'നീ അവരെയാണ് ഇടിക്കുന്നത് അവർ നിന്നെയല്ലെന്ന് അദ്ദേഹം, നിനക്ക് വേദനയുണ്ടെന്ന് കാണിക്കരുത്'; ഭാ​ഗ്യലക്ഷ്മി!

മലയാള സിനിമയിൽ പകരം വെക്കാനാവാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്.

ഡബ്ബ് ചെയ്യുമ്പോള്‍ തങ്ങള്‍ സ്ഥിരമായി ഡബ്ബ് ചെയ്യുന്ന നടിമാരുടെ കഴിവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഡബ്ബിങ് ആര്‍ട്ടിസറ്റുകള്‍ക്ക് സാധിക്കുമെന്ന് ഭാ​ഗ്യലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3യിലെ മത്സരാർത്ഥി കൂടിയായിരുന്നു ഭാഗ്യലക്ഷ്മി.

ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ് പ്രേക്ഷകരും താരത്തെ കുറിച്ച് കൂടുതൽ അടുത്തറിഞ്ഞത്. വളരെ വിരളമായി മാത്രമാണ് ഭാ​ഗ്യലക്ഷ്മി സിനിമകൾ അഭിനയിച്ചിരിക്കുന്നത്.

ഇടക്കാലത്ത് ചില ചാറ്റ് ഷോകളുടെ അവതാരകയായും ഭാ​ഗ്യലക്ഷ്മി തിളങ്ങിയിട്ടുണ്ട്. അഭിനയിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ ഒന്നാണ് ഡബ്ബിങെന്ന് ഡബ്ബിങ് ആർട്ടിസ്റ്റുകൾ അനുഭവങ്ങൾ പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ തിരിച്ചറിയുന്നത്.

Bhagyalakshmi

ചിലപ്പോഴൊക്കെ ശബ്ദം നൽകുന്ന കഥാപാത്രം ചെയ്തുവെച്ചിരിക്കുന്ന ആക്ടെല്ലാം ഡബ്ബിങ് ആർട്ടിസ്റ്റും സ്റ്റുഡിയോയ്ക്കുള്ളിൽ നിന്ന് ചെയ്താൽ മാത്രമെ ഓരോ സീനും ജീവസുറ്റതായി കാഴ്ചക്കാരനും അനുഭവപ്പെടൂ. ഇപ്പോഴിതാ സ്ഫടികം അടക്കമുള്ള സിനിമകളിൽ ഡബ്ബ് ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഭാ​ഗ്യലക്ഷ്മി.

യുവ തുർക്കി എന്ന സുരേഷ് ​ഗോപി സിനിമയിൽ വിജയ ശാന്തിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നപ്പോൾ താനും സ്റ്റുഡിയോയ്ക്കുള്ളിൽ വെച്ച് ചെറിയ രീതിയിൽ‌‍ ഫൈറ്റ് ചെയ്യേണ്ടി വന്നുവെന്നും അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചുവെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

1996ൽ പുറത്തിറങ്ങിയ യുവ തുർക്കി ഭദ്രനായിരുന്നു സംവിധാനം ചെയ്തത്. ഇന്നും സുരേഷ് ​ഗോപിയുടെ ഏറ്റവും മികച്ച ചിത്രങ്ങൾ എടുക്കുമ്പോൾ അതിൽ ഒന്നാമതായി യുവ തുർക്കിയുണ്ടാകും. 'യുവ തുർക്കിയിൽ ഞാൻ ഡബ്ബ് ചെയ്തത് വിജയ ശാന്തിക്കാണ്. അത് ഫൈറ്റ് ചെയ്യുന്ന കഥാപാത്രമാണ്. അതിന് മുമ്പ് അങ്ങനെ ഒരു കഥാപാത്രത്തിന് ഞാൻ ഡബ്ബ് ഞാൻ ചെയ്തിട്ടില്ല. അതെനിക്ക് വെല്ലുവിളിയുയർത്തുന്ന വർക്കായിരുന്നു. എനിക്കും കഥാപാത്രം ചെയ്യുന്നതുപോലെയൊക്കെ ചെയ്യേണ്ടി വന്നു. അബു സലീമിനെ കാല് പൊക്കി ചവിട്ടുന്ന രംഗമുണ്ട്.'

'കാല് ഏകദേശം താടിയുടെ അടുത്ത്‌ വരെ ചെല്ലുന്ന രീതിയിലാണ് നിന്നിരുന്നത്. അന്ന് അത് ഡബ്ബ് ചെയ്തപ്പോൾ ഞാനും കാല് പൊക്കി ചവിട്ടുന്ന പോലെ മൈക്കിന് മുന്നിൽ നിന്നു. അത് കണ്ട് എല്ലാവരും ചിരിച്ചു. പണ്ടൊക്കെ ആരെങ്കിലും ഡബ്ബ് ചെയ്യുമ്പോൾ അടുത്ത് നിന്നാൽ ഭയങ്കര നാണം ആയിരുന്നു. ഇവരൊക്കെ കേൾക്കില്ലേ... അല്ലെങ്കിൽ ഞാൻ ചെയ്യുന്നതൊക്കെ ഇവർ കാണില്ലേ എന്നുള്ള ചിന്തകൾ വരും. കുറെ കഴിഞ്ഞപ്പോൾ അതൊക്കെ മാറി.'

Bhagyalakshmi

'ഇടിക്കുന്ന രംഗങ്ങളൊക്കെ ഡബ്ബ് ചെയ്തപ്പോൾ ഭദ്രേട്ടൻ പറഞ്ഞു ഭാഗ്യേ നീ അവരെയാണ് ഇടിക്കുന്നത് അവർ നിന്നെയല്ലെന്ന്. ഒരിക്കലും നിനക്ക് വേദനയുണ്ടെന്ന് കാണിക്കരുതെന്ന് ആ സീനിൽ വിജയ ശാന്തിക്ക് വേദനയില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. അങ്ങനെയൊക്കെ ഒത്തിരി പഠിക്കാൻ പറ്റിയെന്നും', ഭാ​ഗ്യലക്ഷ്മി പറയുന്നു.

അതുപോലെ തന്നെ സ്ഫടികത്തിൽ ഉർവശി കള്ള് കുടിക്കുന്ന രം​ഗം ചെയ്യാൻ ഒരു കുപ്പി വെള്ളം വരുത്തിച്ചുവെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ഒരു കുപ്പിവെള്ളം ആവശ്യപ്പെട്ടപ്പോൾ അവർ പ്ലാസ്റ്റിക്ക് കുപ്പിയാണ് കൊണ്ടുവന്നതെന്നും പിന്നീട് ചില്ല് കുപ്പി വേണമെന്ന് പറഞ്ഞ് വിട്ടപ്പോഴാണ് സമാനമായ കുപ്പി കൊണ്ടുവന്നതെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

പ്ലാസ്റ്റിക്ക് കുപ്പിയിലേയും ചില്ല് കുപ്പിയിലേയും വെള്ളം ഓളം തല്ലുമ്പോൾ ശബ്ദത്തിൽ വ്യത്യാസം വരുന്നതുകൊണ്ടാണ് ചില്ല് കുപ്പിക്ക് വാശി പിടിച്ചതെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X