»   » പ്രണവിനോടൊപ്പം അഭിനയിക്കുന്നതിന് ദുല്‍ഖര്‍ സല്‍മാന്‍ മുന്നോട്ട് വെച്ച നിബന്ധന!

പ്രണവിനോടൊപ്പം അഭിനയിക്കുന്നതിന് ദുല്‍ഖര്‍ സല്‍മാന്‍ മുന്നോട്ട് വെച്ച നിബന്ധന!

Posted By: Nihara
Subscribe to Filmibeat Malayalam
ദുല്‍ഖറും പ്രണവും ഒന്നിക്കുന്ന ചിത്രം? | filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ യുഗമാണ്. താരപുത്രന്‍മാരും പുത്രികളുമെല്ലാം അരങ്ങേറ്റം നടത്തി വരവ് അറിയിച്ച് മുന്നേറുകയാണ്. സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്നവരുടെ മക്കളാണ് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.

കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത്.. അജുവും ശ്രീനാഥ് ഭാസിയും ഒപ്പമുണ്ട്!

ലൂസിഫറിന്‍റെ കാര്യം പറഞ്ഞ് പൃഥ്വിക്ക് നേരെ വാളോങ്ങണ്ട.. എല്ലാം അതിന്‍റേതായ വഴിക്ക് നീങ്ങുന്നു!

മോഹന്‍ലാലിനെ വെട്ടിച്ച് തുടങ്ങി.. അടുത്ത ലക്ഷ്യം വാപ്പച്ചി.. റെക്കോര്‍ഡ് ലക്ഷ്യമാക്കി ദുല്‍ഖര്‍!

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച പ്രണവും കാളിദാസനും ഉള്‍പ്പടെയുള്ള താരപുത്രന്‍മാരുടെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായെത്തുമെന്ന് അന്നേ പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നു. താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറുന്നുവെന്ന് പറയുമ്പോള്‍ വൈകിയതെന്താണെന്ന ചോദ്യമാണ് പ്രേക്ഷകര്‍ ഉന്നയിക്കുന്നത്.

താരപുത്രന്‍മാര്‍ ഒരുമിച്ചെത്തിയാല്‍

മമ്മൂട്ടിയും മോഹന്‍ലാലും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ മക്കള്‍ ഒരുമിച്ചെത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിമുഖങ്ങളിലൂടെ നിരവധി തവണ ഇരുവരും ഈ ചോദ്യം നേരിട്ടിട്ടുണ്ട്.

ദുല്‍ഖറും പ്രണവും ഒരുമിച്ചാല്‍

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ഒരുമിച്ചെത്തുന്നതിനെക്കുറിച്ച് പ്രേക്ഷകര്‍ നിരവധി തവണ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതോ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടി ഏറെ രസകരമാണ്.

ഒരുമിച്ച് അഭിനയിക്കും

ഒരുമിച്ച് അഭിനയിക്കാന്‍ സമ്മതമാണ്. അത്തരമൊരു അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. പക്ഷേ ആ സിനിമ സംഭവിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അത് ഇഷ്ടമാകണം. ഇഷ്ടമായാല്‍ മാത്രമേ സ്വീകരിക്കൂ.

ഞങ്ങളും കാത്തിരിക്കുന്നു

പ്രേക്ഷകരെപ്പോലെ തന്നെ അത്തരമൊരു അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ദുല്‍ഖര്‍ പറയുന്നു. കഥയും തിരക്കഥയും ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അക്കാര്യം സംഭവിക്കുമെന്നും താരപുത്രന്‍ വ്യക്തമാക്കി.

പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിന് ആശംസ

ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെ നായകനായി അരങ്ങേറുന്ന പ്രണവിന് ദുല്‍ഖര്‍ സല്‍മാന്‍ ആശംസ നേര്‍ന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അനോന്യം പോത്സാഹിപ്പിച്ചും പിന്തുണച്ചുമാണ് മുന്നേറിയത്. മക്കള്‍ അരങ്ങേറുമ്പോഴും ഇതേ അവസ്ഥ തന്നെയാണ്.

ആദ്യ സിനിമ ഇറങ്ങുന്നതിനും മുന്‍പേ താരമായി

ദുല്‍ഖറിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രണവിന്റെ സിനിമാപ്രവേശം കുറച്ചു കൂടി എളുപ്പമായിരുന്നു. ബാലതാരമായി മികച്ച പ്രകടനവും സംസ്ഥാന സര്‍ക്കാരിന്റെ ബാലതാരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയ പ്രണവ് സിനിമയില്‍ നായകനായി അരങ്ങേറുന്നതിനും മുന്‍പേ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുല്‍ഖറിന്റെ സ്വപ്‌ന സിനിമ

പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാണ് തന്റെ സ്വപ്‌നത്തിലെന്ന് ദുല്‍ഖര്‍ പറയുന്നു. പ്രമുഖ ചലച്ചിത്ര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മമ്മൂട്ടിയോടൊപ്പമുള്ള സിനിമ

അച്ഛനൊപ്പമാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ദുല്‍ഖറിന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അത്തരമൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍.

English summary
Dulquer Salman about his dream project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam