യാതൊരു ഭാവ വ്യത്യാസവുമില്ലാതെ സ്ത്രീ വീഡിയോ എടുക്കുന്നു, എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്? ഭാ​ഗ്യലക്ഷ്മി

ലെെം​ഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം കേരളത്തിലൊന്നടങ്കം ചർച്ചയാകുകയാണ്. കോഴിക്കോട് മീഞ്ചന്ത ​ഗോവിന്ദപുരത്തെ ദീപക് ആണ് മരിച്ചത്. വീഡിയോ പ്രചരിപ്പിച്ച സ്ത്രീക്കെതിരെ പ്രതിഷേധം ശക്തമായി. ഈ വ്യക്തി തെറ്റായൊന്നും ചെയ്യുന്നത് വീഡിയോയിൽ കാണുന്നില്ലല്ലോ എന്നാണ് എല്ലാവരുടെയും ചോദ്യം. ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി വിഷയത്തിൽ നടത്തിയ പ്രതികരണമാണിപ്പോൾ ചർച്ചയാകുന്നത്.

ബസ്സിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും.പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.

Bhagyalakshmi About Deepak Death

ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത്‌ പ്രകടമാകും.
പക്ഷെ ഈ വിഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്? ഭാ​ഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

More from Filmibeat

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X