മമ്മൂക്കയും ലാലേട്ടനുമല്ല, ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ടുപോയ ആ നടന്‍, മനസുതുറന്ന് മീന നെവില്‍

By Midhun Raj

മലയാള സിനിമയിലെ പഴയകാല നടിമാര്‍ക്കെല്ലാം ശബ്ദം നല്‍കി ശ്രദ്ധേയയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് മീന നെവില്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള മീന ഡബ്ബിംഗ് കണ്ട് താന്‍ അതിശയപ്പെട്ട താരത്തെ കുറിച്ച് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ കൂടെയെല്ലാം ഡബ്ബ് ചെയ്തിരുന്നു എന്ന് മീന നെവില്‍ പറയുന്നു. മോഹന്‍ലാലിന്‌റെ കൂടെ കേള്‍ക്കാത്ത ശബ്ദത്തില്‍ ചെയ്തു. വളരെ വേഗത്തിലാണ് ചെയ്തത്. ഒരേ സീനില്‍ ഡബ്ബ് ചെയ്തു.

mammootty-mohanlal-

മുന്നേറ്റത്തില്‍ മമ്മൂക്കയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു. കേള്‍ക്കാത്ത ശബ്ദത്തില്‍ ലാലേട്ടനൊപ്പം ചെയ്തപ്പോള്‍ പേടിയുണ്ടായിരുന്നു. ഞാന്‍ തെറ്റിച്ചാല്‍ ലാലേട്ടന്‍ വീണ്ടും എനിക്കൊപ്പം ഡബ് ചെയ്യണം. ആ ഒരു പേടിയാണ്. സ്റ്റുഡിയോയില്‍ വെച്ചാണ് എനിക്ക് ഡയലോഗ് തരുന്നത്. ഞാനപ്പോള്‍ പഠിക്കുകയും ശബ്ദം കൊടുക്കുകയും ചെയ്യും. ദൈവ ഭാഗ്യംകൊണ്ട് കുഴപ്പമില്ലാതെ അന്ന് ചെയ്യാന്‍ പറ്റി. പ്രേംനസീര്‍ സാറിന്‌റെ ഡബ്ബിംഗ് കണ്ടാണ് താന്‍ അതിശയപ്പെട്ടുപോയതെന്ന് മീന നെവില്‍ പറയുന്നു. 'വീണ്ടും ചലിക്കുന്ന ശബ്ദം' സിനിമയില്‍ ഡബ് ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹം ഡബ്ബ് ചെയ്യുകയാണ്. തരംഗിണി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഡബ്ബിംഗ് നടന്നത്'.

ശിവാനി നാരായണന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

'ഞാന്‍ നോക്കുമ്പോ നസീര്‍ സാര്‍ സീന്‍ നോക്കി ഡബ്ബ് ചെയ്യുന്നതല്ല കാണുന്നത്. അദ്ദേഹം സ്‌ക്രിപ്റ്റ് നോക്കിയിട്ടാണ് ഡബ്ബ് ചെയ്യുന്നത്. ലിപ് നോക്കുന്നില്ല. ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടത്. ഇതേകുറിച്ച് സിനിമയുടെ അസോസിയേറ്റിനോട് ചോദിച്ചപ്പോള്‍ നസീര്‍ സാറിന് ഡയലോഗുകള്‍ കൃത്യമായി അറിയാമെന്ന് പറഞ്ഞു. അത് കറക്ടായി ചെയ്യും. സ്‌ക്രിപ്റ്റിലുളളത് പോലെ കറക്ടായി ചെയ്തുപോവുന്നു'. അന്ന് എനിക്ക് അദ്ദേഹത്തോട് ഭയങ്കരമായിട്ട് ബഹുമാനം തോന്നി, അഭിമുഖത്തില്‍ മീന പറഞ്ഞു.

Read more about: prem nazir mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X