ജോര്‍ജ് കുട്ടിയും കുടുംബവും ധ്യാനം കൂടിയിട്ട് 6 വര്‍ഷം! മലയാളത്തിലെ ആദ്യ 50 കോടി ചിത്രവുമാണ്!

മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളിലൊന്നായിരുന്നു ദൃശ്യം. ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 6 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. ആറാമത്തെ വാര്‍ഷികത്തിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ചിത്രം. ട്രോളര്‍മാരും ചിത്രത്തെ വിടാതെ പിന്തുടരുന്നുണ്ട്. ആന്‍റണി പെരുമ്പാവൂരിലൂടെയാണ് സിനിമ തുടങ്ങിയതെന്നും അവസാനിക്കുന്നതും അദ്ദേഹത്തിലൂടെയാണെന്ന് വ്യക്തമാക്കി മോഹന്‍ലാലും എത്തിയിരുന്നു. തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയതിന് ശേഷവും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഈ സിനിമ. അത് തന്നെയായിരുന്നു വലിയ നേട്ടവുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

എന്നാണ് ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയതെന്ന് ചോദിച്ചാല്‍ മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉത്തരം നല്‍കും. ആഗസ്റ്റ് രണ്ടിന് ധ്യാനത്തിന് പോയ കുടുംബത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിട്ട് 6 വര്‍ഷമായിരിക്കുകയാണ്. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, ആശ ശരത്ത്, അനീഷ് ജി മേനോന്‍, ഷാജോണ്‍, നീരജ് മാധവ്, റോഷന്‍ ബഷീര്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുജിത്ത് വാസുദേവായിരുന്നു സിനിമാട്ടോഗ്രാഫി. 2013 ഡിസംബര്‍ 19നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ ആറാം വാര്‍ഷികം ആഘോഷമാക്കി മാറ്റുകയാണ് മോഹന്‍ലാലിന്‍റെ ആരാധകര്‍.

ദൃശ്യത്തിന് 6 വയസ്സ്

ദൃശ്യത്തിന് 6 വയസ്സ്

തിരക്കഥയിലായാലും താരങ്ങളുടെ അഭിനയത്തിലായാലും നിറഞ്ഞ കൈയ്യടി നേടിയ സിനിമയായിരുന്നു ദൃശ്യം. ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയിട്ട് 6 വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. റിലീസ് ചെയ്ത് ആറാം വര്‍ഷത്തിലും ട്രോളര്‍മാര്‍ പോലും ചിത്രത്തെ വെറുതെ വിട്ടിട്ടില്ലെന്നുള്ളതാണ് രസകരമായ കാര്യം. പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്തായിരുന്നു ദൃശ്യം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹാളി പതിപ്പിലും ചിത്രമെത്തിയിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം പിറന്നിട്ട് 6 വര്‍ഷമായിരിക്കുകയാണ് ഇപ്പോള്‍.

മോഹന്‍ലാലും മീനയും

മോഹന്‍ലാലും മീനയും

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം കൃത്യമായി വിനിയോഗിക്കുന്ന അഭിനേത്രികളിലൊരാളാണ് മീന ഈ ചിത്രത്തില്‍ നായികയായെത്തിയതും മീനയായിരുന്നു. കുടുംബ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ദൃശ്യത്തിലൂടെ ബോക്സോഫീസ് ചരിത്രവും മാറി മറിയുകയായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയായിരുന്നു സിനിമ കുതിച്ചത്. 50 കോടിയും 100 കോടിയും കേട്ടുകേള്‍വിയായിരുന്ന സ്ഥിതിവിശേഷത്തെ മാറ്റി മറിക്കുകയായിരുന്നു സിനിമ.

അവകാശവാദങ്ങളൊന്നുമില്ലാതെ

അവകാശവാദങ്ങളൊന്നുമില്ലാതെ

യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെയായിരുന്നു ദൃശ്യം തിയേറ്ററുകളിലേക്കെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. നിര്‍മ്മാതാവായി മാത്രമല്ല കഥാപാത്രമായും അദ്ദേഹം ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി എന്ന നേട്ടത്തിന് ദൃശ്യം വഴി തെളിയിച്ചപ്പോള്‍ ആന്റണിയായിരുന്നു അതിന് നേതൃത്വം നല്‍കിയത്.

റീമേക്കിലും തിളങ്ങി

റീമേക്കിലും തിളങ്ങി

മലയാളത്തില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. പാപനാശമെന്ന പേരിലായിരുന്നു സിനിമ തമിഴിലെത്തിയത്. കമല്‍ഹാസനായിരുന്നു നായകനായത്. ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രണവ് മോഹന്‍ലാലും പ്രവര്‍ത്തിച്ചിരുന്നു. തെലുങ്കില്‍ ദൃശ്യ എന്ന് പേരിലെത്തിയ സിനിമയില്‍ വെങ്കിടേഷായിരുന്നു നായകന്‍. കന്നഡയില്‍ രവിചന്ദ്രനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു നായകന്‍മാരായെത്തിയത്. അടുത്തിടെയായിരുന്നു സിനിമയുടെ ചൈനീസ് പതിപ്പിന്‍റെ ട്രെയിലര്‍ പുറത്തുവന്നത്.

ഷാജോണിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രം

ഷാജോണിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രം

കലാഭവന്‍ ഷാജോണിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ദൃശ്യം. ഇന്നും അദ്ദേഹത്തെക്കുറിച്ച് പറയുന്നതിനിടയില്‍ പലരും ഈ കഥാപാത്രത്തെക്കുറിച്ച് വാചാലരാവാറുണ്ട്. ഷാജോണിന്റെ സിനിമാജീവിതത്തെ മാറ്റി മറിച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു. ദൃശ്യം. കോണ്‍സ്റ്റബിള്‍ സഹദേവനെന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കോമഡി മാത്രമല്ല സ്വഭാവികമായ കഥാപാത്രങ്ങളും ഈ താരത്തിന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയുകയായിരുന്നു ദൃശ്യത്തിലൂടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X