അമ്മ ഒരു ആക്ടറസാണ്; പബ്ലിക്കായി ഒച്ചവെക്കുമ്പോൾ മകൾ ഓർമ്മിപ്പിക്കും, എന്നെ കറുപ്പിക്കും അവർ തിരിച്ചറിയില്ല!
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് നടി അഞ്ജലി നായർ. ദൃശ്യം സീരിസിലെ സാധാരണക്കാരിയായ അയൽക്കാരിയുടെ വേഷത്തിലൂടെയാണ് സിനിമാപ്രേമികൾ അഞ്ജലിയെ എപ്പോഴും ഓർമിക്കുന്നത്. നടിയുടെ വഴിയെ സിനിമയിലേക്ക് എത്തി കഴിഞ്ഞു മൂത്ത മകൾ ആവണിയും. സൂര്യ, വിക്രം തുടങ്ങിയ താരങ്ങൾക്കൊപ്പം വലിയ പ്രോജക്ടുകളുടെ ഭാഗമായി.
തന്നെപ്പോലെയല്ല വലിയ പ്ലാനിങ്ങോടെയാണ് മകൾ പഠനവും അഭിനയ ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പറയുകയാണ് അഞ്ജലി. അമ്മയും മകളും ആനീസ് കിച്ചണിന്റെ പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയതായിരുന്നു. ആദ്യം സംസാരിച്ച് തുടങ്ങിയത് ആവണിയാണ്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടിയാണെന്ന് സംസാരത്തിൽ തന്നെ വ്യക്തം.

പതിനെട്ട് വയസാകുമ്പോൾ ഡ്രൈവിങ് ലൈസൻസ് എടുക്കണം എന്ന ആഗ്രഹമുണ്ട്. കാരണം എവിടെ എങ്കിലും പോകണമെന്ന് തോന്നിയാൽ എനിക്ക് അപ്പോൾ തന്നെ പോകണം. ഡ്രൈവിങ് പഠിച്ചാൽ ആരെയും ആശ്രയിക്കാതെ പോകാം. ഒരു സൈക്കോളജിസ്റ്റകണമെന്നാണ് ആഗ്രഹം. ഭാവിയിൽ ആഗ്രഹം മാറുമോയെന്ന് അറിയില്ല.
ഫിനാഷ്യലി ചോദിക്കുകയാണെങ്കിൽ നാൽപ്പത് ശതമാനമാണ് സമ്പാദിക്കുന്നതെങ്കിൽ ഇരുപത് ശതമാനം ചിലവാക്കിയിട്ട് ബാക്കി ഇരുപത് ശതമാനം സേവിങ്സിലേക്ക് വെക്കണം എന്നാണ് എനിക്ക്. സിനിമയിൽ അഭിനയിക്കുന്നതുകൊണ്ട് പ്രൈവസിയില്ലെന്ന തോന്നൽ വന്നിട്ടില്ല. ഭാവിയിൽ ഞാൻ അമ്മ ചെയ്യുന്നത് പോലൊന്നും ചെയ്യില്ല. പബ്ലിക്കിൽ പോയി ശബ്ദത്തിൽ സംസാരിക്കുകയില്ല.
മാത്രമല്ല ഞാൻ വെൽ പ്ലാൻഡായിരിക്കും. അമ്മ പോകുന്നതുപോലെ പൊതു സ്ഥലങ്ങളിൽ പോകുന്നതിനൊന്നും എനിക്ക് കുഴപ്പമില്ല. ഞാൻ ഡൗൺ ടു എർത്തായിരിക്കും. ഒച്ചത്തിൽ സംസാരിക്കാതിരിക്കാൻ ശ്രമിക്കും. പീസ് ഫുള്ളായി സംസാരിക്കാൻ ശ്രമിക്കും ആവണി പറയുന്നു. അഞ്ജലി മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്... ഞാൻ സെറ്റിലായിരിക്കുമ്പോഴൊക്കെ ആവണി വിളിക്കും അവളുടെ ചില പ്ലാനുകളേയും പദ്ധതികളേയും കുറിച്ചെല്ലാം സംസാരിക്കും.
ഞാനൊക്കെ പഠിക്കുന്ന സമയത്ത് എന്താകണം ഭാവിയിൽ എന്ന് ചോദിച്ചാൽ ഡോക്ടർ അല്ലെങ്കിൽ ടീച്ചർ എന്നൊക്കെയാണ് പറയുക. കോളേജിൽ പോകാനോ പഠിക്കാനോ ആഗ്രഹം കാണുകയില്ല. ആവണിക്ക് പക്ഷെ അങ്ങനെയല്ല. വ്യക്തമായ മാസ്റ്റർ പ്ലാനുണ്ട്. പല പല ബിസിനസ് പ്ലാനുകളുമുണ്ട്. പ്രൈവസിയില്ലെന്ന് ആവണിക്ക് തോന്നുകയില്ല.

കാരണം ഞാൻ തന്നെ പബ്ലിക്കിൽ പോയാൽ ഭയങ്കര ഓപ്പണാണ്. എന്നെ നിങ്ങൾക്ക് മീൻ മാർക്കറ്റിലും ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കുന്നിടത്തും എല്ലാം കാണാൻ സാധിക്കും. ആവണി എന്നെ പലപ്പോഴും വഴക്ക് പറയും. ഇതിനൊക്കെ മറ്റ് ആരെയെങ്കിലും വിട്ടാൽ പോരേയെന്ന് ചോദിക്കും. പക്ക ഹൗസ് വൈഫാണ് ഞാൻ. പലർക്കും സംശയമാണ് ഞാൻ സിനിമ നടി തന്നെയാണോയെന്ന്. പബ്ലിക്കിൽ പോയി ഞാൻ അൽപ്പം ശബ്ദം ഉയർത്തി സംസാരിച്ചാൽ ആവണിയാണ് എന്നെ കൺട്രോൾ ചെയ്യുക.
അമ്മ സിനിമ നടിയാണെന്ന് ഓർമ്മിപ്പിക്കും. ആവണിയേയും ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങി. എനിക്ക് ഒട്ടുമിക്ക സിനിമകളിലും ഡൾ മേക്കപ്പാണ്. അതുകൊണ്ട് തന്നെ പലർക്കും സംശയമാണ് എന്നെ കാണുമ്പോൾ എന്നെ തന്നെയാണോ അവർ സ്ക്രീനിൽ കാണാറുള്ളതെന്ന്. ഫിലിക്സ് സിനിമ വെച്ചാണ് ആവണിയെ ആളുകൾ തിരിച്ചറിയുന്നത്.
ഉള്ളത് ഉള്ളതുപോലെ പറയുന്ന പ്രകൃതമാണ് ആവണിയുടേത്. പ്രണയ ലേഖനങ്ങൾ കിട്ടുന്നതൊക്കെ മോള് എന്നോട് പറയാറുണ്ട്. എന്തുണ്ടെങ്കിലും ഒരു ഇരുപത്തിയേഴ് വയസൊക്കെ കഴിഞ്ഞ് സ്റ്റേണായശേഷം നോക്കാമെന്നാണ് ഞാൻ അവളോട് പറഞ്ഞിരിക്കുന്നത്. ഇരുപത്തിമൂന്ന് വയസിൽ കല്യാണം കഴിച്ചയാളാണ് ഞാൻ അഞ്ജലി പറഞ്ഞു. അജയന്റെ രണ്ടാം മോഷണം, ഫീനിക്സ് തുടങ്ങിയ സിനിമകളിലും ആവണി ശ്രദ്ധേയ വേഷം ചെയ്തിരുന്നു.


Click it and Unblock the Notifications











