വിവാഹശേഷം വധുവിനൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി റോഷന്‍ ബഷീര്‍! ഒപ്പം നടന്‍ ഷിയാസ് കരീം, വീഡിയോ വൈറല്‍

ലോക്ഡൗണിലും നിരവധി താരവിവാഹങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സീരിയല്‍ നടിമാരുടേത് മാത്രമല്ല സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചില യുവതാരങ്ങളുടെയും വിവാഹ വാര്‍ത്ത വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുവനടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായെന്ന റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള സന്തോഷം മാസങ്ങള്‍ക്ക് മുന്‍പ് റോഷന്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

അന്ന് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളായിരുന്നു താരം പുറത്ത് വിട്ടത്. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഇന്നാണ് വിവാഹ ചിത്രവുമായി താരം എത്തിയത്. വധു ഫര്‍സാനയ്‌ക്കൊപ്പമുള്ള ഫോട്ടോസ് പുറത്ത് വിട്ട് തന്റെ വിവാഹം കഴിഞ്ഞെന്നുള്ള കാര്യം റോഷന്‍ പങ്കുവെച്ചു. കൊവിഡി്‌ന്റെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണത്തിലായിരുന്നു വിവാഹമെന്ന് അറിയുന്നത്.

roshan-basheer

റോഷന്റെ വിവാഹചിത്രങ്ങള്‍ മാത്രമല്ല വിവാഹവേദിയില്‍ നിന്നും റോഷനും വധുവും ഡാന്‍സ് കളിക്കുന്ന വീഡിയോസും വൈറലായി കൊണ്ടിരിക്കുകയാണ്. നടന്‍ ഷിയാസ് കരീമും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഷിയാസിനൊപ്പം ചേര്‍ന്നായിരുന്നു താരദമ്പതിമാരുടെ കിടിലന്‍ ഡാന്‍സ് പെര്‍മന്‍സ്. ഫേസ്ബുക്കിലൂടെ റോഷന് ആശംസകളുമായി ഷിയാസും എത്തിയിരുന്നു.

പുതിയ ജീവിതത്തിന് തുടക്കം കുറിച്ച നിങ്ങളുടെ മനോഹരമായ ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ ശാശ്വതമായ സന്തോഷത്തില്‍ നിറയട്ടെ എന്നുമായിരുന്നു ഷിയാസ് എഴുതിയത്. വിവാഹത്തിനൊപ്പം വധു വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഷിയാസ് പോസ്റ്റ് ചെയ്തിരുന്നു. ലളിതമായ വിവാഹചടങ്ങില്‍ റോഷന്റെയും ഫര്‍സാനയുടയെും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

rosan

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് റോഷന്റെ വധു ഫര്‍സാന. റോഷന്റെ സഹോദരിയും ഫര്‍സാനയും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം തീരുമാനിച്ചതാണെന്ന് വിവാഹനിശ്ചയത്തിന് ശേഷമുള്ള അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ആഗസ്റ്റ് പതിനാറിനായിരുന്നു താരവിവാഹം നടന്നത്. പുതിയ പോസ്റ്റിൽ റോഷൻ അതും സൂചിപ്പിച്ചിരിക്കുകയാണ്.

പ്ലസ് ടു എന്ന ചിത്രത്തില്‍ നായകനായിട്ടെത്തിയാണ് റോഷന്‍ ബഷീര്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് വലിയ തരംഗമുണ്ടാക്കിയത്. പിന്നീടും ശ്രദ്ധേയമായ വേഷങ്ങളില്‍ റോഷന്‍ എത്തിയിരുന്നു. ഇപ്പോള്‍ വിവാഹ ചിത്രങ്ങളും വീഡിയോസും വന്നതോടെ താരദമ്പതിമാര്‍ക്ക് ആശംസകളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X