കൈ രണ്ടും മലര്‍ത്തി കള്ളച്ചിരിയോടെ മോഹന്‍ലാല്‍, ജോര്‍ജ്ജുകുട്ടി പുതിയ തന്ത്രം മെനയുകയാണോ?

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി അക്ഷമരായി കാത്തിരിയ്ക്കുന്ന ആരാധകര്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ചില ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ജോര്‍ജ്ജു കുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ജോര്‍ജ്ജു കുട്ടിയ്ക്കും (മോഹന്‍ലാല്‍) റാണിയ്ക്കും (മീന) അഞ്ജുവിനും (അന്‍സിബ ഹസന്‍) അനുമോള്‍ക്കും (എസ്തര്‍ അനില്‍) ഒപ്പം സംവിധായകന്‍ ജീത്തു ജോസഫും ഉള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കുടുംബത്തെ കാണുമ്പോള്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

mohanlal

ഗീത പ്രഭാകര്‍ ജോര്‍ജ്ജു കുട്ടിയുടെയും കുടുംബത്തെയും വീണ്ടും ഉപദ്രവിയ്ക്കുമോ എന്ന ഭീതിക്കപ്പുറം എന്താവും പുതിയ ദൃശ്യത്തിലെ കാഴ്ച എന്നറിയാനുള്ള ആകാംക്ഷയാണ് ആരാധകര്‍ക്ക്. അതിനിടയിലാണ് ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം പുറത്ത് വന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ലാല്‍ തന്നെയാണ് ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിലൂടെ പല കാര്യങ്ങളും വായിച്ചെടുക്കാന്‍ ശ്രമിയ്ക്കുകയാണ് ആരാധകര്‍.

കള്ള ചിരിയോടെ കൈ രണ്ടും മലര്‍ത്തി പിടിച്ചുകൊണ്ടുള്ള ലാലിന്റെ ചിത്രം വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്. കൊലപാതകത്തില്‍ തനിയ്ക്ക് പങ്കില്ല എന്ന് തെളിയിക്കാനുള്ള ശ്രമം തന്നെയാണോ രണ്ടാം ഭാഗത്തിലും എന്ന സംശയം ചിലര്‍ പങ്കുവയ്ക്കുന്നു. എന്ത് തന്നെയായാലും ആദ്യ ഭാഗത്തെ ജോര്‍ജ്ജുകുട്ടിയെക്കാള്‍ ചുള്ളനാണ് രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

2013 ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ്. നൂറ് കോടി കടന്ന ലാലിന്റെ ആദ്യ ചിത്രമാണ് ദൃശ്യം. മലയാളത്തില്‍ ഹിറ്റായ സിനിമ തമിഴ്, തെലുങ്ക്, കന്നട, ബോളിവുഡ് എന്തിനേറെ ചൈന ഭാഷയില്‍ പോലും റീമേക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് തന്നെ ആരാധകരെ സംബന്ധിച്ച് വലിയ ആഘോഷമായിരുന്നു.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

അതേ സമയം ദൃശ്യ2 ന് പുറമെ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മോഹന്‍ലാല്‍. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയാണ് അതിലൊന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X