For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനെ കുറിച്ചുളള രഹസ്യം ആരോടും പറഞ്ഞില്ല, സംവിധായകന് കൊടുത്ത ഉറപ്പാണ് അത്, തുറന്നുപറഞ്ഞ് ഷോബി തിലകന്‍

  |

  ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി മലയാളത്തില്‍ നിരവധി താരങ്ങള്‍ക്ക് ശബ്ദം നല്‍കിയ ആളാണ് ഷോബി തിലകന്‍. നടന്‍ തിലകന്‌റെ മകനായ ഷോബി തിലകന്‍ അഭിനേതാവായും സജീവമാണ്. മോളിവുഡില്‍ സഹനടന്‍, വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കാണ് ഷോബി കൂടുതല്‍ ശബ്ദം നല്‍കിയത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങള്‍ക്ക് വരെ ഡബ്ബ് ചെയ്ത് നടന്‍ സിനിമാ പ്രേമികള്‍ക്ക് മുന്‍പില്‍ എത്തി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സജീവമാണ് അദ്ദേഹം.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  അതേസമയം പൃഥ്വിരാജിന്‌റെ മുംബൈ പോലീസില്‍ ഷോബി തിലകനും ശബ്ദം നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ റഹ്മാന്‍ അവതരിപ്പിച്ച പോലീസ് കഥാപാത്രത്തിന് വേണ്ടിയാണ് നടന്‍ ഡബ്ബ് ചെയ്തത്. മുംബൈ പോലീസ് ഡബ്ബിംഗ് സമയത്തുണ്ടായ അനുഭവം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ഷോബി തിലകന്‍.

  പൃഥ്വിരാജിന്‌റെ സിനിമ സെലക്ഷനില്‍ ഞാന്‍ നമിച്ചുപോയ ഒരു ചിത്രമാണ് മുംബൈ പോലീസ് എന്ന് നടന്‍ പറയുന്നു. കാരണം ഒരു നായകനടനും ചെയ്യാന്‍ സാധ്യതയില്ലാത്ത കഥാപാത്രമാണത്. ഒരിക്കലും ആ റോള്‍ ചെയ്യാന്‍ ഒരു നായകനടനും തയ്യാറാവില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ അത്തരമൊരു കഥാപാത്രം എടുത്ത് അത് നല്ല രീതിയില്‍ പൃഥ്വിരാജ് പെര്‍ഫോം ചെയ്തു. ആ കഥാപാത്രം ഏറ്റെടുക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യമാണ് മുംബൈ പോലീസ് എന്ന ചിത്രത്തിന്‌റെ പ്രത്യേകത.

  എറണാകുളം വിസ്മയ സ്റ്റുഡിയോയില്‍ നിന്നാണ് ആ പടത്തിന് ഡബ്ബ് ചെയ്യുന്നത്. അത് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഏകദേശം എല്ലാ സ്വീക്വന്‍സും തീര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസ് എന്റെ അടുത്ത് പറഞ്ഞു; 'ഷോബി ഇനി ക്ലൈമാക്‌സിന്‌റെ ഒരു സീനും കൂടിയുണ്ട്. അത് നമുക്ക് ചെന്നൈയില്‍ ചെയ്യാമെന്ന്'. അപ്പോ ഞാന്‍ ചോദിച്ചു; അത് എന്താണ് ചെന്നൈയില്‍ ചെയ്യുന്നത്. സസ്‌പെന്‍സ് ചെറിയ പ്രശ്‌നമുണ്ട് എന്നും അത് ഇവിടെ ചെയ്തുകഴിഞ്ഞാല്‍ ശരിയാവില്ല എന്നും സംവിധായകന്‍ പറഞ്ഞു.

  നമുക്ക് ചെന്നൈയില്‍ ചെയ്യാം എന്ന് റോഷന്‍ പറഞ്ഞപ്പോള്‍ എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് പറഞ്ഞ് ഞാന്‍ ഫുഡ് കഴിക്കാന്‍ പോയി. അങ്ങനെ ഫുഡൊക്കെ കഴിച്ചുകഴിഞ്ഞ് റോഷന്‍ എന്നെ വീണ്ടും വിളിച്ചു. പടത്തിന്‌റെ ക്ലൈമാക്‌സ് കുറച്ച് പ്രശ്‌നമാണ്. അപ്പോ ഷോബി ഇത് ആരോടും പറയില്ലല്ലോ അല്ലെ എന്ന് ചോദിച്ചു. ക്ലൈമാക്‌സിലെ സംഭവങ്ങള്‍ ആരോടും പറയാതിരിക്കാമെങ്കില്‍ നമുക്ക് ചെന്നൈ പോക്ക് ഒഴിവാക്കിയിട്ട് എറണാകുളത്ത് വെച്ച് തന്നെ ചെയ്യാമെന്ന് റോഷന്‍ പറഞ്ഞു.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  ഞാന്‍ ഒരിക്കലും ആരോടും പറയില്ല എന്ന് റോഷനോട് പറഞ്ഞു. എന്‌റെ ജോലിയില് ഒരു എത്തിക്‌സ് കീപ്പ് ചെയ്യുന്ന ആളാണ് ഞാന്‍. ചെയ്യുന്നത് സിനിമ ആയാലും സീരിയലായാലും എന്റെ ഭാര്യയോട് ചോദിച്ചാല്‍ അറിയാം, ഒരു സീരിയലില് ഡബ്ബ് ചെയ്യുന്നുണ്ടെങ്കില്‍ അടുത്ത ദിവസം എന്താണ് വരുന്നത് എന്ന് എന്റെ ഭാര്യ ചോദിച്ചാല്‍ പോലും ഞാന്‍ പറയില്ല, ഷോബി തിലകന്‍ പറയുന്നു.

