ഒറ്റയ്ക്ക് ഇഷ്ടമുള്ളയിടത്തൊക്കെ പോകും! എവിടെയാണെന്ന് മക്കള് പോലും ചോദിക്കാറില്ല; ജീവിതത്തെ പറ്റി ഭാഗ്യലക്ഷ്മി

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാവുന്ന താരമാണ് ഭാഗ്യലക്ഷ്മി. സിനിമയ്ക്കപ്പുറം സമൂഹ്യപ്രവര്‍ത്തകയായിട്ടും മറ്റും നിരന്തരം സജീവമായി നില്‍ക്കുന്ന താരം അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞ ഭാഗ്യലക്ഷ്മി വര്‍ഷങ്ങളായി സിംഗിളായി ജീവിക്കുകയായിരുന്നു. മക്കള്‍ വിദേശത്ത് കൂടി ആയതിനാല്‍ ഒറ്റയ്ക്കുള്ള ജീവിതം താന്‍ ആസ്വദിക്കുന്നുണ്ട്. എന്നിരുന്നാലും സിംഗിള്‍ ലൈഫിനെ കുറിച്ച് ചോദ്യങ്ങളുമായി എത്തുന്നവര്‍ക്കുള്ള മറുപടി പറയുകയാണ് താരമിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

bhagyalakshmi

മറ്റുള്ളവര്‍ നോക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഒരു ആഘോഷമോ ചടങ്ങുകളോ വന്നാല്‍ ഒറ്റയ്ക്കല്ലേ എന്നായിരിക്കും ചിന്തിക്കുക. ആരും ഇല്ലാതിരിക്കുമ്പോള്‍ വിഷമം തോന്നില്ലേ. വയ്യാതെ വരുമ്പോള്‍ ഒറ്റയ്ക്ക് എന്ത് ചെയ്യും എന്നൊക്കെ പലരും ചോദിക്കും. പക്ഷേ ഒറ്റയ്ക്കുള്ള ജീവിതം എങ്ങനെ ആസ്വദിക്കാമെന്നാണ് ഞാന്‍ ആലോചിക്കുന്നത്.

പരിപാടികളൊന്നുമില്ലെങ്കില്‍ ഒറ്റയ്ക്ക് എവിടേക്കെങ്കിലും പോകാമെന്ന് ഞാന്‍ വിചാരിക്കും. എത്ര ദൂരം വേണമെങ്കിലും ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാനും എനിക്ക് മടിയില്ല. ഇങ്ങനൊരു സ്വതന്ത്ര്യം എത്ര പേര്‍ക്ക് കിട്ടാറുണ്ട്. പലരോടും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് സ്ത്രീകള്‍. അച്ഛനോടും അമ്മയോടും ഭര്‍ത്താവിനോടും മക്കളോടും സഹോദരങ്ങളോടുമൊക്കെ പറയേണ്ടി വരുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും.

എനിക്കാരോടും ഒന്നും പറയാനില്ല. ഇപ്പോള്‍ പോകണമെന്ന് തോന്നിയാല്‍ ഈ ലോകത്ത് എവിടെ വേണമെങ്കിലും എനിക്കങ്ങ് പോകാം. അവിടെ എത്തിയിട്ട് കുട്ടികള്‍ വിളിക്കുമ്പോള്‍ ഞാന്‍ ഈ സ്ഥലത്താണെന്ന് പറഞ്ഞാല്‍ മാത്രം മതി. അത് പറഞ്ഞില്ലെങ്കിലും എവിടെയാണെന്ന് അവര്‍ പോലും ചോദിക്കാറില്ല.

അമ്മയും മക്കളുമാണെങ്കിലും ഞങ്ങള്‍ പരസ്പരമുള്ള സ്‌പേസ് കൊടുത്തിട്ടുണ്ട്. അതുപോലെയാണ് മരുമകളും. എവിടെ പോവുകയാ, ഇപ്പോള്‍ എവിടെയാ എന്നൊന്നും ആരും ചോദിക്കാറില്ല. അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യതയാണ്. ഞാനും ആരോടും ചോദിക്കാറില്ല. ചെറിയ പ്രായം മുതല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ട്.

കല്യാണം കഴിഞ്ഞപ്പോഴും ഗര്‍ഭിണിയായിരിക്കുമ്പോഴും സിനിമയുടെ ഡബ്ബിങ്ങിനൊക്കെ ഒറ്റയ്ക്കാണ് പോകാറുള്ളത്. ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ വച്ച് പെയിന്‍ വരുമ്പോഴും ഞാന്‍ തനിച്ച് തന്നെയായിരുന്നു.

bhagyalakshmi

താരരാധനയെ കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. സിനിമാ താരങ്ങളെ സാധാരണക്കാരായി കാണാന്‍ പറ്റണം. അങ്ങനെ പറ്റാത്തത് കൊണ്ടാണ് സിനിമയില്‍ കാണുന്ന പ്രമുഖര്‍ എന്ന വാക്ക് വരുന്നത്. എങ്ങനെ പ്രമുഖരും താരരാജാക്കന്മാരും ഉണ്ടായതെങ്ങനെയാണെന്ന് ചോദിച്ചാല്‍ ആരാധന കൊണ്ടാണ്.

ഫാന്‍സുകാര്‍ മാത്രമല്ല പൊതുജനങ്ങളും ഇതിന് കാരണക്കാരാണ്. എന്തൊക്കെ തരത്തിലുള്ള കിരീടമാണ് താരങ്ങള്‍ക്ക് ചാര്‍ത്തി കൊടുത്തിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ പേര്. നടന്മാര്‍ക്കെല്ലാം പ്രത്യേക പേരുകളുണ്ട്. നടിമാര്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടോ.

ഞാനൊരു സംഭവമാണെന്ന് പല നടന്മാര്‍ക്കും തോന്നുന്നത് അതുകൊണ്ടാണ്. ഞാനാണ് സിനിമയെ താങ്ങി നിര്‍ത്തുന്നതെന്നും ഞാന്‍ കാരണമാണ് സിനിമ ഓടുന്നതെന്നും നിര്‍മാതാവ് ബിസിനസ് നടത്തുന്നത് എന്നെ വെച്ചാണെന്നും അവര്‍ക്ക് തോന്നുകയാണ്.

പണ്ടെന്നും അങ്ങനെയായിരുന്നില്ല. ഒരു സിനിമ വിതരണത്തിന് വേണ്ടി തിയേറ്ററുകളില്‍ എത്തിക്കുമ്പോള്‍ ഏതാ പടം, ആരാ സംവിധായകന്‍ എന്നാണ് പണ്ട് ചോദിച്ചിരുന്നത്. എന്നാലിപ്പോള്‍ ആരാ നടന്‍ എന്നാണ് ചോദിക്കുക. ആരാധന മാറുമ്പോള്‍ ഇതൊക്കെ മാറുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X