കാവ്യ മാധവന്റെ ശബ്ദമല്ലേ അത്? സിനിമ കണ്ട ശേഷം പ്രേക്ഷകരുടെ സംശയം
സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച വരനെ ആവശ്യമുണ്ട് വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫീല്‍ഗുഡ് ഫാമിലി ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നത്.

ചിത്രത്തില്‍ കുക്കറമ്മ എന്ന കഥാപാത്രം അവതരിപ്പിച്ച നടിയുടെ ശബ്ദം കേട്ട് പ്രേക്ഷകരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അധികപേരും ഇത് കാവ്യ മാധവന്റെ ശബ്ദമല്ലെ, ദിവ്യ ഉണ്ണിയുടെത് അല്ലേ എന്ന ചോദ്യ മുയര്‍ത്തികൊണ്ടാണ് വന്നത്. കഴിഞ്ഞ 45 വര്‍ഷങ്ങളായി ഇവര്‍ക്കെല്ലാം ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജാ രവിയാണ് കുക്കറമ്മയായി എത്തിയത്.
സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ശ്രീജ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ബേബി ശാലിനി, ബേബി ശ്യാമിലി, സുനിത, സുചിത്ര, ശാലിനി, ജൂഹി ചൗള, മഞ്ജു വാര്യര്‍, രംഭ, സിമ്രാന്‍, ചിപ്പി, ദേവയാനി, ദിവ്യ ഉണ്ണി, കാവ്യാ മാധവന്‍, ഗോപിക, റോമ തുടങ്ങിയവര്‍ക്കെല്ലാം ശബ്ദം നല്‍കിയത് ശ്രീജാ രവിയാണ്.


Click it and Unblock the Notifications