  വിവാഹത്തിനായി ഒരുങ്ങി ആന്റണി വര്‍ഗീസ്, എന്‍ഗേജ്‌മെന്‌റ്, ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  ജോലിയില് വളരെയധികം എത്തിക്‌സ് കീപ്പ് ചെയ്യുന്ന ഒരാളാണ് ഞാന്‍. അങ്ങനെയാണെങ്കില്‍ ഷോബി നമുക്ക് ഇവിടെ ചെയ്യാം എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. അങ്ങനെ അന്ന് ഡബ്ബിംഗ് സമയത്ത് സംവിധായകനും റെക്കോര്‍ഡിസ്റ്റും ഞാനും മാത്രം. ബാക്കിയുളള എല്ലാവരെയും സ്റ്റുഡിയോയുടെ പുറത്താക്കി. അങ്ങനെയാണ് മുംബെെ പോലീസിന് ഡബ്ബ് ചെയ്യുന്നത്. സിനിമയുടെ ക്ലൈമാക്‌സ് വെളിയില്‍ ആയാല്‍ ആ പടം പോയി. പിന്നെ ആ പടം എടുത്തിട്ട് കാര്യമില്ല. അന്ന് സിനിമ റിലീസാകുന്നത് വരെ എന്റെ വൈഫിനോടും പിളേളരോടും ഒന്നും ഞാനത് പറഞ്ഞിട്ടില്ല. സിനിമ ഇറങ്ങി കഴിഞ്ഞ ശേഷവും പറഞ്ഞില്ല. ഒരാളോട് പോലും പൃഥ്വിരാജിന്‌റെ കാരക്ടര്‍ ഇങ്ങനെയാണെന്ന് പറഞ്ഞിട്ടില്ല. കാരണം നമുക്ക് ഒരിക്കലും അത് പറയാന്‍ തോന്നില്ല, അഭിമുഖത്തില്‍ ഷോബി തിലകന്‍ ഓര്‍ത്തെടുത്തു.

  കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ, ബിഗ് ബോസ് താരത്തിന്‌റെ മറുപടി

  അതേസമയം എസിപി ആന്റണി മോസസ് ആയി പൃഥ്വിരാജ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചിത്രമാണ് മുംബൈ പോലീസ്. പൃഥ്വിരാജിന് പുറമെ ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ്, മുകുന്ദന്‍, റിയാസ് ഖാന്‍, ശ്വേത മേനോന്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തി. മിസ്റ്ററി ത്രില്ലര്‍ ചിത്രമായിട്ടാണ് മുംബൈ പോലീസ് പ്രേക്ഷകരിലേക്ക് എത്തിയത്.

  സിനിമ കണ്ട് ആദ്യം ഇഷ്ടപ്പെടാത്ത പലരും പിന്നീട് ചിത്രത്തെ വാനോളം പുകഴ്ത്തി. പൃഥ്വിരാജ്- റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ഒരേയൊരു ചിത്രം കൂടിയാണ് മുംബൈ പോലീസ്. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. ആര്‍ ദിവാകരന്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ഗോപി സുന്ദര്‍ സംഗീതവും ചെയ്തു. മുംബൈ പോലീസ് ഇതുവരെ മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടില്ല.

  പൃഥ്വിരാജിന്‌റെ റോള്‍ ചെയ്യാന്‍ മറ്റ് ഭാഷകളില്‍ ആരും ധൈര്യം കാണിച്ചില്ലെന്നത് തന്നെയാണ് സത്യം. ഡിവിഡി റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജിനും തന്‌റെ കരിയറില്‍ ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മുംബൈ പോലീസ്‌. സിനിമയെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും സൂപ്പര്‍ താരം മനസുതുറന്നിട്ടുണ്ട്. ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത സമയത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മുംബെെ പോലീസിന് ലഭിച്ചത്.

  Read more about: prithviraj
  English summary
  dubbing artist shobi thilakan reveals the dubbing experience of prithviraj starrer mumbai police movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X