റോവിൻ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി, വിവാഹനിശ്ചയവും കഴിഞ്ഞു?; ജൂഹിയുടെ മുൻ കാമുകന്റെ ചിത്രം വൈറൽ
ഉപ്പും മുളകും പരമ്പരയിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് ജൂഹി റുസ്തഗി. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ ജൂഹിയുടെ പിന്നീടുള്ള ജീവിതം പ്രേക്ഷകർ കണ്ടതാണ്. സന്തോഷങ്ങൾക്കൊപ്പം ചില സങ്കടങ്ങളും ജൂഹിയുടെ ജീവിതത്തിലുണ്ടായി. 2021 ലാണ് വാഹനാപകടത്തിൽ നടിയുടെ അമ്മ മരിക്കുന്നത്. മരണമുണ്ടാക്കിയ ആഘാതം മറികടക്കാൻ ജൂഹി ഏറെ സമയമെടുത്തു.
വിഷമഘട്ടങ്ങളെല്ലാം മറികടന്ന് മുന്നോട്ട് നീങ്ങിയ ജൂഹി പ്രണയത്തിലാണെന്ന വാർത്തകളും പിന്നീട് പുറത്ത് വന്നു. ഡോ റോവിൻ ജോർജായിരുന്നു റൂഹിയുടെ കാമുകൻ. മോഡലിംഗിലൂടെ ശ്രദ്ധിക്കപ്പെട്ട റോവിനും ജൂഹിയും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. റോവിനെ യൂട്യൂബ് ചാനലിലൂടെ ജൂഹി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ജൂഹിയുടെ പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ഇരുവരുടെയും വിവാഹം തീരുമാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ആരാധകരുടെ ചർച്ചകൾ അവസാനിച്ചു. ജൂഹിയും റോവിനും അകന്നെന്ന് സൂചനകൾ വന്നതോടെയായിരുന്നു ഇത്. റോവിനൊപ്പമുള്ള വീഡിയോ ജൂഹി യൂട്യൂബ് ചാനലിൽ നിന്ന് നീക്കി. ഇൻസ്റ്റഗ്രാമിൽ നിന്നും ഒരുമിച്ചുള്ള ഫോട്ടോകളും ജൂഹി നീക്കി. ഇതോടെയാണ് ഇരുവരും അകന്നെന്ന അഭ്യൂഹങ്ങൾ വന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ രണ്ട് പേരും തയ്യാറായില്ല.
ഇപ്പോഴിതാ റോവിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന എഐ എഡിറ്റഡ് ഫോട്ടോയാണ് റോവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റേതെന്ന് തോന്നിക്കുന്ന ഫോട്ടോയാണിത്. ഫോട്ടോ പോസ്റ്റ് ചെയ്തെങ്കിലും കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. 'ഞാൻ നിന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മൾ പങ്കിട്ടു' എന്നാണ് ഫോട്ടോയ്ക്കൊപ്പം റോവിൻ കുറിച്ചിരിക്കുന്നത്.

ജൂഹിക്കൊപ്പമുള്ള ചിത്രങ്ങൾ റോബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുമില്ല. ഇതോടെ രണ്ട് പേരും പിരിഞ്ഞെന്നും റോവിൻ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തിയെന്നും ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. അഭിനയരംഗത്ത് ജൂഹിയിപ്പോൾ സജീവമാണ്. ഉപ്പും മുളകും എന്ന പരമ്പരയാണ് ജൂഹിക്ക് വഴിത്തിരിവാകുന്നത്. ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി പരമ്പരയിൽ അവതരിപ്പിച്ചത്. 2015 ലാണ് ഉപ്പും മുളകും സംപ്രേഷണം തുടങ്ങിയത്. 1500 ലേറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു. ടെലിവിഷൻ രംഗത്ത് വലിയ തരംഗമാണ് ഉപ്പും മുളകും ഉണ്ടാക്കിയത്.
ബിജു സോപാനം, നിഷ സാരംഗ്. റിഷി എസ് കുമാർ, ശിവാനി മേനോൻ, അൽസാബിത്ത് തുടങ്ങിയവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയുടെ മരണ ശേഷം ഉപ്പും മുളകിൽ നിന്നും മാറി നിന്ന ജൂഹി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു. പരമ്പരയിൽ ജൂഹിയുടെ സഹോദരനായി അഭിനയിച്ച റിഷി എസ് കുമാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അടുത്തിടെ ചർച്ചയായി.
ഉപ്പും മുളകും പരമ്പരയുടെ സംവിധായകനുമായി കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് മാറി നിന്നതെന്നും റിഷി തുറന്നടിച്ചു. പരമ്പരയിൽ നിന്നും തന്നെ പൂർണമായും മാറ്റി നിർത്താനുള്ള ശ്രമങ്ങൾ നടന്നെന്നും റിഷി ആരോപിച്ചു. പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ഫ്ലവേഴ്സ് ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായർ രംഗത്ത് വന്നു. ആർട്ടിസ്റ്റ് ചാനലിന് മുകളിലേക്ക് വന്നത് കൊണ്ടാണ് പല മാറ്റങ്ങളും പരമ്പരയിൽ വന്നതെന്നാണ് ശ്രീകണ്ഠൻ നായർ പറഞ്ഞത്.


Click it and Unblock the Notifications











