'ലൈവിനിടയിൽ സ്വകാര്യഭാ​ഗം കാണിക്കാമോയെന്ന് ആവശ്യപ്പെട്ടയാളുടെ ഭാര്യയെ വിളിച്ച് പൊട്ടിതെറിച്ചു'; അൻസിബ

ദൃശ്യം എന്ന സിനിമയിലൂടെയാണ് അൻസിബ എന്ന നടിയെ മലയാളം ശ്രദ്ധിച്ച് തുടങ്ങുന്നത്. മോഹൻലാലിന്റെ മൂത്തമകളായിട്ടായിരുന്നു അൻസിബ ഹസൻ‌ ദൃശ്യത്തിൽ അഭിനയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അൻസിബയുടേയും തലവരമാറ്റി.

ദൃശ്യത്തിന് മുമ്പ് ചില തമിഴ് സിനിമകളിലും അൻസിബ അഭിനയിച്ചിരുന്നു. നടയായി മാത്രമല്ല അവതാരികയായും അൻസിബ തിളങ്ങിയിട്ടുണ്ട്. ദൃശ്യത്തിന് ശേഷം വിശ്വാസം അ‌തല്ലേ എല്ലാം, പരീത് പണ്ടാരി തുടങ്ങിയ സിനിമകളിലും ഹൻസിബ അഭിനയിച്ചിരുന്നു.

അൻസിബ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ സിബിഐ 5 ദി ബ്രെയിനാണ്. മമ്മൂട്ടിക്കൊപ്പം അൻസിബ ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയായിരുന്നു സിബിഐ 5. സിബിഐ ഉദ്യോ​ഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ അൻസിബയ്ക്കുള്ളത്.

സിനിമ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ അൻസിബ പങ്കുവെച്ചു. ഒപ്പം സൈബർ ബുള്ളിയിങ് നേരിട്ടതിനെ കുറിച്ചും അൻസിബ വെളിപ്പെടുത്തി.

സിബിഐ 5

'സിബിഐ 5 എനിക്ക് വലിയ സന്തോഷം നൽകിയ സിനിമയായിരുന്നു. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നു... സ്ക്രീൻ സ്പേസ് പങ്കിടാൻ പറ്റുന്നുവെന്നതെല്ലാം വലിയ സന്തോഷമാണ്.'

'ലാൽ സാറിനൊപ്പം ദൃശ്യം ചെയ്തതും ജീവിതത്തിൽ കിട്ടിയ ഭാ​ഗ്യമാണ്. രണ്ടുരേപും അഭിനയിക്കുകയല്ല ആക്ഷൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന അഭിനേതാക്കളാണ്. മാത്രമല്ല നെടുനീളൻ ഡയലോ​ഗ് നമ്മൾ മണിക്കൂറുകളോളം എടുത്ത് പഠിച്ചിട്ടും ആക്ഷൻ പറഞ്ഞ് കഴിയുമ്പോൾ തെറ്റിക്കും.'

'എന്നാൽ ലാൽ സാറും മമ്മൂക്കയും ചിട്ടി റോബോയെപ്പോലെയാണ് നിമിഷ നേരം കൊണ്ട് മനപാഠമാക്കും. അവർ രണ്ടുപേരും സെറ്റിൽ നല്ല ഫണ്ണമാണ്. സിബിഐ ഷൂട്ടിങ് സമയത്ത് ഒരിക്കൽ മമ്മൂക്ക് മട്ടൻ ബിരിയാണി കൊണ്ടുവന്നിരുന്നു. അന്നാണ് ഞാൻ ആദ്യമായി മട്ടൻ ബിരിയാണി കഴിച്ചത്.'

എന്നെ അധികം ആരും ട്രോളാൻ ഉപയോ​ഗിച്ച് കണ്ടിട്ടില്ല

'എന്നെ അധികം ആരും ട്രോളാൻ ഉപയോ​ഗിച്ച് കണ്ടിട്ടില്ല. പക്ഷെ സോഷ്യൽമീഡിയ സജീവമാകുന്ന കാലത്ത് ഞാനായിരുന്നു ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിട്ട വ്യക്തി. എവിടെ നോക്കിയാലും ഞാനായിരുന്നു. ഞാനാണെങ്കിൽ പക്ക ഒരു വില്ലേജിൽ നിന്ന് വരുന്ന പെൺകുട്ടിയാണ്.'

'ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് സൂം ചെയ്താണ് എനിക്കെതിരെ സൗബർ ബുള്ളിയിങ് നടത്തിയിരുന്നത്. പിന്നെ പുതിയ കുട്ടികൾ വന്നപ്പോൾ എന്നെ ഉപേക്ഷിച്ച് അവർക്ക് നേരെയായി സൈബർ ബുള്ളിയിങ് നടത്തുന്നവരുടെ ആക്രമണം.'

'യുട്യൂബിലോ മറ്റോ അൻസിബ എന്ന് അടിക്കുമ്പോൾ 'അൻസിബ ഹോട്ട്' തുടങ്ങിയ ടാ​ഗുകൾ വരുന്നത് തുടക്കത്തിൽ എന്നെ വേദനിപ്പിച്ചിരുന്നു. പിന്നെ അത്തരം കാര്യങ്ങളോ കമന്റുകളോ ഞാൻ വായിക്കാതെയായി.'

ലൈവിനിടയിലെ അനുഭവം

'ഒരു പരിപാടി ലൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഞാൻ വളരെ അധികം സങ്കടപ്പെട്ടു. ഞാൻ ഒരു ഷോ ഹോസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് ഗസ്റ്റായി വന്നത് തമിഴ് നടൻ ആര്യയാണ്.'

'ആര്യയ്‌ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ഇന്ന ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാൾ കമന്റിട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ടെന്ന്. ഞാൻ വല്ലാതെയായിപ്പോയി. എങ്ങിനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.'

'ഷോ കഴിഞ്ഞ് ഞാൻ മാറി ഇരുന്ന് വിഷമിക്കുന്നത് കണ്ടപ്പോൾ ക്രൂ മൊത്തം വന്നു. എന്താ പ്രശ്‌നം എന്ന് ചോദിച്ചു. അപ്പോൾ തന്നെ എല്ലാവരും ചേർന്ന്അ കമന്റിട്ടയാളെ തപ്പി.'

ഭാര്യയെ വിളിച്ച് സംസാരിച്ചപ്പോൾ

'നോക്കുമ്പോൾ ഒറിജിനൽ ഐഡിയിൽ നിന്ന് തന്നെയാണ് അയാൾ കമന്റ് ഇട്ടിരിക്കുന്നത്. അക്കൗണ്ടിൽ മൊബൈൽ നമ്പറുമുണ്ടായിരുന്നു അപ്പോൾ തന്നെ അയാളെ വിളിച്ചു. ഭാര്യയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.'

'ചേച്ചീ ചേച്ചിയുടെ ഭർത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു.... എന്താ വേണ്ടത്? എന്ന് ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് അയാൾ പറഞ്ഞ വാക്ക് ഞാൻ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവൻ സപ്പോർട്ട് ചെയ്തു.'

'അയാളുടെ ഭാര്യയെ വേദനിപ്പിക്കണമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോൾ അയാളുടെ ഭാര്യ വല്ലാതെയായി. പക്ഷെ ഭാര്യയും അവർക്കൊരു മകൾ ഉണ്ടെങ്കിൽ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ലെന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത്' അൻസിബ വിവരിച്ചു.

More from Filmibeat

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X