മേക്കപ്പ് കുറയ്ക്കാൻ മീനയോട് പലവട്ടം പറഞ്ഞു, അത് കേട്ടില്ല, സംഭവിച്ചതിനെ കുറിച്ച് ജീത്തു ജോസഫ്

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാള ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങിയ ദൃശ്യം2. ആദ്യഭാഗത്തിന്റെ വൻ വിജയമാണ് ദൃശ്യം 2 ന് വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിച്ചത്. ദൃശ്യം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷരുടെ ഇടയിൽ ചിത്രം ചർച്ച വിഷയമാണ്.

meena

ഫെബ്രുവരി 19 ന് ആയിരുന്നു ആമസോൺ പ്രൈമിലൂടെ ചിത്രം പുറത്തു വന്നത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു ചിത്രം നൽകിയത്. മികച്ച അഭിപ്രായങ്ങൾക്കൊപ്പം വിമർശനങ്ങളും ഉയരുന്നുണ്ട്. അത്തരത്തിലൊന്നാണ് മീനയുടെ മേക്കപ്പ് നാട്ടിൻപുറത്തുകാരിയായ വീട്ടമ്മ പ്രശ്നങ്ങൾക്കിടയിലും ഇത്രയും മേക്കപ്പ് ഇടുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോഴിത ഇതിന് മറുപടിയുമായി ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

മീനയുടെ മേക്കപ്പ്

പ്രേക്ഷകരുടെ ഈ വിമർശനത്തെ പൂർണ്ണമായും അംഗീകരിക്കുകയാണ് ജീത്തു ജോസഫ്. ആ പറഞ്ഞതിൽ കാര്യമുണ്ട്. അത് 100 ശതമാനം അംഗീകരിക്കുന്നുമുണ്ട്. മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരുപക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങൾ പൂർണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോ‍ൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി. എനിക്ക് അവരില്‍നിന്ന് നല്ല റിയാക്‌ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ ഞാൻ ശ്രദ്ധിക്കും. പക്ഷേ അത് അവർക്ക് മനസ്സിലാകുന്നില്ല.

മീനയോട് പറഞ്ഞിരുന്നു

സിനിമയുടെ തുടക്കത്തില്‍ത്തന്നെ ഞാൻ പറഞ്ഞിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമർശനമുണ്ടായിരുന്നു. അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസ്സിലാകുന്നില്ല. അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടെന്നു ഞാന്‍ പറഞ്ഞു. അവർക്കത് പെട്ടെന്നു മനസ്സിലായി.

അഞ്ജലിക്ക് മനസ്സിലായി

ഒരു പക്ഷേ മീനയ്ക്കത് മനസ്സിലാകാത്തതു കൊണ്ടായിരിക്കും. അത് മീന മനസ്സിലാക്കണം. എന്‍റെ സിനിമയില്‍ വരുന്ന ആര്‍ട്ടിസ്റ്റ് കംഫര്‍ട്ടബിൾ ആയിരിക്കണം. ഒരു ഡയറക്ടര്‍ എന്ന നിലയിൽ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ തെറ്റായിരിക്കാം, അത് ഓരോരുത്തരുടെ രീതിയാണ്. ചിലരതങ്ങ് വിട്ടു കൊടുക്കുമെന്നും ജീത്തു ജോസഫ് പറയുന്നു

Recommended Video

Tottenham hotspur use drishyam 2 dialogue
ദൃശ്യം2

ജോസുക്കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് ദൃശ്യം2 ചർച്ച ചെയ്യുന്നത്. കുറ്റബോധവും പേറി ജീവിക്കുന്ന ജോർജ്ജ് ക്കുട്ടിയുടെ കുടുംബത്തെ തേടി വീണ്ടും പോലീസ് എത്തുകയാണ്. കേസിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനുള്ള ജോർജ്ജ്ക്കുട്ടിയുടെ അതിജീവനമാണ് ദൃശ്യം 2.. മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെകാത്തിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ചുള്ള സൂചന സംവിധായകൻ നൽകിയിട്ടുണ്ട്.

Read more about: meena jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X