ജോജ്ജ്കുട്ടിയെ കുടുക്കിയ ജോസും സാബുവും ആരാണെന്ന് അറിയാമോ, സംവിധായകന്റെ കണ്ടെത്തലിന് കയ്യടി
സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ദൃശ്യം2 വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയായിട്ടുണ്ട്. ദൃശ്യം ആദ്യഭാഗത്തുള്ള താരങ്ങൾക്കൊപ്പം പുതിയ താരങ്ങളും ദൃശ്യം 2 ന്റെ ഭാഗമായിട്ടുണ്ട് .

ദൃശ്യം 2 മികച്ച വിജയം നേടി മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ഒരു പഴയൊരു കോമഡി സ്കിറ്റാണ്. ഈ സ്കിറ്റിന് ദൃശ്യം 2 വുമായി ഒരു ബന്ധമുണ്ട്.

ദൃശ്യത്തിന്റെ ആ സ്പൂഫ് കോമഡി സ്കിറ്റിൽ അഭിനയിച്ച മൂന്ന് താരങ്ങളും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്. അതും ഒരു പ്രധാനപ്പെട്ട വേഷത്തിൽ. സുമേഷ് ചന്ദ്രൻ, അജിത് കൂത്താട്ടുകുളം, രാജേഷ് പരവൂർ എന്നിവരായിരുന്നു സ്കിറ്റിൽ എത്തിയത്. ഇവർ ദൃശ്യം 2 ൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. സ്പൂഫിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്ത അജിത്ത് കൂത്താട്ടുകുളമാണ് ദൃശ്യം2 ൽ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോർജ്ജ്കുട്ടിക്കെതിരെ നിർണ്ണായകമായ മൊഴി നൽകുന്നത് ഈ ജോസ് എന്ന കഥാപാത്രമാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് അജിത്തിന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്.

ദൃശ്യം 2 ൽ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച മറ്റൊരു കഥാപാത്രമാണ് സാബു. ജോർജ്ജ്കുട്ടിയെ കുടുക്കിയതിൽ ഒരു നിർണ്ണായക പങ്ക് സാബു എന്ന കഥാപാത്രത്തിനുണ്ട്. സുമേഷ് ചന്ദ്രനാണ് സാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.. സ്പൂഫിൽ കേസ് അന്വേഷിക്കാനെത്തുന്ന സേതുരാമയ്യർ സിബിഐയുടെ ഒപ്പമുള്ള രസികൻ ഉദ്യോഗസ്ഥനെയാണ് സുമേഷ് അവതരിപ്പിച്ചത്.. ഇതിൽ നിന്ന ഏറെ ഴ വ്യത്യസ്തമായ അൽപം സീരിയസ് കഥാപാത്രത്തെയാണ് സുമേഷ് ചന്ദ്രൻ ദൃശ്യം 2ൽ അവതരിപ്പിച്ചത്. സുമേഷിന്റെ ഒരു വേറിട്ട പ്രകടനമായിരുന്നു ഇത്.

ദൃശ്യം2 ൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു രാജേഷ് പരവൂരിന്റേത്. സ്പൂഫിൽ സേതുരാമയ്യരായി വേഷമിട്ട രാജേഷ് പരവൂർ ചിത്രത്തിൽ തഹസിൽദാരായിട്ടാണ് എത്തിയത്. ചെറിയ വേഷമാണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ നടന് കഴിഞ്ഞിരുന്നു. മോഹൻലാലിന്റെ മറ്റൊരു ചിത്രമായ മുന്തിര വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ദൃശ്യത്തിന്റെ സ്പൂഫിൽ അഭിനയച്ച അഭിനേതാക്കളെ കണ്ടെത്തി അവർക്ക് അതേ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ നൽകിയ സംവിധായകൻ ജീത്തു ജോസഫിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കണ്ടെത്തൽ സമ്മതിച്ചേ തീരൂ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മികച്ച കാഴ്ചക്കാരെ നേടി ദൃശ്യം 2 മുന്നേറുകയാണ്. ആദ്യഭാഗത്തിലെ താരങ്ങളെ കൂടാതെ ഗണേഷ്, സായ് കുമാർ, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications