സിമ്പിൾ ലുക്കിൽ എസ്തർ അനിലിന്റെ വെർച്വൽ ഫോട്ടോഷൂട്ട്, ചിത്രം കാണാം

2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍
ചുവട് ഉറപ്പിച്ച താരമാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിൽ എത്തിയ എസ്തർ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ സ്വന്തം മകളായി മാറുകയായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പവും യുവതാരങ്ങളോടൊപ്പവും ഒരുപോലെ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. 2013 ൽ പുറത്തിറങ്ങിയ ദൃശ്യമാണ് നടിയുടെ കരിയർ മാറ്റിമറിച്ചത്. അനുമോൾ എന്ന കഥാപാത്രം എസ്തറിന് വലിയ ബ്രേക്ക് നൽകിയിരുന്നു. പിന്നീട് തെലുങ്കിൽ നിന്നും തമിഴിൽ നിന്നും ചാൻസുകൾ നടിയെ തേടി എത്തുകയായിരുന്നു.

 Esther Anil

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ലോക്ക് ഡൗൺ കാലത്ത് വെർച്വൽ ഫോട്ടോഷൂട്ടുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. വെർച്വൽ ചിത്രത്തിലൂടെ വീട്ടിലിരുന്നു പകർത്തിയ ചിത്രം നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍
പൗർണ്ണമി മുകേഷാണ് നടിയുടെ ചിത്രം പകർത്തിയിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ ചിത്രം വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടിമാരായ ഗ്രേസ് ആന്റണി, ആൻസിബ ഹസൻ തുടങ്ങിയവർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Recommended Video

Drishyam Actress Esther Anil praises Kerala government and health department

എസ്തറിന്റ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ അടുത്തയിടെ ഫോട്ടോഷൂട്ടിനിടെ പറ്റിയ ചില അബദ്ധങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. 'ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു (സത്യത്തില്‍ തുടക്കം തൊട്ടേ ഞാന്‍ അങ്ങനെയായിരുന്നു) പിന്നെയിതാ ഷൂസ് ധരിച്ച് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.'ഷൂട്ട് കഴിഞ്ഞ് തളര്‍ന്നിരിക്കുന്നതും സാരി ഉടുത്ത് നില്‍ക്കുമ്പോള്‍ വീഴാന്‍ പോയതൊക്കെ നടി പങ്കുവച്ചിരുന്നു. വീഡിയോയ്ക്കൊപ്പമായിരുന്നു രസകരമായ കുറിപ്പ് പങ്കുവെച്ചത്.'ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ.'-എസ്തർ പറഞ്ഞു.

ദൃശ്യം 2 ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന എസ്തറിന്റെ ചിത്രം. ആദ്യ ഭാഗത്തിലെ അനുമോൾ എന്ന കഥാപാത്രമായിരുന്നു രണ്ടാം ഭാഗത്തിലും നടി അവതരിപ്പിച്ചത്. മികച്ച അഭിപ്രായമായിരുന്നു ദൃശ്യം 2 ലെ അനുമോൾ കഥപാത്രത്തിന് ലഭിച്ചത്. ദൃശ്യം2 ന്റെ തെലുങ്ക് പതിപ്പിലും നടി അഭിനയിക്കുന്നുണ്ട്, ഇതേ കഥാപാത്രത്തെ തന്നെയാണ് എസ്തർ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

More from Filmibeat

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X