വിവാഹശേഷമുള്ള ആദ്യ യാത്രയാണോ? ഭാര്യ ഫര്‍സാനയ്‌ക്കൊപ്പം നടന്‍ റോഷന്‍ ബഷീറിന്റെ പുത്തന്‍ ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ ദൃശ്യത്തിലെ വില്ലനായ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടനാണ് റോഷന്‍ ബഷീര്‍. പ്ലസ് ടു എന് ചിത്രത്തിലൂടെ നായകനായി വെളളിത്തിരയിലേക്ക് എത്തിയ റോഷന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായ ചിത്രമായിരുന്നു ദൃശ്യം. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഈ യുവതാരം.
ലോക്ഡൗണ്‍ കാലത്ത് നടന്ന താരവിവാഹങ്ങളില്‍ ഒന്നായിരുന്നു നടന്‍ റോഷന്‍ ബഷീറിന്റേത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടാണ് താന്‍ വിവാഹിതനാവാന്‍ പോവുന്ന കാര്യം താരം പങ്കുവെച്ചത്. ഒപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് റോഷന്റെ ജീവിതപങ്കാളിയായി എത്തിയതെന്ന വാര്‍ത്ത കൂടി പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ താരദമ്പതിമാരുടെ ചില പുത്തന്‍ ഫോട്ടോസാണ് ശ്രദ്ധേയമാവുന്നത്.

'കടല്‍ തീരമാലകള്‍ പോലെ സന്തോഷം കടന്ന് വരും' എന്ന ക്യാപ്ഷനില്‍ പ്രിയതമയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് റോഷന്‍ ബഷീര്‍. ഏതോ ബീച്ചില്‍ നിന്നും എടുത്ത ചിത്രങ്ങളായിരുന്നിത്. വിവാഹശേഷമുള്ള ഇരുവരുടെയും യാത്രകളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. അതേ സമയം കൊറോണയാണെന്നും പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നുമൊക്കെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും റോഷനും ഭാര്യയ്ക്കും കമന്റുകളിലൂടെ കിട്ടി കൊണ്ടിരിക്കുകയാണ്.
Recommended Video
ആഗസ്റ്റ് പതിനാറിനായിരുന്നു റോഷനും ഫര്‍സാനയും തമ്മിലുള്ള വിവാഹം നടന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് റോഷന്റെ ഭാര്യ ഫര്‍സാന. എല്‍എല്‍ബി ബിരുദധാരി കൂടിയായ ഫര്‍സാനയും റോഷന്റെ സഹോദരിയും തമ്മിലുള്ള സൗഹൃദമായിരുന്നു ഇവരുടെ വിവാഹാലോചനയിലേക്ക് എത്തിയത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ തികച്ചും അറേഞ്ച്ഡ് മ്യാരേജായിരുന്നു.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വളരെ ചുരുക്കം ആളുകളായിരുന്നു റോഷന്റെയും ഫര്‍സാനയുടെയും വിവാഹത്തിനെത്തിയത്. വിവാഹദിവസം താരദമ്പതിമാര്‍ വേദിയില്‍ നിന്നും ഡാന്‍സ് കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും വലിയ ആഘോഷത്തോടെയായിരുന്നു താരവിവാഹം. മാത്രമല്ല നവദമ്പതികള്‍ക്ക് ആശംസ അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തിയിരുന്നു.
പ്ലസ് ടു എന്ന ചിത്രത്തില്‍ നായകനായി എത്തിയതോടെയാണ് റോഷന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ദൃശ്യത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രം കരിയര്‍ ബ്രേക്ക് ആയി. ദൃശ്യം മറ്റ് ഭാഷകളിലേക്ക് എത്തിയപ്പോഴും വരുണ്‍ പ്രഭാകറുടെ കഥാപാത്രത്തിലേക്ക് ക്ഷണിച്ചത് റോഷനെ ആയിരുന്നു. പുതിയ സിനിമകളുടെ തിരക്കുകളൊന്നുമില്ലാത്തതിനാല്‍ ഈ ലോക്ഡൗണ്‍ കാലം വിവാഹത്തിന് വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു താരം.


Click it and Unblock the Notifications











