twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ മമ്മൂട്ടി എന്നല്ലേ പേര് വരേണ്ടത്? പിന്നെങ്ങനെ സല്‍മാനായി, മമ്മൂട്ടിയുടെ ലക്ഷ്യമിതായിരുന്നു

    |

    മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. പഠനവും ജോലിയുമായി കഴിയുന്നതിനിടയിലാണ് ഈ താരപുത്രന്‍ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധധായകര്‍ക്കൊപ്പം അരങ്ങേറാനുള്ള സാധ്യതകളെല്ലാമുണ്ടായിരുന്നിട്ടും നവാഗത സംവിധായകനൊപ്പം പുതുമുഖ നടനായാണ് ഈ താരമെത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെ നിരവധി പുതുമുഖങ്ങളാണ് സിനിമയില്‍ തുടക്കം കുറിച്ചത്. മകന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ചോ ആ സിനിമയുടെ പ്രമോഷനിലോയൊന്നും മമ്മൂട്ടിയെ കാണാനില്ലായിരുന്നു.

    അബ്രഹാമിന്റെ സന്തതികള്‍ കുതിക്കുന്നു, ബോക്‌സോഫീസില്‍ മമ്മൂട്ടിക്ക് ആധിപത്യം, നീരാളിയുടെ അവസ്ഥയോ?അബ്രഹാമിന്റെ സന്തതികള്‍ കുതിക്കുന്നു, ബോക്‌സോഫീസില്‍ മമ്മൂട്ടിക്ക് ആധിപത്യം, നീരാളിയുടെ അവസ്ഥയോ?

    തന്റെ പേരിലൂടെയല്ല മകന്‍ അറിയപ്പേടണ്ടേത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് അന്നേ നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. പ്രകടമായ പിന്തുണയില്ലെങ്കിലും ശക്തമായി അദ്ദേഹം ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലായാലും സിനിമ സ്വീകരിക്കുന്നതിന്റെ കാര്യത്തിലായാലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട് ഈ താരപിതാവ്. എന്നാല്‍ തന്നിലൂടെയല്ല മകന്‍ അറിയപ്പെടേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹം കാര്‍ക്കശ്യനായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ദുല്‍ഖറാവട്ടെ ഇത് കൃത്യമായി പാലിക്കുകയും ചെയ്തു. പേരിന് പിന്നിലെ സല്‍മാനെക്കുറിച്ച് താരപുത്രന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ദിലീപിനെ അവര്‍ കുടുക്കിയതാണ്, മോശം കാര്യത്തിന് പോവില്ലെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍!!!ദിലീപിനെ അവര്‍ കുടുക്കിയതാണ്, മോശം കാര്യത്തിന് പോവില്ലെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍!!!

    പേരിന് പിന്നിലെ സല്‍മാന്‍

    പേരിന് പിന്നിലെ സല്‍മാന്‍

    പേരിന് മുന്നില്‍ സല്‍മാന്‍ എന്ന് വന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് ദുല്‍ഖര്‍. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ മനസ്സുതുറന്നത്. മറ്റ് താരപുത്രന്‍മാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏറെ പ്രസക്തമായ ചോദ്യമാണിത്. തന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്ന ലാസ്റ്റ് നെയിം ഇല്ലെന്നും താരം പറയുന്നു. സാധാരണഗതിയില്‍ വാപ്പച്ചിയുടെ പേരാണ് സെക്കന്‍ഡ് നെയിമായി വരേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം അത് നല്‍കാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്.

    ദുല്‍ഖര്‍ മമ്മൂട്ടി എന്ന പേരിട്ടില്ല

    ദുല്‍ഖര്‍ മമ്മൂട്ടി എന്ന പേരിട്ടില്ല

    ദുല്‍ഖര്‍ മമ്മൂട്ടി എന്ന പേരായിരുന്നു തനിക്ക് നല്‍കിയിരുന്നതെങ്കില്‍ എന്നും അദ്ദേഹത്തിന്റെ പേരിനൊപ്പമാണ് താന്‍ അറിയപ്പെടുക. സ്‌കൂളില്‍ മമ്മൂട്ടിയുടെ മകന്‍ എന്ന തരത്തില്‍ തന്നെ ആരും ശ്രദ്ധിക്കരുതെന്ന് വാപ്പച്ചി ആഗ്രഹിച്ചിരുന്നു. കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലാണ് താന്‍ പഠിച്ചിരുന്നതെങ്കില്‍ ഉറപ്പായും അങ്ങനെ സംഭവിച്ചേനെയന്നും താരപുത്രന്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ പേര് വെറുതെ പറയുമ്പോള്‍ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.

