കൊറിയൻ സിനിമയുടെ കോപ്പിയടിയോ? സിഡി അയച്ച് തന്നപ്പോൾ പറയുന്നത് ശരിയാണല്ലോ എന്ന് തോന്നി: ജീത്തു ജോസഫ്
ദൃശ്യം കൊറിയൻ സിനിമയുടെ കോപ്പിയടിയാണെന്ന വാദത്തോട് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്.
ഞാൻ ഇൻസ്പിരേഷനിൽ ചെയ്ത പടമാണ് മെെ ബോസ്. അത് റിലീസിന് മുമ്പേ ഞാൻ പറഞ്ഞിരുന്നു. നാട്ടിൻപുറവും അച്ഛൻ മകൻ ബന്ധവുമൊക്കെ നമ്മുടെ തനതായ ശെെലിയിൽ മാറ്റിയെഴുതി. പക്ഷെ ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഇവർ പറയുന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ എഴുതി വെച്ചതാണ്.
ഞാനെന്റെ അസോസിയേറ്റിന് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് ആണ്. അവസാനം എന്റെ കയ്യിലേക്ക് വന്നതാണ്. പിന്നെ ദൃശ്യം കൊറിയയിൽ വരാൻ പോകുന്നു. കൊറിയിൻ സിനിമയിൽ നിന്നാണ് ഞാൻ കഥയെടുത്തതെങ്കിൽ അവരെന്തിന് ഇപ്പോൾ കൊറിയയിൽ ദൃശ്യം റീമേക്ക് ചെയ്യണം. എന്നാൽ ഒരാൾ ഈ പറയുന്ന കൊറിയൻ സിനിമയുടെ സിഡി അയച്ച് തന്നപ്പോൾ പറയുന്നത് ശരിയാണല്ലോ എന്ന് തോന്നി. ഒരേ പോലെ ചിന്തിക്കുന്ന ഒത്തിരി സിനിമകളുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.

എനിക്ക് ഇത് ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല. കാരണം ഇത് ഞാൻ തന്നെ എഴുതിയതാണെന്ന് എന്റെ ഭാര്യക്കും മക്കൾക്കുമെല്ലാം അറിയാം. കാരണം എത്രയോ മുമ്പ് ഇവരോട് പറഞ്ഞ കഥയാണ്. ഈയിടെ ഒരു സിനിമ ഞാൻ കണ്ടു. എന്റെ കഥയിൽ ഇനി വർക്ക് ചെയ്തിട്ട് കാര്യമില്ല, അത് പോയി എന്ന് ഞാൻ വീട്ടിൽ പറഞ്ഞു. ആ മലയാള സിനിമയുടെ കഥ ഞാൻ മനസിൽ കണ്ട ഐഡിയ ആയിരുന്നു. പക്ഷെ ഞാൻ ആ കഥ വേറൊരു തരത്തിൽ ചെയ്യും.
തന്റെ സിനിമകൾക്ക് വിഷ്വൽ ക്വാളിറ്റി ഇല്ല എന്ന വിമർശനത്തിനും ജീത്തു ജോസഫ് മറുപടി നൽകുന്നുണ്ട്. താനാഗ്രഹിക്കുന്ന വിഷ്വലുകൾ അത്തരത്തിലാണെന്നും ടെക്നീഷ്യൻസിന്റെ പോരായ്മ അല്ല അതെന്നും ജീത്തു ജോസഫ് പറയുന്നു. റിയലിസ്റ്റിക്കായ വിഷ്വലുകളാണ് എനിക്ക് വേണ്ടത്.എന്റെ ടീമിന്റെ കുഴപ്പമല്ല അത്. എനിക്ക് കുറച്ച് റിയലിസ്റ്റിക്കായി തന്നെ മതി എന്നത് കൊണ്ടാണ്. കുറച്ച് പേർ വിമർശനം എഴുതുന്നതിന് പിന്നിൽ വേറൊരു കാരണമുണ്ട്. അത് ഞാൻ തപ്പി കണ്ടുപിടിച്ചു.
കുറേ ആൾക്കാർ റിപ്പീറ്റഡായി എല്ലാ സിനിമയ്ക്കും വന്നിരുന്ന് എഴുതുന്നുണ്ട്. ഇതെന്ത് കൊണ്ടാണ് ചോദിക്കുന്നത്. നിങ്ങൾ ഇക്കാര്യം വായിച്ചത് കൊണ്ടാണ്. 25 പേർ സ്ഥിരമായി ഇതേക്കുറിച്ച് എഴുതുമ്പോൾ നിങ്ങൾ ബ്രെയിൻ വാഷ് ചെയ്യപ്പെടും. എന്റെ ഡ്രെെവർ അത് വായിച്ച് എന്നോട് ഒരു കമന്റ് പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകൾ വായിക്കാറുണ്ടല്ലേ എന്ന് ഞാൻ ചോദിച്ചു. ആ പോസ്റ്റ് ഇട്ടവൻ തന്നെ പലയിടത്തും എഴുതിയിടുന്നുണ്ടായിരുന്നെന്നും ജീത്തു ജോസഫ് പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.


Click it and Unblock the Notifications