»   » ദുല്‍ക്കര്‍ നായകന്‍, കമലിന്റെ മകന്‍ സംവിധായകന്‍

ദുല്‍ക്കര്‍ നായകന്‍, കമലിന്റെ മകന്‍ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
സംവിധായകന്‍ കമലും മമ്മൂട്ടിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. തീര്‍ച്ചായും അവരുടെ മക്കളും തമ്മില്‍ ഈയൊരു അടുപ്പമുണ്ടാകും. അപ്പോള്‍ കമലിന്റെ മകന്‍ സിനിമ സംവിധാനം ചെയ്യമ്പോള്‍ ആദ്യ നായകന്‍ മമ്മൂട്ടിയുടെമകനാകണ്ടേ.. അങ്ങനെ തന്നെയാണു സംഭവിക്കാന്‍ പോകുന്നതും. കമലിന്റെ മകന്‍ ജനുസ് കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു. പുതുമുഖം പ്രയാഗ റോസ് മാര്‍ട്ടിന്‍ ആണ് നായിക.

കമലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ജനുസ് ന്യൂജനറേഷന്‍ ചിത്രമാണ് ഒരുക്കാന്‍ പോകുന്നത്. കഥ പറഞ്ഞപ്പോള്‍ തന്നെ ദുല്‍ക്കര്‍ ചെയ്യാമെന്നേറ്റു. ഒക്ടോബറില്‍ ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കും.

താരപുത്രന്‍മാര്‍ സിനിമയില്‍ വരുന്നതുപോലെ സംവിധായകരുടെ മക്കളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ എന്ന പേരില്‍ സിനിമയിലെത്തി. അദ്ദേഹം സംവിധാനം ചെയ്ത ഹണിബീ നല്ലനിലയില്‍ കലക്ട് ചെയ്യുകയുമുണ്ടായി. മറ്റൊരു താരപുത്രനായ വിനീത് ശ്രീനിവാസനും നല്ല സംവിധായനായി പേരെടുത്തു. തീര്‍ച്ചയായും കമലിന്റെ മകനും ഈ രംഗത്ത് നന്നായി ശോഭിക്കാന്‍ സാധിക്കും.

English summary
The young star Dulquar Salman's new film directed by director Kamal's son Janus Kamal. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam