കറുത്ത ടി ഷർട്ട് അണിഞ്ഞ് മാസ്ക്ക് ധരിച്ച് മാസ് ലുക്കിൽ വീണ്ടും മോഹൻലാൽ , വീഡിയോ വൈറൽ

മലായളപ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം2. ഏഴ് വർഷത്തിന് ശേഷമാണ് ജോർജ്ജ്കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 2013 ൽ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ ആദ്യ ഭാഗം വൻവിജയമായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

mohanlal

ദൃശ്യം 2 ന്റെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ മാസ് വീഡിയോയാണ്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീഡിയോ പുറത്തു വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വീഡിയോ പുറത്തു വന്നിരിക്കുന്നത്. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മോഹൻ ലാൽ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതും ദൃശ്യം സെറ്റിലേക്ക് തന്റെ ഏറ്റവും പുതിയ വാഹനമായ ടൊയേട്ട എം.പി.വിയിൽ നിന്നും ഇറങ്ങി 'ദൃശ്യം' സെറ്റിലേക്ക് വരുന്ന വീഡിയോ.

പുറത്തു വന്ന പുതിയ വീഡിയോ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ടീ ഷർട്ട്, ബ്ലാക് മാസ്ക്, ബ്ലാക് ട്രാക് സ്യൂട്ട്, ബ്ലാക് വാച്ച്, ബ്ലാക് ഫ്രെയിമിലുള്ള കണ്ണടയും ധരിച്ചാണ് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡ‍ിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന വീഡിയോയിൽ രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന ക്യാപ്ഷനോടെ ഫാൻസ് പേജിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആ വീഡിയോയിൽ ലാലേട്ടൻ മാസ്ക് മാറ്റിയെന്ന് ചിലർ വിമർശിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ അത് മാറ്റി മാസ്ക് ധരിച്ചാണ് താരരാജാവ് എത്തിയിരിക്കുന്നത്.

സെപ്റ്റംബർ മൂന്നാം ആഴ്ചയോടെയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചത്. മോഹൻലാലും മറ്റ് താരങ്ങളു ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. തൊടുപുഴയിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ദൃശ്യം 2 ഒരു ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ വീഡിയോ കാണാം

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X