ഭര്‍ത്താവായി അഭിനയിക്കുന്ന ആളുടെ അടുത്തേക്ക് നിന്നതോടെ ആ നടി ഇറങ്ങി പോയി; ദുരനുഭവത്തെ കുറിച്ച് അഞ്ജലി നായര്‍
ദുഃഖപുത്രി ഇമേജിലുള്ള മലയാള നടിയാണ് അഞ്ജലി നായര്‍. സ്ഥിരമായി ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നതാണ് നടിയുടെ കരിയറില്‍ ഇങ്ങനൊരു പേര് വരാന്‍ കാരണം. പിന്നീട് ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയതോടെ നടിയും ശ്രദ്ധേയായി. ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയെടുത്തിരിക്കുകയാണ് അഞ്ജലി.
കഴിഞ്ഞ വര്‍ഷം നടി രണ്ടാമതും വിവാഹിതയാവുകയും രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ അമ്മയാവുകയും ചെയ്തിരുന്നു. മകളുടെ വരവിനെ കുറിച്ചും അതിന് ശേഷമുള്ള അഭിനയത്തെ പറ്റിയുമൊക്കെ അടുത്തിടെ ഒരഭിമുഖത്തില്‍ നടി മനസ് തുറന്നിരുന്നു. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചിലത് കൂടി അഞ്ജലി വെളിപ്പെടുത്തുകയാണിപ്പോള്‍.

സിനിമയില്‍ നിന്നും തനിക്ക് വിവേചനം നേരിടേണ്ടി വന്നൊരു സംഭവത്തെ കുറിച്ചാണ് അഞ്ജലി പറഞ്ഞത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു നടി. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് സിനിമയില്‍ നിന്നും വ്യക്തി ജീവിതത്തിലുമടക്കം തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചും മോശം അനുഭവത്തെ കുറിച്ചുമൊക്കെ അഞ്ജലി നായര്‍ മനസ തുറന്നത്.

'സിനിമയിലെ ഒരു സീനിന്റെ ഭാഗമായിട്ടുള്ള ഫോട്ടോ എടുക്കുകയായിരുന്നു. അതിലെ നായകന്‍ വന്നിട്ട് പറഞ്ഞു, സിനിമയിലെ നിന്റെ ഭര്‍ത്താവ് ആരാണോ അവരുടെ അടുത്തേക്ക് നില്‍ക്കാന്‍. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത് നിന്നത് സിനിമയുടെ വെള്ളിവെളിച്ചത്തുള്ള നായികമാരില്‍ ഒന്ന് രണ്ട് പേരാണ്.
മറ്റേ നടന്‍ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് നിര്‍ത്തി. ഇതോടെ അവിടെ നിന്ന സ്ത്രീ മാറി പോയി. അതെനിക്ക് വളരെ വേദന നല്‍കിയ സംഭവമാണെന്നാണ്', അഞ്ജലി നായര്‍ പറയുന്നത്.

'രാവിലെ ഒരു സെറ്റില്‍ അഭിനയിച്ചിട്ട് വൈകുന്നേരം മറ്റൊരു സെറ്റില്‍ പോയി ഓടി നടന്ന് അഭിനയിക്കുന്ന കാലമെനിക്ക് ഉണ്ടായിരുന്നു. സിനിമയില്‍ നിന്നും അവാര്‍ഡ് ലഭിച്ചതോടെ അത് നല്ല അവസരങ്ങള്‍ കിട്ടാതിരിക്കാനുള്ള കാരണമായി മാറിയെന്നും', പരിപാടിയിലൂടെ അഞ്ജലി വെളിപ്പെടുത്തിയിരുന്നു.
ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ ചെന്നപ്പോള്‍ 'അഞ്ജലി അവാര്‍ഡ് കിട്ടിയ ഒരാള്‍ക്കൊന്നും ഇതുപോലൊരു കഥാപാത്രം തരാന്‍ പറ്റില്ലെന്നാണ്', അവിടുന്ന് പറഞ്ഞതെന്ന് നടി വ്യക്തമാക്കുന്നു.

മാത്രമല്ല ജീവന് പോലും അപകടമുണ്ടാവുന്ന പലസംഭവങ്ങളും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് അഞ്ജലി നായരുടെ വെളിപ്പെടുത്തല്‍. തന്നെ ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ നോക്കിയതും വടിയെടുത്ത് കാലിന്റെ മുട്ടിനിട്ട് അടിച്ചതുമടക്കം ജീവിതത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പോലീസ് സംരക്ഷണം പോലും വാങ്ങിക്കേണ്ട അവസ്ഥ തനിക്ക് വന്നിരുന്നതായിട്ടാണ് പരിപാടിയിലൂടെ അഞ്ജലി തുറന്ന് സംസാരിക്കുന്നത്.

2021 നവംബറിലാണ് അഞ്ജലി നായർ രണ്ടാമതും വിവാഹിതയാവുന്നത്. വിവാഹക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നു താരങ്ങൾ ചെയ്തത്. സിനിമയിൽ നിന്ന് തന്നെയുള്ള അജിത് രാജുവാണ് അഞ്ജലിയുടെ ഭർത്താവ്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. 2022 ൽ അഞ്ജലി വീണ്ടുമൊരു കുഞ്ഞിൻ്റെ കൂടെ അമ്മയായി. എങ്കിലും സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു.


Click it and Unblock the Notifications











