ആ നിമിഷം തന്നെ തോന്നിയിരുന്നു പൊടി എൻ്റെ ജീവിതസഖിയാകുമെന്ന്, ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലം; റോബിൻ

രണ്ട് ദിവസം മുമ്പായിരുന്നു റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടേയും വിവാഹം. ബിബി പ്രേക്ഷകർ കാണാൻ കാത്തിരുന്ന വിവാഹങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇരുവരുടേതും. രണ്ട് വർഷം മുമ്പുള്ള ഒരു ഫെബ്രുവരി പതിനാലിനായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അതിനുശേഷം ആരതിയും റോബിനും തങ്ങളുടെ പ്രൊഫഷനും മറ്റുമായി തിരക്കിലായിരുന്നു. സെറ്റിലായശേഷം വിവാഹം എന്നതുകൊണ്ടാണ് വിവാഹനിശ്ചയത്തിനുശേഷം രണ്ട് വർഷത്തെ ഇടവേള വന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറും സംരംഭകയുമാണ് ആരതി പൊടി. റോബിൻ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, ഡോക്ടർ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവവുമാണ്. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങളായിരുന്നു.

Robin Radhakrishnan Arathi Podi

ശേഷം ഇക്കഴിഞ്ഞ പതിനാറിന് കുടുംബാം​​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ​ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് ഇരുവരും വിവാഹിതരായി. സോഷ്യൽമീഡിയയിൽ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ എല്ലാമെല്ലാമായ പങ്കാളിയെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ സോഷ്യൽ‌മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താൻ ചെയ്തോ പുണ്യത്തിന്റെ ഫലമെന്നോണമാണ് ആരതിയെ ഭാര്യയായി ദൈവം തനിക്ക് തന്നതെന്നാണ് റോബിൻ വിവാഹ ചിത്രം പങ്കിട്ട് കുറിച്ചത്. വളരെ യാദൃച്ഛികമായി പൊടിയെ കണ്ടുമുട്ടുമ്പോൾ എൻ്റെ മനസിൽ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവൾ എൻ്റെ ജീവിതസഖി ആകുമെന്ന്. ആ കണ്ണുകളിലെ തിളക്കവും നിഷ്ക്കളങ്കമായ നോട്ടവും ഇതൊക്കെ എന്തോ എൻ്റെ മനസിൽ ഇവൾ എൻ്റേതാണെന്ന് ഒന്നും കൂടി കൂട്ടി ഉറപ്പിച്ചു.

ദൈവനിശ്ചയം പോലെ പൊടി എൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഇന്ന് അവൾ എൻ്റെ ജീവിതത്തെ വർണ്ണാഭമാക്കുന്നു. എൻ്റെ എല്ലാ വശങ്ങളും മനസിലാക്കി എൻ്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലമാകും. ഇന്ന് ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു. അത് അവൾ തരുന്ന സ്നേഹം ആണേലും കരുതൽ ആണേലും.

അവൾ നൽകുന്ന ഈ സ്നേഹത്തിന് എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ... എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേർത്തത്. എത്ര മനോഹരമായാണ് അവൾ എന്നിലേക്ക് വന്ന് ചേർന്നതും എന്നാണ് റോബിൻ കുറിച്ചത്. ആദ്യമായാണ് ആരതിയെ കുറിച്ച് ഇത്രത്തോളം മനോഹരമായ വാക്കുകളാൽ റോബിൻ ഒരു കുറിപ്പ് പങ്കുവെക്കുന്നത്.

Robin Radhakrishnan Arathi Podi

കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നായി എന്നാണ് റോബിന്റെ കുറിപ്പിന് വന്ന ഒരു കമന്റ്. നിരവധി പേരാണ് ഇരുവർക്കും സന്തോഷകരമായ ദാമ്പത്യം ആശംസിച്ച് എത്തിയത്. നിങ്ങളുടെ പരസ്പര സ്നേഹം പോലെ മനോഹരവും നിലനിൽക്കുന്നതുമായ ഒരു വിവാഹം ആശംസിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങൾ എപ്പോഴും ഒന്നായി മിടിക്കട്ടെ, എല്ലാവരും പറയാറില്ലേ... ചേരേണ്ടവർ തമ്മിലാണ് ചേരേണ്ടതെന്ന്. നിങ്ങൾ തമ്മിലായിരുന്നു ചേരേണ്ടിയിരുന്നത്. അത് ദൈവം എഴുതിവെച്ചിരുന്നു,

അപ്രതീക്ഷിത കൂടിക്കാഴ്ചകൾ ജീവിതത്തെ എന്നെന്നേക്കുമായി സന്തോഷകരമാക്കുന്നു, എന്ത് ഭംഗിയാണ് നിങ്ങളെ കാണാനും നിങ്ങടെ ബന്ധത്തിനും. രണ്ടര വർഷം കൊണ്ട് പരസ്പരം അടുത്തറിഞ്ഞ് ഒന്നായവർ.... എല്ലാക്കാലത്തും മനോഹരമായി പ്രണയിക്കുക എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X