' ഴ' ആലപ്പുഴയുടെ 'ഴ' !! കർവാൻ നായികയ്ക്ക് ദുൽഖറിന്റെ മലയാളം ക്ലാസ്, രസകരമായ വീഡിയോ കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖറിന്റേയും കർവാനിലെ നായിക മിഥിലയും തമ്മിലുളള ഒരു രസകരമായ വീഡിയോയാണ്

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ യുവനായകന്മാരുടെ ഇടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ പല നായകന്മാർക്കും ലഭിച്ച ഭാഗ്യം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ദുൽഖറിനേയും തേടിയെത്തിയിരുന്നു. അതിലെ ഒരു ഭാഗ്യമാണ് താരത്തിന്റെ ബോളിവുഡ് പ്രവേശനം. ടോളിവുഡിലെ ആദ്യ ചിത്രമായ മഹനടിയ്ക്ക് ലഭിച്ച മികച്ച പ്രതികരണം ബോളിവുഡിലും ആവർത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖറിന്റേയും കർവാനിലെ നായിക മിഥിലയും തമ്മിലുളള ഒരു രസകരമായ വീഡിയോയാണ്. ഇരു താരങ്ങളും തമ്മിൽ നടത്തുന്ന ഒരു വെല്ലുവിളിയാണ് വീഡിയോയിൽ. എന്താണ് ചലഞ്ചെന്നും ചലഞ്ചിനൊടുവിൽ സംഭവിച്ചതെന്താണെന്നും അറിയണ്ടേ... കാണൂ...

 സിനിമ ഡയലോഗ് ചാലഞ്ച്

സിനിമ ഡയലോഗ് ചാലഞ്ച്

ഇരു താരങ്ങളുടെ സിനിമ ഡയലോഗ് ചാലഞ്ചാണ് വൈറലാകുന്നത്. മലയാള ഡയലോഗുകൾ മിഥിലയ്ക്കും മറാത്തി ഡയലോഗുകൾ ദുൽഖറിനും പരസ്പരം കൈമാറുക എന്നതായിരുന്നു ചാലഞ്ച്. മൂന്ന് ഡയലോഗുകളാണ് താരങ്ങൾ തമ്മിൽ പറഞ്ഞത്. ദുൽഖർ മമ്മൂട്ടി ചിത്രങ്ങളുടെ സംഭാഷണത്തിന്റെ വരികളാണ് മഥിലയ്ക്ക് പറയേണ്ടി വന്നത്.

കൊച്ചി പഴയ കൊച്ചിയല്ല

കൊച്ചി പഴയ കൊച്ചിയല്ല

ദുൽഖർ ചിത്രമായ സിഐഎയിലെ എന്റെ വിധി എന്റെ തീരുമാനങ്ങളാണ് എന്ന ഡയലോഗണ് ആദ്യം മിഥില പറഞ്ഞത്. വളറെ കഷ്ടപ്പെട്ടാണെങ്കിലും ആത് താരം പറ‍ഞ്ഞൊപ്പിച്ചു. രണ്ടാമത് ദുൽഖറിന്റെ തന്റെ ഹിറ്റ് ചിത്രമായ ബംഗ്ലൂർ ഡെയ്സിലെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണിഷ്ടം എന്ന ഡയലോഗയിരുന്നു. ഇതും അപരചം കൂടാതെ മിഥില പറഞ്ഞൊപ്പിച്ചു. എന്നാൽ താരത്തിന് പണി കിട്ടിയത് ബിഗ്ബിയിലെ ആ ഡയലോഗായിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയാണെന്നായിരുന്നു ഡയലോഗ്. എന്നൽ ഇത് താരത്തെ വെള്ളം കുടിപ്പിച്ചു.

മറത്തിയൊക്കെ എന്ത്

മറത്തിയൊക്കെ എന്ത്

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ദുൽഖർ മറാത്തി ഡയലോഗ് കാച്ചി. ഇതൊക്കെ എന്ത് എന്നുള്ള ഒരു ആറ്റിറ്റ്യൂടായിരുന്നു താരത്തിന് . മിഥിലയുടെ വെല്ലുവിളിക്ക് മുന്നില്‍ മറാത്തി ഡയലോഗുകള്‍ തെറ്റുകൂടാതെ പറഞ്ഞ് ദുല്‍ഖര്‍ വിജയിയാവുകയും ചെയ്തു. മലയാള ഡയലോഗ് തെറ്റിയ്ക്കുമ്പോൾ മിഥിലയെ ശരിയ്ക്കും ദുൽഖർ കളിയാക്കുന്നുമുണ്ട്.

 പോ മോനേ ദിനേശാ

പോ മോനേ ദിനേശാ

ഇതു പോലെ ദുൽഖറിന്റെ വേറെരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളം വാക്കിന്റെ അർഥം ഇംഗ്ലീഷിലും ഹിന്ദിയിലെ ട്രാൻസിലേറ്റ് ചെയ്യുന്നതായിരുന്നു. എന്നാൽ ഇത് താരം കുറച്ച് കഷ്ടപ്പെട്ടിരുന്നു. നിത്യേനേ നമ്മൾ മലയാളികൾ ഉപയോഗിക്കുന്ന അയ്യേ, ഓഹോ, പൊട്ടൻ, കിടിലൻ എന്നു തുടങ്ങുന്ന വാക്കുകളായിരുന്നു. ഏറ്റവും ഒടുവിൽ ലാലേട്ടന്റെ ഫേമസ് ഡയലോഗായ പോ മേനോ ദിനേശാ എന്ന സിനിമ ഡയലോഗിന്റെ അർഥം കണ്ടു പിടിക്കാൻ ഡിക്യൂ കുറച്ച് ബുദ്ധിമുട്ടി.

ദുൽഖറിന്റെ പോ മോനേ ദിനേശാ...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X