»   » മോഹന്‍ലാലിന് നേട്ടമായ 'ദൃശ്യം', പക്ഷെ ജിത്തു ജോസഫിന് കൊടുത്തത് എട്ടിന്റെ പണി!!!

മോഹന്‍ലാലിന് നേട്ടമായ 'ദൃശ്യം', പക്ഷെ ജിത്തു ജോസഫിന് കൊടുത്തത് എട്ടിന്റെ പണി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ദൃശ്യം സിനിമ മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. മലയാളത്തെ ആദ്യമായി 50 കോടി എന്ന സംഖ്യ കാണിച്ച ചിത്രമായിരുന്നു അത്. മോഹന്‍ലാലിന് കരിയറിലെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച ചിത്രം.

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ ഏറെ ഗുണം ചെയ്ത ചിത്രം പക്ഷെ സംവിധായകന് കൊടുത്തത് എട്ടിന്റെ പണിയായിരുന്നു. കൗമുദി ചാനലിലെ ഒരു പരിപാടിയിലാണ് ജിത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്. 

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ മെമ്മറീസിന് പിന്നാലെ ജിത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. മെമ്മറീസിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രവുമായി. കളക്ഷന്‍ റെക്കോര്‍ഡുകളെ തിരുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്.

ദൃശ്യം വിജയമായതോടെ ജിത്തു ജോസഫ് എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അദ്ദേഹത്തെ കാത്തിരുന്നത് എട്ടിന്റെ പണിയായിരുന്നു. ദൃശ്യത്തിന് ശേഷം പ്രേക്ഷകരുടെ ആസ്വാദന തലം ഉയര്‍ന്നു. തന്റെ മറ്റ് ചിത്രങ്ങളേയും ആളുകള്‍ ദൃശ്യവുമായി താരതമ്യം ചെയ്ത് തുടങ്ങിയെന്നും ജിത്തു ജോസഫ് പറഞ്ഞു.

ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസുകുട്ടി കണ്ട പ്രേക്ഷകര്‍ പറഞ്ഞ പ്രധാന അഭിപ്രായവും ഇതായിരുന്നു. ചിത്രം ദൃശ്യത്തിന്റെ അത്ര എത്തിയില്ല എന്ന്. എല്ലാവരും തന്നില്‍ നിന്നും ത്രില്ലര്‍ ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ഓഫ് ജോസുകുട്ടി കണ്ടതിന് ശേഷം ഒരു പ്രേക്ഷകന്‍ ജിത്തു ജോസഫിനോട് പറഞ്ഞത്, ഇനി ഇത്തരം ചിത്രങ്ങള്‍ വേണ്ട ദൃശ്യവും മെമ്മറീസും പോലുള്ള ചിത്രങ്ങള്‍ മതിയെന്നായിരുന്നു. എന്നാല്‍ തനിക്ക് എല്ലാ തരത്തിലുള്ള ചിത്രങ്ങളും താന്‍ ചെയ്യും, ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമല്ല ഫാമിലി ചിത്രങ്ങളും കുട്ടികള്‍ക്കുള്ള ചിത്രങ്ങളും ഹൊറര്‍ ചിത്രവും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് പറയുന്നു. ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം ചെയ്താല്‍ പിന്നീട് പ്രേക്ഷകര്‍ അത് വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് ഓഫ് ജോസുകുട്ടിക്ക് ശേഷം ജിത്തു ജോസഫ് ചെയ്ത ചിത്രം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം ആയിരുന്നു. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം തന്നെയായിരുന്നു ഊഴവും. എന്നാല്‍ ഊഴത്തേയും പ്രേക്ഷകര്‍ താരതമ്യം ചെയ്തത് ദൃശ്യവുമായിട്ടിയാരുന്നു.

നിലവില്‍ ചെയ്യുന്ന സിനിമകള്‍ കുറഞ്ഞത് ദൃശ്യത്തിന് ഒപ്പം നില്‍ക്കുന്ന സിനിമയായിരിക്കണെമെന്നതാണ് ജിത്തു ജോസഫ് എന്ന സംവിധായകന്‍ നേരിടുന്ന വെല്ലുവിളി. പ്രേക്ഷകര്‍ ദൃശ്യത്തിന് മുകളില്‍ നില്‍ക്കുന്ന ചിത്രത്തിനായി കാത്തരിക്കുമ്പോള്‍ ദൃശ്യത്തിനൊപ്പം നില്‍ക്കുന്നതെങ്കിലും നല്‍കിയാലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കു.

English summary
After Drishyam the audience expect that type of movies from Jeethu Joseph.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam