ബെഡ് റൂമില്‍ നിന്ന് ഫോട്ടോഷൂട്ടുമായി നടി അമല പോള്‍! സ്വന്തമായി പാര്‍ട്ടി നടത്തി ഹോട്ട് ലുക്കില്‍ നടി

രണ്ടാമതും വിവാഹിതയാവുന്നു എന്ന കാര്യം അമല പോള്‍ തന്നെയായിരുന്നു ആരാധകരോട് പറഞ്ഞത്. അതുകൊണ്ട് തന്നെ നടിയെ കുറിച്ച് എന്ത് കാര്യം പറയുമ്പോഴും വിവാഹത്തെ കുറിച്ചാണ് എല്ലാവരും ചോദിക്കുക. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നടി അമല പോള്‍ വിവാഹിതയാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. പിന്നാലെ അമല വിവാഹിതയായെന്നും റിപ്പോര്‍ട്ടെത്തി.

എന്നാല്‍ താന്‍ ഉടനെ ഒന്നും വിവാഹിതയാവുന്നില്ലെന്ന് നടി തന്നെ വ്യക്തമാക്കിയതോടെ ഗോസിപ്പുകളെല്ലാം അവസാനിച്ചു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുകയാണ് അമല. കഴിഞ്ഞ ഒരാഴ്ചയായി കൃത്യമായി ഫോട്ടോസുമായി എത്തുകയാണ് നടി. ഒരു അധ്യായങ്ങളായി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ക്യാപ്ഷനും നടി കൊടുക്കുന്നുണ്ട്.

അമല പോളിന്റെ ചിത്രങ്ങള്‍

ബെഡില്‍ ഇരുന്ന് കൊണ്ട് എന്തോ എഴുതുകയും പിന്നീട് അതെന്താണെന്ന് ആലോചിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരുന്നു ആദ്യം അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നിലധികം ചിത്രങ്ങളാണ് ഒരേ സമയം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വലുതും കാടുകേറിയതുമായ സ്വപ്നം: ഒരു ഫോട്ടോ സ്‌റ്റോറി എന്ന് പറഞ്ഞ് കൊണ്ടാണ് അമല പോള്‍ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. ചാപ്റ്റര്‍-1 എന്റെ ഉള്ളില്‍ ചേര്‍ന്ന് സ്വയം മറന്ന് പോയ കൊച്ചു പെണ്‍കുട്ടിയ്ക്ക് ഒരു പ്രണയലേഖനം എഴുതുന്നു' എന്ന ക്യാപ്ഷനാണ് ഇതിന് കൊടുത്തിരിക്കുന്നത്.

 അമല പോളിന്റെ ചിത്രങ്ങള്‍

തൊട്ടടുത്ത ദിവസം വീണ്ടും പുതിയ ചിത്രങ്ങളുമായി അമല വീണ്ടുമെത്തി. ഇത്തവണ മോഡേണ്‍ ലുക്കിലാണ്. കാല് മേശയ്ക്ക് മുകളില്‍ കയറ്റി വെച്ച് മദ്യപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ഒരു പാര്‍ട്ടിക്കിടയിലെ എന്ന സൂചനയാണ് നടി നല്‍കുന്നത്. ഇത് ചാപ്റ്റര്‍-2. സ്വന്തമായിട്ടൊരു പാര്‍ട്ടി നടത്തുക. നിങ്ങളുടെ ദുശീലം നിങ്ങളുടെ തന്നെ നല്ലത് ആക്കുക. കുറച്ച് ജീവിച്ച് കൂടുതല്‍ പഠിക്കുക എന്ന അടിക്കുറിപ്പാണ് ഇതിന് കൊടുത്തിരിക്കുന്നത്.

 അമല പോളിന്റെ ചിത്രങ്ങള്‍

മൂന്നാമത്തെ ചാപ്റ്ററുമായി എത്തിയ അമല മേക്കപ്പ് ഇടാത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് തവണ മൂന്നിഞ്ച് കനത്തിലുടുന്ന മേക്കപ്പിലൂടെ ജീവിതം ഒരു ക്യൂവിലായി തോന്നും. ഈ ഷൂട്ടിന് വേണ്ടി രാവിലെ എഴുന്നേറ്റപ്പോള്‍ ഞാനൊരു ആഗധത്തിലേക്ക് ഉറ്റുനോക്കുന്നതായി തോന്നി. ഞാന്‍ വേഗം ഷൂട്ടിങ് നിര്‍ത്തി. എങ്കിലും അത് പിന്തുടര്‍ന്നു. എനിക്ക് ഒളിപ്പിക്കാന്‍ ഒന്നുമില്ല. വേഷം മാറി നടക്കേണ്ട ആവശ്യമില്ല. യഥാര്‍ഥ ജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍.

അമല പോളിന്റെ ചിത്രങ്ങള്‍

ചാപ്റ്റര്‍ നാല്- നിങ്ങള്‍ക്ക് ഒരുപാട് ഹെയര്‍പിന്‍ വളവുകളിലൂടെ സഞ്ചരിക്കാം. ഒരു ദശലക്ഷം പടികള്‍ കയറാം, ആയിരം മൈലുകള്‍ നടന്ന് നിങ്ങള്‍ മേഘത്തിലെത്താം. പിന്നെ നിങ്ങളുടെ രാജ്യം ഇടിഞ്ഞ് വീഴും. മാമാ ലൈഫ് എന്ത് കൊണ്ട് പ്രധാനമെന്ന് ജീവിതം നിങ്ങളെ പഠിപ്പിക്കും. നിങ്ങളൊരു കുഴിയില്‍ ഇറങ്ങുമ്പോള്‍ മുന്നോട്ടുള്ള ഏക വഴി മുന്നോട്ട് പോവുക എന്നത് തന്നെയാണ്. എന്നുമാണ് അമല പറയുന്നത്. ഈ പോസ്റ്റുകള്‍ കൊണ്ട് നടി ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇനിയും ആരാധകര്‍ക്ക് മനസിലായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X