'അപ്രതീക്ഷിതമായി സംഭവിച്ച വേർപാട്, എന്നെ തനിച്ചാക്കി പോയി'; ഭർത്താവ് രവിയുടെ ഓർമകളിൽ ഉള്ളുലഞ്ഞ് ശ്രീജ രവി!

ശ്രീജ രവി എന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം അവരുടെ ശബ്ദമാകും. അതിന് കാരണം ഒരു കാലത്ത് കാവ്യ മാധവൻ, നയൻതാര തുടങ്ങി ബേബി ശ്യാമിലി വരെയുള്ളവരുടെ ശബ്ദം ശ്രീജയായിരുന്നു. കുഞ്ഞുങ്ങൾക്ക് വരെ മനോഹരമായി ഡബ്ബ് ചെയ്യുന്ന ശ്രീജ ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രമല്ല നടിയുമാണ്.‍ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനുള്ളിൽ ആറ് ഭാഷകളിൽ രണ്ടായിരത്തോളം സിനിമകളിൽ ശ്രീജ ശബ്ദം നൽകി.

ഇന്നും പല തെന്നിന്ത്യന്‍ സിനിമകളിലെ നായികമാരുടേയും ശബ്ദമായി പ്രേക്ഷകര്‍ കേള്‍ക്കുന്നത് ശ്രീജയെയാണ്. ഒരു കാലത്ത് കാവ്യ മാധവന്റെ യഥാർത്ഥ ശബദ്മാണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിച്ചത് ശ്രീജയുടെ ശബ്ദത്തെയായിരുന്നു. അഭിനേത്രിയായി സ്വന്തമായി ഡബ്ബ് ചെയ്ത് ശ്രീജ ഡയലോ​ഗ് പറയുമ്പോഴും മലയാളിയുടെ മനസിൽ കാവ്യയുടെ മുഖമാണ് തെളിയുക.

Sreeja Ravi

അത്രത്തോളം കാവ്യയുടെ മുഖവുമായി ശ്രീജയുടെ ശബ്ദം ഇഴുകിചേർന്നിരുന്നു. ശ്രീജയുടെ വഴിയെ മകളും ഡബ്ബിങിലേക്ക് ഇറങ്ങി കഴിഞ്ഞു. നയൻതാര അടക്കമുള്ള താരങ്ങൾക്ക് രവീണ രവി ഇതിനോടകം ശബ്ദം നൽകി കഴിഞ്ഞു. അമ്മയെപ്പോലെ തന്നെ ഡബ്ബിങിൽ മാത്രമല്ല അഭിനയത്തിലും രവീണ പുലിയാണ്. നിരവധി സിനിമകളിൽ ഈ കുറഞ്ഞ സമയത്തിനുള്ളിൽ നായികയായും സഹനടിയായുമെല്ലാം രവീണ അഭിനയിച്ച് കഴിഞ്ഞു.

മാമന്നനിലെ ഫഹദിന്റെ ഭാര്യയായുള്ള രവീണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ശ്രീജ തന്റെ ഭർത്താവിനെ കുറിച്ച് പങ്കിട്ട പോസ്റ്റാണിപ്പോൾ ശ്രദ്ധനേടുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ ഭർത്താവിന്റെ വേർപാട് ശ്രീജ രവിയെ എത്രത്തോളം ബാധിച്ചുവെന്നത് പോസ്റ്റിൽ വ്യക്തമാണ്.

എന്നെ തനിച്ചാക്കി പോയി എന്നാണ് ഭർത്താവ് രവീന്ദ്രനാഥിനൊപ്പമുള്ള ചിത്രം പങ്കിട്ട് ശ്രീജ കുറിച്ചത്. മലയാളം തമിഴ് സിനിമാ-സീരിയൽ രംഗത്ത് പിന്നണി ഗായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്ന കലാകാരനാണ് ശ്രീജയുടെ ഭർത്താവായ പാലയാട് രവിയെന്ന് അറിയപ്പെട്ടിരുന്ന രവീന്ദ്രനാഥ്. പെട്ടന്നുള്ള മരണമായിരുന്നു രവീന്ദ്രനാഥിന്റേത്.

മൂന്ന് വർഷം മുമ്പായിരുന്നു മരണം. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്ന രവി വരയിലൂടെ രജിനികാന്തിന്റെയും മമ്മൂട്ടിയുടെയും വരെ മനം കവർന്നിട്ടുണ്ട്. ഡബ്ബിങ് സ്റ്റുഡിയോകളിൽവെച്ചാണ് ശ്രീജയെ രവി പരിചയപ്പെട്ടതും അടുപ്പം പ്രണയമായി മാറിയതും. വിവാഹം നിശ്ചയിച്ച സമയത്ത് ശ്രീജയുടെ ശരീരത്തിന്റെ ഒരുവശത്ത് തളർച്ച അനുഭവപ്പെടുന്ന രോഗം ബാധിച്ചു. പിന്നീട് രോഗം ഭേദമായി അധികം വൈകാതെ വിവാഹം നടക്കുകയായിരുന്നു.

Sreeja Ravi

ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രീജയുടെ വളർച്ചയിൽ ഉറച്ച പിന്തുണയുമായി എന്നും രവിയുണ്ടായിരുന്നു. ശ്രീജയുമായി ചേർന്ന് മകളുടെ പേരിൽ രവി ആരംഭിച്ച രവീണ ക്രിയേഷൻസ് നല്ലരീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വിയോഗമുണ്ടായത്.

രവിയെ കുറിച്ചുള്ള ശ്രീജയുടെ പോസ്റ്റ് കണ്ട് ആരാധകരും പരിചയക്കാരുമെല്ലാം ആശ്വാസവാക്കുകളുമായി എത്തി. ശ്രീജേച്ചി... എപ്പോളും കൂടെയുണ്ടാവും രവിയേട്ടന്‍... എങ്ങും പോയിട്ടില്ല എന്നായിരുന്നു നടി അഞ്ജു അരവിന്ദ് കുറിച്ച കമന്റ്.

വിഷമിക്കാതെ ചേച്ചി ഞങ്ങളെല്ലാവരും കൂടെയുണ്ടാവും, വിധിയെ തടുക്കാന്‍ കഴിയില്ല, അത്രമേൽ ആഴങ്ങളിൽ പ്രണയിച്ചിരുന്നവർക്ക് എങ്ങനെ ഒറ്റയ്ക്കാകാനും ഒറ്റയ്ക്കാക്കാനും പറ്റും... എന്നിങ്ങനെയെല്ലാം നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X