For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍, ജീവിതത്തില്‍ നിരാശ വന്നത് അങ്ങനെയാണ്: മീന നെവില്‍

  |

  ചിത്രം സിനിമയിലെ ബാലതാരമായി മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ശരണ്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമയിലെ ശരണിന്‌റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1988ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തില്‍ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ സിനിമയാണ്. ചിത്രം സിനിമ ഇന്നും ഇഷ്ടപ്പെടുന്നവരുടെ മനസുകളില്‍ വരുന്ന മുഖമാണ് ശരണിന്‌റെത്. ചിത്രം ഉള്‍പ്പെടെ കരിയറില്‍ നാല് സിനിമകളില്‍ ശരണ്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സിനിമാ സീരിയല്‍ രംഗത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ശരണ്‍ പ്രവര്‍ത്തിച്ചു.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  തിരുവനന്തപുരം സ്വദേശിയായ ശരണ്‍ ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടയ്ക്കല്‍ ചിതറയിലായിരുന്നു താമസം. അതേസമയം ശരണിനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ മീന നെവില്‍. ശരണ്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാതിരുന്നതിന് കാരണവും മീന നെവില്‍ പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മീന മനസുതുറന്നത്‌.

  ശരണിന്‌റെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയിരുന്നു എന്ന് മീന പറയുന്നു. കാരണം അതിന് രണ്ട് മൂന്ന് ദിവസം മുന്‍പ് വിളിച്ചതാണ്. അവന് പനിയായിരുന്നു. കോവിഡ് സമയമായതിനാല്‍ ആശുപത്രിയില്‍ പോവാതെ പനിക്ക് ടാബ്ലെറ്റ് കഴിച്ച് ഇരുന്നതാണ് ശരണ്‍. എന്നാല്‍ രാത്രി ആയപ്പോള്‍ അവന് ശ്വാസ തടസമുണ്ടായി. അങ്ങനെ രാത്രിയില്‍ ആശുപത്രിയില്‍ പോവാതെ പിറ്റേന്ന് പോവാനായി നിന്നു.

  ആശുപത്രിയിലേക്ക് പോവും വഴിയാണ് വിയോഗം. ഒട്ടും പ്രതീക്ഷിക്കാതെയുളള ഒരു മരണമാണ് ശരണിന്‌റത് എന്നും മീന നെവിള്‍ ഓര്‍ത്തെടുത്തു. എന്നെക്കാളും പത്ത് വയസിന് ഇളയതാണ്. വീട്ടിലും അത്രയും സാധുവായ കുട്ടിയായിരുന്നു. നല്ല കഴിവുകളുണ്ട്. പക്ഷേ എല്ലായിടത്തും ഒതുങ്ങിനില്‍ക്കുന്ന കുട്ടിയായിരുന്നു ശരണ്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

  പ്രിയന്‍ സാര്‍ അവന്റെ മിമിക്രിയോ ഏതോ പ്രോഗ്രാമോ കണ്ടിട്ടാണ് വിളിക്കുന്നത്. ശരണ്‍ എല്ലാവരുമായിട്ടും നല്ല പെരുമാറ്റമാണ്. അന്ന് നല്ല വണ്ണം ഉണ്ടായിരുന്നു. ലാലേട്ടനും ശരണിനെ ഭയങ്കര കാര്യമായിരുന്നു എന്നും മീന പറയുന്നു. അവനെ വിളിച്ച് ആദരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഫ്‌ളവേഴ്‌സില്‍ ആയിരുന്നു ആ പ്രോഗ്രാം. ചിത്രത്തിന് ശേഷവും ശരണ്‍ സിനിമകള്‍ ചെയ്തിരുന്നു.

  എന്നാല്‍ പത്താം ക്ലാസ് സമയമായതിനാല്‍ പിന്നെ അധികം സിനിമകളിലേക്ക് വന്നില്ല. ശരണ്‍ ഡിഗ്രി എടുക്കണം എന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠന ശേഷം ആകാശവാണിയില്‍ അനൗണ്‍സറായി ശരണ്‍ കേറിയിരുന്നു. രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍. അങ്ങനെയാണ് അവന് ജീവിതത്തില്‍ നിരാശ വന്നത്.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  ശരണിന് കാലിന് നല്ല വേദന ഉണ്ടായിരുന്നു. പിന്നെ മാനസികമായ പ്രയാസങ്ങളും. ഷുഗറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നോക്കില്ല. ഒട്ടും നിയന്ത്രിക്കില്ല. അവന്‍ എല്ലാം കഴിക്കും. സ്വന്തം ഇഞ്ചക്ഷന്‍ എടുക്കും. അപ്പോ ഞങ്ങളൈാക്കെ പറയുമായിരുന്നു ഇത്രയും കഴിവുകളുണ്ടായിട്ട് ഇവന്‍ എന്താണ് കാണിക്കുന്നത് എന്ന്. പിന്നെ ഡബ്ബിംഗിന് വിളിച്ചാല്‍ പോവുമായിരുന്നു. പിന്നീട് കാലിന് വയ്യാത്തതുകൊണ്ട് വര്‍ക്കിന് ഒന്നും പോയില്ല. അവന്‌റെ വേര്‍പാട് വല്ലാത്തൊരു ഇതായിപ്പോയി, മീന നെവില്‍ പറഞ്ഞു.

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  Dileep's family pic goes viral on social media

  മറ്റ് ഭാഷകളിലേക്കും പിന്നീട് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ചിത്രം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്‌റെ സിനിമയ്ക്ക് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും റീമേക്കുകള്‍ വന്നു. കേരളത്തിലെ രണ്ട് തിയ്യേറ്ററുകളില്‍ തുടര്‍ച്ചയായി 366 ദിവസങ്ങളാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അന്ന് മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മോഹന്‍ലാല്‍ ചിത്രം നേട്ടമുണ്ടാക്കി.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  Read more about: mohanlal priyadarshan
  English summary
  dubbing artist meena nevil opens up chithram fame saran's life story and cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X