ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയെ പൂട്ടാന്‍ മെമ്മറീസിലെ സാം അലക്‌സ്! മോഹന്‍ലാലും പൃഥ്വിയും കിടുക്കി!
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം. 2015 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന ഖ്യാതിയായിരുന്നു ദൃശ്യത്തിന് കിട്ടിയിരുന്നത്. മോഹന്‍ലാല്‍ മീന താരജോഡികള്‍ വീണ്ടുമൊന്നിച്ച ദൃശ്യത്തില്‍ അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്ത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു.

2013 പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സിനിമയായിരുന്നു മെമ്മറീസ്. സാം അലക്‌സ് എന്ന പോലീസുകാരനായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ചിരുന്നു. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, എസ്പി ശ്രീകുമാര്‍, മിയ, മേഘ്‌ന രാജ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു. തിയറ്ററുകളില്‍ മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ രണ്ട് സിനിമകളിലും കൊലപാതാകവും കേസന്വേഷണവുമെല്ലാമുണ്ട്. രണ്ടും രണ്ട് വ്യത്യസ്ത കഥകളാണെങ്കിലും അതിലെ പ്രധാനപ്പെട്ട ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഒരു ട്രെയിലര്‍ രൂപത്തിലുള്ള ഷോര്‍ട്ട് മൂവിയാക്കിയിരിക്കുകയാണ്. ജിപിഎസ് റിമിക്‌സ് ചാനലിന്റെ പേരില്‍ ജിബിന്‍ പൗലോസ് സജി എഡിറ്റ് ചെയ്ത ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇരുസിനിമകളിലെയും രംഗങ്ങള്‍ മികച്ച എഡിറ്റിംഗ് നല്‍കി ഒന്നിപ്പിച്ചിരിക്കുകയാണ്. സംഭാഷണങ്ങളും ദൃശ്യങ്ങളും എല്ലാം പെര്‍ഫെക്ട് എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളു. പുറത്ത് വന്ന ഉടനെ തന്നെ സംഭവം സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











