'ഇതിപ്പോൾ ആരുടെ സ്വപ്ന സാക്ഷാത്കാരമാണ്?', പ്രിയതാരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ!

വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യർ. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു. 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പതിനെട്ടാമത്തെ വയസിൽ സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി.

അതിനുശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു. 1999ൽ ഇറങ്ങിയ പത്രമാണ് നടൻ ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ മഞ്ജു അഭിനയിച്ച അവസാന സിനിമ. 16 വർഷങ്ങൾക്ക് ശേഷം 2014ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചുവരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. പൊതുവിൽ രണ്ടാം വരവിൽ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യർ കടന്ന് വന്നത്.

ലേഡി സൂപ്പർ സ്റ്റാർ

ഒരേസമയം ഉദാഹരണം സുജാതയിൽ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദി ബോയിലെ തീപ്പൊരി പെൺകുട്ടിയാവുകയും ചെയ്ത മഞ്ജു തകർത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്. സല്ലാപത്തിലെ രാധയും ആറാം തമ്പുരാനിലെ ഉണ്ണിമായയും സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും മലയാളികൾക്ക് നൽകിയത് ആ കാലഘട്ടത്തിലെ പുതിയൊരു നായിക സങ്കൽപ്പമാണ്. ആദ്യവരവിൽ സ്ത്രീ കേന്ദ്രികൃതമായ സിനിമകൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല.

മഞ്ജുവിന്റെ ഫാൻ​ഗേൾ മൊമന്റ്

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയായതും അതുകൊണ്ടാണ്. ഹൗ ഓൾഡ് ആർയുവിലൂടെ തിരിച്ചുവരവ് നടത്തിയപ്പോൾ മഞ്ജു അവതരിപ്പിച്ച നിരുപമ രാജീവ് എന്ന കഥാപാത്രം വീട്ടമ്മമാർക്കും സ്വപ്നങ്ങളുണ്ടെന്ന് മലയാളികളെ ഓർമ്മിപ്പിക്കുകയായിരുന്നു. തുടർന്ന് അഭിനയിച്ച എന്നും എപ്പോഴും, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇപ്പോൾ തന്റെ പ്രിയ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യർ. തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്.

ചെറുപ്പം മുതൽ ആരാധിക്കുന്ന താരം

ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. യുഎഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന ആയിഷ എന്ന ചിത്രത്തിന് വേണ്ടി മഞ്ജുവിനെ നൃത്തം പഠിപ്പിക്കാൻ എത്തിയിരിക്കുകയാണ് പ്രഭുദേവ. പഴയൊരു ആരാധനയുടെ കഥ കൂടി പറയാനുണ്ട് മഞ്ജു വാര്യർക്ക്. തനിക്കേറെ ആരാധന തോന്നിയിട്ടുള്ള താരമാണ് പ്രഭുദേവ എന്ന് ഒരഭിമുഖത്തിൽ മഞ്ജു തുറന്ന് പറഞ്ഞിരുന്നു. 'ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ. പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു' എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിപ്പോൾ ആരുടെ സ്വപ്ന സാക്ഷാത്കാരമാണ് എന്ന് മനസിലാകുന്നില്ല എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിച്ചേർന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X