മുണ്ടിൽ ഗംഭീര ലുക്കിൽ മോഹൻലാൽ, ഗ്ലാമറസ് ഗെറ്റപ്പിൽ മീനയും എസ്തറും ആൻസിബയും....
മോഹൻലാൽ ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

മോളിവുഡ് തെന്നിന്ത്യൻ സിനിമ കോളങ്ങളിലെ പ്രധാന ചർച്ചയാണ് ദൃശ്യം 2. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. രസകരമായ നിരവധി ട്രോളുകളും ചിത്രത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഒരു രസകരമായ ട്രോളാണ്. ദൃശ്യം ആദ്യ ഭാഗത്തെ ഒരു സ്റ്റില്ലും ഇപ്പോഴത്തെ താരങ്ങളുടെ ഗെറ്റപ്പും ചേർത്താണ് ട്രോൾ ഒരുക്കിയിരിക്കുന്നത്. പ്രായം കൂടുന്തോറും കൂടുതൽ ഗ്ലാമാറായിരിക്കുകയാണ് ജോർജ്ജ് കുട്ടിയും കുടുംബവും. ട്രോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകൻ ജീത്തു ജോസഫ് ഒരു രസകരമായ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരുന്നു. റാണിക്കും മക്കൾക്കുമൊപ്പം ലൂഡോ കളിക്കുന്ന ജോർജ്ജ് കുട്ടിയുടെ ചിത്രമായിരുന്നു സംവിധായകൻ പങ്കുവെച്ചത് . മീനക്കും, മോഹൻലാലിനോടൊപ്പം ജീത്തു ജോസഫിനേയും ചിത്രത്തിൽ കാണാം. ജോർജ്ജ്കുട്ടിയുടെ പുതിയ കുടുംബ ചിത്രവും പ്രേക്ഷകരുടെ ഇടയിൽ പ്രചരിച്ചിരുന്നു. ചിത്രത്തിലെ ഹൈലൈറ്റ് മീനയായിരുന്നു. പ്രത്യേകിച്ച് ഒരു മാറ്റവും നടിക്ക് ഇല്ലായിരുന്നു. സെപ്റ്റംബർ മൂന്നാം ആഴ്ചയോടെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാലും മറ്റ് താരങ്ങളു ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. തൊടുപുഴയിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിന് മുൻപെ താരങ്ങൾ ക്വാറന്റൈൽ പോയിരുന്നു.. കൊവിഡ് ടെസ്റ്റിന് ശേഷമാണ് ലൊക്കേഷനിൽ എത്തിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ദൃശ്യം 2 ഒരു ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിലുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്. മീന, എസ്തർ, ആശ ശരത്, സിദ്ദിഖ്. ആൻസിബ എന്നിവർ തങ്ങളുടെ പഴയ കഥാപാത്രങ്ങളായി തന്നെയാണ് ദൃശ്യം 2 ലും എത്തുന്നത്.


Click it and Unblock the Notifications











