'ക്ഷീണവും തലകറക്കവും... ഹൈ ബിപിയുടെ പ്രശ്നങ്ങളാണെന്നാണ് ആദ്യം കരുതി'; സർജറിക്ക് വിധേയനാകുന്നുവെന്ന് ഡോ. റോബിൻ!

ബി​ഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാ​ഗമായശേഷം മലയാളികൾക്ക് സുപരിചിതനും സോഷ്യൽമീ‍ഡിയ സെലിബ്രിറ്റിയുമായി മാറിയ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള ആറ് സീസണുകളിൽ ഡോക്ടേഴ്സിനിടയിൽ നിന്ന് റോബിൻ മാത്രമാണ് മത്സരാർത്ഥിയായി പങ്കെടുത്തിട്ടുള്ളത്. ബി​ഗ് ബോസിലേക്ക് മത്സരാർത്ഥിയായി എത്തും മുമ്പ് ചാനലുകളിൽ ചെറിയ പ്രോ​ഗ്രാമുകൾ ചെയ്തും റോബിൻ ആരാധകരെ സമ്പാദിച്ചിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ റോബിൻ ഭാവിവധു ആരതി പൊടിയുടെ ചാനലിൽ ചെയ്ത ഏറ്റവും പുതിയ വ്ലോ​ഗാണ് താരത്തിന്റെ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഈ വരുന്ന 22 ആം തിയ്യതി താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോവുകയാണെന്നാണ് പുതിയ വ്ലോ​ഗ് വീഡിയോയിലൂടെ റോബിൻ അറിയിച്ചിരിക്കുന്നത്. വീഡിയോയിൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങളും റോബിൻ വ്യക്തമാക്കി.

Robin Radhakrishnan surgery

ഇനി അങ്ങോട്ട് നമ്മുടെ ലൈഫിൽ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങളൊക്കെ വീഡിയോയാക്കി അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചു. അത് ഇടയ്ക്കിടെ സമയം കണ്ടെത്തി നിങ്ങളിലേക്ക് എത്തിക്കും. പിന്നെ ഒരു ചെറിയ കാര്യം കൂടി പറയാനുണ്ട്. കൊവിഡ് വന്നതിനുശേഷം കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി എന്റെ ലങ്സിന്റെ കപ്പാസിറ്റി വളരെ കുറവായിരുന്നു. അതിനാൽ തന്നെ ശ്വാസതടസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു.

മാത്രമല്ല നല്ല രീതിയിൽ കിതപ്പും ഉണ്ടായിരുന്നു. അടുത്തിടെ ‍ഡോക്ടറെ കണ്ടപ്പോഴാണ് മൂക്കിന് ചെറിയ വളവും ഉള്ളിൽ ചെറിയ രീതിയിൽ മാംസത്തിന്റെ വളർച്ചയുമുണ്ടെന്ന് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ വരുന്ന 22 ആം തിയ്യതി എന്റെ സർജറിയാണ്. 21ന് ആശുപത്രിയിൽ പോകും. 22ന് സർജറി നടക്കും. ഓപ്പൺ റൈനോപ്ലാസ്റ്റിയാണ് നടക്കാൻ പോകുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞാൽ ഒരാഴ്ച വരെ നേസിൽ പാക്കേജുണ്ടാകും. മാത്രമല്ല ഒരു മാസം വരെയൊക്കെ മുഖത്ത് മുഴുവൻ നീരുണ്ടാകും. ശ്വാസം കൃത്യമായി എടുക്കാൻ പറ്റാത്തതുകൊണ്ട് കുറച്ച് നാളുകളായി എന്റെ ബോഡിക്ക് കൃത്യമായി ഓക്സിജൻ കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ക്ഷീണവും തലകറക്കവും ചിലപ്പോഴൊക്കെ വണ്ടി ഓടിക്കുമ്പോൾ കണ്ണ് ഇരുട്ട് കയറുന്ന പ്രവണതയുമെല്ലാം ഉണ്ടായിരുന്നു. ചെറിയ രീതിയിൽ ബിപി എനിക്കുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടപ്പോൾ ആദ്യം ഹൈ ബിപിയുടേതാണെന്ന് ഞാൻ കരുതി.

പക്ഷെ ഇതെല്ലം മൂക്കിലുള്ള പ്രശ്നങ്ങളുടേതാണെന്ന് പിന്നിട് തിരിച്ചറിഞ്ഞു. കൊച്ചിയിൽ വെച്ചാണ് സർജറി നടക്കുന്നത്. ഡോ.വരുൺ നമ്പ്യാരാണ് സർ‌‍ജറി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള തുടർന്നുള്ള കാര്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. വ്ലോ​ഗൊന്നും എടുക്കാൻ അറിയില്ല. എങ്കിലും നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം എടുക്കുന്നതായിരിക്കും എന്നാണ് സർജറിയുടെ വിശദാംശങ്ങൾ പങ്കിട്ട് റോബിൻ പറഞ്ഞത്.

Robin Radhakrishnan surgery

പ്രിയതാരം അസുഖ വിവരം പങ്കിട്ട് എത്തിയതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനകൾ ആശംസിച്ച് എത്തിയത്. എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്ന് മുന്നോട്ട് പോകാൻ പറ്റും. സർജറിയൊക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും. സർജറിയൊക്കെ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് ഡോക്ടർ വരുന്നത് കാണാൻ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

അതുപോലെ ബിഗ് ബോസ് ഹൗസില്‍ വെച്ച് റോബിന് അസുഖമുണ്ടെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ താന്‍ എംആര്‍ഐ സ്‌കാനിങ് എടുക്കാറുണ്ടെന്നും ഷോയ്ക്ക് അകത്ത് വെച്ച് റോബിൻ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്താണ് രോഗമെന്ന് ഷോയ്ക്കുശേഷമാണ് റോബിൻ വെളിപ്പെടുത്തിയത്. താരത്തിന് ബോണ്‍ ട്യൂമറാണുള്ളത്. എനിക്കും ഒരുപാട് വേദനകള്‍ ഉണ്ടായിട്ടുണ്ട്. സത്യത്തില്‍ എന്റെ വീഴ്ചകളാണ് വിജയത്തിലേക്ക് എന്നെ നയിച്ചത്.

മരുന്ന് കഴിച്ചിട്ടും ഉറങ്ങിയിട്ടും മാറാത്ത കടുത്ത തല വേദന വന്നാല്‍ എങ്ങിനെയിരിയ്ക്കും. അതെല്ലാം സഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ബോണ്‍ ട്യൂമറാണ്. രണ്ട് വര്‍ഷമായി ഞാന്‍ ആ അസുഖത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് എന്നാണ് റോബിന്‍ അന്ന് തന്റെ മറ്റൊരു രോ​ഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X