     പ്രമോഷന് വേണ്ടി പ്രവര്‍ത്തിക്കാറില്ല

    പ്രമോഷന് വേണ്ടി പ്രവര്‍ത്തിക്കാറില്ല

    തന്റെ സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കാറില്ല. പ്രമോഷനിലോ മറ്റ് പരിപാടികളിലോ ഒന്നും അദ്ദേഹം പങ്കെടുക്കാറില്ല. തനിക്കൊപ്പം നിന്നല്ല മകന്‍ അറിയപ്പെടേണ്ടത് എന്ന ചിന്താഗതിയാണ് അദ്ദേഹത്തിന്റേത്. മകന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാറില്ല. മമ്മൂട്ടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കി നിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്നുകൂടിയാണിത്.

    വ്യത്യസ്തരായ രണ്ട് താരങ്ങള്‍

    വ്യത്യസ്തരായ രണ്ട് താരങ്ങള്‍

    തന്റെ സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ വ്യത്യസ്തരായ രണ്ട് താരങ്ങളാണ് തങ്ങളെന്ന മറുപടിയായിരിക്കും വാപ്പച്ചി നല്‍കാന്‍ പോവുന്നത്. അഭിമുഖങ്ങളിലെല്ലാം ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറാറുണ്ട് മമ്മൂട്ടി. മകനെക്കുറിച്ചോ മകന്റെ ചിത്രത്തെക്കുറിച്ചോ വാചാലനാവാറില്ല അദ്ദേഹം. വാപ്പച്ചിയുടെ സിനിമകളെക്കുറിച്ച് ദുല്‍കറും വാചാലനാവാറില്ല. ഫേസ്ബുക്കിലൂടെ ടീസറും പ്രമോയും പോസ്റ്ററുമൊക്കെ അന്യോന്യം ഷെയര്‍ ചെയ്യാറുണ്ട് ഇരുവരും. ഇന്‍സ്റ്റഗ്രാമിലായാലും ഫേസ്ബുക്കിലായാലും ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് ഇവരുടെ സ്ഥാനം.

    ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് ചോദിച്ചാല്‍

    ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് ചോദിച്ചാല്‍

    ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് ഏതെങ്കിലും അഭിമുഖത്തില്‍ അദ്ദേഹത്തിനോട് ചോദിക്കുകയാണെങ്കില്‍ മറ്റ് താരങ്ങളെക്കുറിച്ച് താന്‍ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹം പറയുകയെന്നും ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി പരസ്യമായി ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. അഭിമുഖങ്ങളിലൊക്കെ അദ്ദേഹത്തിന് മുന്നില്‍ ഈ ചോദ്യമെത്താറുണ്ട്.

     ഗുണമായി മാറി

    ഗുണമായി മാറി

    വാപ്പച്ചിയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ എന്നും തനിക്ക് സഹായകരമായി മാറിയിട്ടേയുള്ളൂവെന്നും ദുല്‍ഖര്‍ പറയുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന നിലയിലായിരുന്നു താരത്തിന് മഹാനടിയിലേക്ക് അവസരം ലഭിച്ചത്. തെലുങ്കിലും തമിഴിലും മമ്മൂട്ടിക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയായിരുന്നു ദുല്‍ഖറിനും ലഭിച്ചത്. മകന്റെ സിനിമയെ ഏറ്റെടുത്തതില്‍ സന്തോഷം അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

    സ്വന്തമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞു

    സ്വന്തമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞു

    മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലൂടെയാണ് തുടങ്ങിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്. പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരപുത്രന്‍ തെലിയിക്കുകയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ എല്ലായിടത്തും വരവറിയിച്ചിട്ടുണ്ട് ദുല്‍ഖര്‍. സ്വന്തമായ ഇടം കണ്ടെത്തിയാണ് ഈ താരപുത്രന്‍ മുന്നേറുന്നത്.

    English summary
    Dulquer Salmaan about his last name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X