For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണത്തിന് ശേഷം പേരുമാറ്റുമോ എന്നറിയില്ല അത് സംഭവിക്കാം, ഒന്നും മുന്‍കൂട്ടി പറയാനാകില്ല': അന്‍സിബ ഹസന്‍

  |

  സംവിധായകനായ ജിത്തു ജോസഫിന്റെ ക്രൈം ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിലൂടെ മലയാളികള്‍ക്ക് സുപരിചയമായ നടിയാണ് അന്‍സിബ ഹസന്‍ . ചിത്രത്തില്‍ നടി അഞ്ജു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു.

  വന്‍ വിജയമായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും നടന്മാരായ മോഹന്‍ലാല്‍, മുരളി ഗോപി നടിമാരായ മീന, എസ്തര്‍ അനില്‍,അന്‍സിബ ഹസന്‍, ആശ ശരത്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.

  ഇപ്പോഴിതാ നടി തന്റെ ഭാവി ജീവിത വിശേഷങ്ങങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇന്‍ഡ്യഗ്ലീറ്റസിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  സത്യന്‍ അന്തിക്കാട് ചിത്രമായ ഇന്നത്തെ ചിന്ത വിഷയത്തിലൂടെയാണ് അന്‍സിബ സിനിമയിലെത്തുന്നത്. എന്നാല്‍ നടി ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തിലൂടെയാണ് .ദൃശ്യ-2 ന് ശേഷം നടി അഭിനയിച്ച ചിത്രമാണ് സി.ബി.ഐ 5 ദ ബ്രെയിന്‍. നീണ്ട ഇടവേളയ്ക്ക ശേഷം സി. ബി. ഐ ഓഫീസറുടെ വേഷത്തിലെത്തിയ നടി ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

  Ansiba Hassan

  'കല്യാണം കഴിഞ്ഞാല്‍ പേരു മാറ്റോ എന്നനിക്കറിയില്ല. ചിലപ്പോള്‍ അത് സംഭവിക്കാം. കാരണം ഇഷ്ടത്തിന്റെ മുകളില്‍ ഞാന്‍ അത് ചെയ്തിരിക്കാം. ഒന്നും മുന്‍കൂട്ടി നമുക്ക് പറയാനാകില്ല '' അന്‍സിബ പറഞ്ഞു.

  'നിലവില്‍ റിലേഷന്‍ഷിപ്പിലല്ല. കല്യാണം കഴിഞ്ഞിട്ട് ചിലപ്പോ എനിക്ക് പേരുമാറ്റണം തോന്നിയാല്‍ ഞാന്‍ അത് ചെയ്യും. അതില്‍ സംശയമില്ല. ഇനി ഇപ്പോള്‍ ഇല്ലെന്ന പറഞ്ഞിട്ട് അപ്പോള്‍ അത് സംഭവിച്ചാലും പിന്നെയൊന്നും പറയാനാകില്ല. അതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാനാകില്ല അങ്ങനെ സംഭവിക്കില്ലെന്ന്. ജീവിതം ഒരിക്കലും മുന്‍കൂട്ടി അല്ലല്ലോ പോകുന്നത്, അന്‍സിബ കൂട്ടിച്ചേര്‍ത്തു.

  വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിതല്‍ സന്തോഷമുണ്ടെന്നും അന്‍സിബ പറഞ്ഞു.

  ഇത് ആദ്യമായിട്ടാണ് തന്റെ ഭാവിജീവിതത്തെക്കുറിച്ചുളള കാഴ്ച്ചപ്പാടുകളെപ്പറ്റി നടി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നത്. ചുരുക്കം സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുളളൂവെങ്കിലും അന്‍സിബ ഒരുപാട് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി.

  അടുത്തിടെ നടിയുടെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അതിനെതിരെ നടി പ്രതികരിച്ചു കൊണ്ട് ഒരു വീഡിയോ യൂട്യൂബില്‍ ഇട്ടതും വൈറലായി.

  ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നരോട് തനിക്കൊന്നെ പറയാനുളളൂ. നിങ്ങള്‍ക്ക് മാത്രമല്ല എനിക്കും കുടുംബമുണ്ട്. നിങ്ങള്‍ ഇതില്‍ ആനന്ദം കണ്ടെത്തിയിരിക്കാം അത് മറ്റുളളവരുടെ ജീവിതം തകര്‍ത്തിട്ടാകരുതെന്ന് അന്‍സിബ വീഡിയോയില്‍ പറഞ്ഞു.

  'വളരെയധികം ഇന്‍ട്രോവേര്‍ട്ടഡ് ആയ വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ കൂടുതല്‍ കൂട്ടുകാരൊന്നും എനിക്കില്ല. ഉമ്മയാണ് എന്റെ ഉറ്റ സുഹൃത്ത്. അവരോടാണ് ഞാന്‍ കൂടുതല്‍ അടുപ്പം. തനിച്ച് പുറത്തു പോകാനൊന്നും ഭയമില്ല. കൂടെ ആരെങ്കിലും വേണമെന്നൊന്നുമില്ല.

  തനിച്ച് എവിടെയും സഞ്ചരിക്കും. അധികമാരോടും സംസാരിക്കത്ത ക്യാരകാടറായതിനാല്‍ ധൈര്യമുണ്ടെന്ന് വിശ്വസിക്കുന്നു. എപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കാനിഷടം, ആരേയും കൂടുതന്‍ അടുപ്പിക്കുന്നതിനോടും താല്‍പര്യമില്ല' എന്ന് അന്‍സിബ ഇന്‍ഡ്യഗ്ലീറ്റ്സിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നിരവധി ഫോട്ടോ ഷൂട്ടുകള്‍ നടത്താറുണ്ട്. അടുത്തിടെ പച്ച സാരിയില്‍ അതിസുന്ദരിയായി നടത്തിയ ഫോട്ടോകള്‍ ശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് നടിയെ പ്രശംസിച്ച് ചിത്രത്തിന് താഴെ കമന്റും, ലൈക്കും അടിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

  സിനിമയില്‍ അത്രയധികം സജീവമല്ലെങ്കിലും നിരവധി പരിപാടികള്‍ക്കും മറ്റുമായി നടി യാത്ര ചെയ്യാറുണ്ട്. ഈ അടുത്ത് റിയാദില്‍ വെച്ചു നടത്തിയ സ്റ്റേജ് ഷോയില്‍ മുഖ്യാതിഥിയായി എത്തിയതിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

  Read more about: ansiba hassan
  English summary
  yy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X