ജൂഹിയുടെ കണ്ണില്‍ നോക്കി റോവിന്‍! പ്രണയനിമിഷം പങ്കുവെച്ച് ഡോക്ടറും! പുതിയ ചിത്രം പുറത്ത്!
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. കഥാപാത്രത്തിനും അപ്പുറത്തുള്ള വിശേഷങ്ങളറിയാനായും അവര്‍ക്ക് താല്‍പര്യമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെക്കാറുള്ളത്. അടുത്തിടെയായിരുന്നു ജൂഹി റുസ്തഗി തന്റെ പ്രണയം പരസ്യമാക്കിയത്. ഉപ്പും മുളകും സംവിധായകനായ സിനുവിന്റെ സിനിമയുടെ പൂജയ്ക്കായി ജൂഹി എത്തിയപ്പോള്‍ ഡോക്ടര്‍ റോവിനും ഒപ്പമുണ്ടായിരുന്നു. ഉപ്പും മുളകും കുടുംബാംഗങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ ലച്ചു റോവിനെ പരിചയപ്പെടുത്തിയിരുന്നു. ജൂഹിയുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഉപ്പും മുളകില്‍ ഈയ്യിടെയായിരുന്നു ലച്ചുവിന്റെ വിവാഹം നടത്തിയത്. നേവി ഓഫീസറായ സിദ്ധാര്‍ത്ഥിനെയായിരുന്നു ലച്ചു വിവാഹം ചെയ്തത്. സഹോദരനായ ശ്രീരാജിന്റെ മകന് ലച്ചുവിനെ വിവാഹം ചെയ്ത് നല്‍കാനായിരുന്നു നീലുവിന് താല്‍പര്യം. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് മകള്‍ക്കായി മറ്റൊരു വരനെ തേടുകയായിരുന്നു ബാലു. ഇതിന് പിന്നാലെയായാണ് സിദ്ധാര്‍ത്ഥ് രംഗപ്രവേശനം ചെയ്തത്. ഡീഡിയെന്ന ഡെയ്ന്‍ ഡേവിസായിരുന്നു പരമ്പരയിലേക്ക് പുതിയതായെത്തിയത്. വിവാഹം കഴിഞ്ഞതിന് ശേഷം പാറമട വീട്ടിലേക്ക് ഇരുവരും എത്തിയിരുന്നു. പിന്നീടിന്നുവരെ ഇവരെ പരമ്പരയില്‍ കണ്ടിരുന്നില്ല. ഉപ്പും മുളകിലും ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജൂഹി റുസ്തഗി.

ഡോക്ടര്‍ പങ്കുവെച്ച ഫോട്ടോ
മോഡലിംഗിലും ആല്‍ബങ്ങളിലുമൊക്കെ സജീവമാണ് ഡോക്ടര്‍ റോവിന്‍. ജൂഹി റുസ്തഗിയുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. അവളുടെ സ്‌നേഹത്തില്‍ ഞാന്‍ വീടും കണ്ടെത്തിയെന്ന് പറഞ്ഞാണ് അദ്ദേഹം പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വെളുത്ത നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് ലച്ചു എത്തിയപ്പോള്‍ അതേ നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു റോവിന്റെ വേഷം. ഫാഷനില്‍ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയും റോവിന്‍ എത്താറുണ്ട്. ഇതാദ്യമായാണ് ലച്ചുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് അദ്ദേഹം എത്തിയിട്ടുള്ളത്.

പ്രണയം തുറന്നുപറഞ്ഞു
ജൂഹിയുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോവിന്‍. ഇവരുടെ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ നേരത്തെയും വൈറലായി മാറിയിരുന്നു. നാലാമത്തെ പ്രണയത്തിലാണ് താനെന്നും ഇത് എങ്ങനെയായിത്തീരുമെന്ന് അറിയില്ലെന്നുമായിരുന്നു മുന്‍പ് താരം പറഞ്ഞത്. ഇത് പൂവണിയുമെന്നായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. ഇതിന് പിന്നാലെയായാണ് താരം റോവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് ശേഷമാണ് പ്രണയം പരസ്യമായത്.

വിവാഹത്തിന്റെ സമയമായോ?
ജൂഹി വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലാണോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞതിനെക്കുറിച്ച് വിവരിച്ച് താരമെത്തിയിരുന്നു. ഉപ്പും മുളകിലേതിന് പിന്നാലെയായി യഥാര്‍ത്ഥ ജീവിതത്തിലും വിവാഹമായോ എന്നാണ് ആരാധകരുടെ ചോദ്യം. പ്രണയത്തെക്കുറിച്ചും സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ചും എത്തുന്നുണ്ടെങ്കിലും വിവാഹത്തെക്കുറിച്ചുള്ള സൂചനയൊന്നും താരം നല്‍കിയിട്ടില്ല.

ലച്ചു തിരിച്ച് വരില്ലേ?
ഉപ്പും മുളകിലേക്ക് എന്നാണ് ലച്ചു തിരിച്ചെത്തുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ജൂഹിയോട് തന്നെ ഇതേക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. താരത്തെ ഒഴിവാക്കിയതാണോ, തിരികെ വരാത്തതെന്താണ് എന്നാണ് അവരുടെ ചോദ്യം. വിവാഹത്തിന് പിന്നാലെയായാണ് ലച്ചു ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷമായത്. ലച്ചു വിവാഹിതയായാലും പരമ്പരയിലുണ്ടാവുമെന്നും പിന്തുണ വേണമെന്നുമായിരുന്നു ജൂഹി പറഞ്ഞത്. എന്നാല്‍ പിന്നീട് താരത്തെ കാണാനുണ്ടായിരുന്നില്ല.


Click it and Unblock the Notifications











