മീനയ്ക്കും മക്കൾക്കുമൊപ്പം ലൂഡോ കളിച്ച് മോഹൻലാൽ, രസകരമായ ചിത്രം വൈറലാകുന്നു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം വൻ വിജയമായിരുന്നു. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം അതുവരെയുണ്ടായിരുന്ന റെക്കോർഡുകൾ മറി കടന്നിരുന്നു. ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ജോർജ്ജ്കുട്ടിയും കുടുംബവും ചർച്ച വിഷയമായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ദൃശ്യം എത്തിയിരുന്നു. തെന്നിന്ത്യൻ ഭാഷകളിൽ നിന്ന് മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇത് തന്നെയാണ് പ്രേക്ഷകർക്ക് രണ്ടാംഭാഗത്തിനായുള്ള ആകാംക്ഷ കൂട്ടുന്നതും.

mohanlal-jeethu

സെപ്റ്റംബർ മൂന്നാം ആഴ്ചയോടെ ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുകയായിരുന്നു. മോഹൻലാലിനോടൊപ്പം ആദ്യ ഭാഗത്തിലുള്ള ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്., മീന, എസ്തർ, ആശ ശരത്, സിദ്ദിഖ്. ആൻസിബ എന്നിവർ തങ്ങളുടെ പഴയ കഥാപാത്രത്തിൽ തന്നെയാണ് എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. ദൃശ്യം ടീമിനോടൊപ്പം മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ ജീത്തു ജോസഫിനോടൊപ്പമുള്ള ജോർജ്ജ്കുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം പുറത്തു വന്നിരുന്നു. മോഹൻലാൽ ജോർജജ് കുട്ടിയായിട്ടായിരുന്നു ചിത്രത്തിൽ എത്തിയത്. മീനയും എസ്തറും, ആൻസിബയും ഉണ്ടായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിലും സിനിമാകോളങ്ങളിലും വൈറലായിട്ടുണ്ട്. സംവിധായകൻ ജീത്തു ജോസഫ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.. റാണിക്കതും മക്കൾക്കുമൊപ്പം ലൂഡോ കളിക്കുന്ന ജോർജ്ജ് കുട്ടിയുടെ ചിത്രമാണ് ജീത്തു ജോസഫ് പങ്കുവെച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിന് മുൻപെ താരങ്ങൾ ക്വാറന്റൈൽ പോയിരുന്നു.. കൊവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങളാണ് ലൊക്കേഷനിൽ എത്തിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്. കൊച്ചിയിലെ ചിത്രീകരണത്തിന് ശേഷമായിരിക്കും തൊടുപുഴയിലോയ്ക്ക് പോകുക.

ആദ്യ ഭാഗത്തിൽ നിന്ന് ഏറെ വ്യത്യാസമായിട്ടാണ് രണ്ടാം ഭാഗം പുറത്തെത്തുന്നത്.ദൃശ്യം 2 ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൃശ്യം1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ രണ്ടാം ഭാഗം ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X