'അനാഥ പെണ്ണാണ് എങ്ങനെ വേണമെങ്കിലും തട്ടികളിക്കാമെന്ന് പുള്ളി കരുതി, അനാഥാലയത്തിൽ വളർന്നത് പറയരുതായിരുന്നു'

സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെ കെട്ടിപടുത്തതാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മിയുടെ ജീവിതം. ഛായാഗ്രാഹകനും സിനിമ നിർമാതാവുമായിരുന്ന രമേശ് കുമാറുമായി 1985ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം. 2011ൽ ഇരുവരും വേർപിരിയുകയും 2014ൽ നിയമപരമായി വേർപിരിയുകയും ചെയ്തു. സച്ചിൻ, നിധിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്. ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായി പങ്കെടുക്കുന്നതിനിടെയാണ് ഭാഗ്യലക്ഷ്മി രമേശിന്റെ മരണവാർത്ത അറിഞ്ഞത്.

നാല് വർഷം മുമ്പായിരുന്നു മരണം സംഭവിച്ചത്. കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിച്ച് സുഖമില്ലാതെ കഴിഞ്ഞ് വരികയായിരുന്നു രമേശ് കുമാർ. വിവാഹമോചനശേഷം രണ്ട് മക്കളേയും വളർത്തിയതും കുടുംബകാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്തതും ഭാ​ഗ്യലക്ഷ്മി തനിച്ചായിരുന്നു.

Bhagyalakshmi
Photo Credit: Bhagyalakshmi / facebook

മറ്റൊരു ദാമ്പത്യത്തെ കുറിച്ച് ഇന്നേവരെ ഭാ​ഗ്യലക്ഷ്മി ചിന്തിച്ചിട്ടുമില്ല. ഇപ്പോഴിതാ ഒറ്റപെടലിനെ കുറിച്ചും ദാമ്പത്യ ജീവിതത്തിലെ അനുഭവങ്ങളും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടി. അനാഥാലയത്തിലാണ് വളർന്നതെന്ന് മുൻ ഭർത്താവിനോട് പറഞ്ഞത് അബദ്ധമായി തോന്നിയിട്ടുണ്ടെന്ന് ഭാ​ഗ്യലക്ഷ്മി പറയുന്നു. ലോൺലിനസ് എന്ന ഫീൽ എനിക്ക് വരാതിരാക്കാനുള്ള ശ്രമം നടത്താറുണ്ട്.

അതിന്റെ ഭാ​ഗമാണ് കാറെടുത്തുള്ള യാത്രകൾ. നമ്മൾ നമ്മളെ തന്നെ പറ്റിക്കുന്നതുപോലെ. എല്ലാവരേയും പോലെ ആ​ഗ്രഹങ്ങളും എക്സ്പറ്റേഷൻസുമുണ്ട്. ചിലപ്പോൾ ഫ്രണ്ട്സുമായി യാത്രപോകും. കുറേ സിനിമകൾ ഇരുന്ന് കാണും. കുറേ വായിക്കും. ഇപ്പോൾ രണ്ടാമത്തെ പുസ്തകത്തിന്റെ എഴുത്ത് നടക്കുന്നുണ്ട്. അതുപോലെ പാസ്റ്റിലെ കയ്പ്പുള്ള ഓർമകൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിക്കാത്തയാളാണ് ഞാൻ.

പാസ്റ്റ് ഈസ് പാസ്റ്റ്. സെൽഫ് സിംപതിയുടെ ആവശ്യമില്ലെന്ന് തോന്നി. ട്രാവൽ വ്ലോ​ഗ് ചെയ്താൽ കൊള്ളമെന്ന തോന്നലൊക്കെയുണ്ട്. പക്ഷെ എങ്ങനെ ചെയ്യുമെന്ന് അറിയില്ല. വ്ലോ​ഗിന് താഴെ ആളുകൾ തെറിവിളിക്കുമല്ലോയെന്നും തോന്നാറുണ്ട്. ഒറ്റയ്ക്ക് ഒരു വീട്ടിലാണ് ഞാൻ ജീവിക്കുന്നത്. അതിൽ ഞാൻ വളരെ ഹാപ്പിയാണ്. ഇഷ്ടം ഉള്ളപ്പോൾ എഴുന്നേറ്റാൽ മതി. ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട. ഇതൊക്കെ ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള കംഫേർട്ടാണ്.

അനാഥാലായത്തിൽ താമസിച്ച സമയത്തെ കുറിച്ചുള്ള വിഷമങ്ങളൊക്കെ ആത്മകഥ എഴുതിയതോടെ പോയി. അതുവരെ അതെല്ലാം മനസിൽ കെട്ടി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അതൊരു വേദനയായിരുന്നു അതുവരെ. കല്യാണം കഴിഞ്ഞ് വന്നശേഷം ​ആ​ഗ്രഹങ്ങളും സങ്കടങ്ങളും പറയുമ്പോഴും അവഗണിച്ച് ആളുകൾ പെരുമാറുമ്പോൾ നമുക്ക് തോന്നും നമുക്ക് ആരും ഇല്ലാത്തതുകൊണ്ടാണെന്ന്.

Bhagyalakshmi
Photo Credit: Bhagyalakshmi / facebook

നമ്മൾ അനാഥാലയത്തിൽ നിന്നാണല്ലോ വന്നത് എന്നൊക്കെ തോന്നും. കല്യാണം കഴിച്ച ആളുടെ അടുത്ത് സത്യസന്ധമായിരിക്കണം എന്ന ചിന്തയുള്ളതുകൊണ്ട് പുള്ളിയോട് ആദ്യമെ ഞാൻ അനാഥാലയത്തിൽ വളർന്ന കഥയൊക്കെ പറഞ്ഞു. അതൊന്നും ഞാൻ പറയാൻ പാടില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി ആദ്യമെ കരുതി ഇതൊരു അനാഥ പെണ്ണാണ്... ഇതിനെ എങ്ങനെ വേണമെങ്കിലും ഇട്ട് തട്ടികളിക്കാം എന്നൊക്കെ.

പിന്നീട് എനിക്ക് അത് പലപ്പോഴായി തോന്നിയിരുന്നു. അമ്മ മരിച്ചു... ശേഷം അമ്മയുടെ സഹോദ​രിമാർ എന്നെ നോക്കി. അത് പറഞ്ഞാൽ മതിയായിരുന്നു. ഞാൻ പറഞ്ഞത് പുള്ളിക്ക് അഡ്വാന്റേജായതുപോലെയായി. എനിക്ക് ഒരു ലൈഫ് തന്നുവെന്ന തോന്നൽ പുള്ളിക്ക് ഉണ്ടായിരുന്നു. ഒരാൾക്കും ആർക്കും ലൈഫ് കൊടുക്കാൻ പറ്റില്ലെന്നും അത് തോന്നലാണെന്നും ഞാൻ പുള്ളിയോട് പറയുമായിരുന്നു. കാരണം എന്റെ ലൈഫ് എന്റെ കയ്യിൽ തന്നെയാണുള്ളത്.

നിങ്ങൾക്ക് ഒരു ജീവിതം തന്നില്ലേയെന്ന് മിനിറ്റിന് മിനിറ്റിന് അദ്ദേഹം പറയുമായിരുന്നു. ത്യാ​ഗമായി കാണുമ്പോൾ എന്നെ റെസ്പെക്ട് ചെയ്യാത്തതുപോലെയാകുമെന്നും ഭാ​ഗ്യലക്ഷ്മി പറയുന്നു. ശോഭന മുതൽ ഒട്ടനവധി താര സുന്ദരിമാർക്ക് ഭാ​ഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X