമായി നൽകുന്നതായി പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും സത്യമില്ലെന്നും സ്ത്രീധനം വാങ്ങാതെയാണ് റോബിന്റെ വിവാഹമെന്നുമാണ് അറിയാൻ കഴിയുന്നത്. വിവാഹശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരിക്കുന്നത്.

രണ്ട് വർഷം കൊണ്ടും ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേക്ക് യാത്ര നടത്തും. അതിനുള്ള ഒരുക്കങ്ങൾ ഇരുവരും നടത്തി കഴിഞ്ഞു. യാത്രകൾ പോകാൻ ഏറെ താൽപര്യമുള്ള വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X