ആർത്ത് ചിരിക്കാൻ ഒരു മുഴുനീള കോമഡി ചിത്രം, ടീസർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ
മലയാളത്തിന്റെ യുവതാര നിര അണി നിരക്കുന്ന 'ജാനെമൻ' എന്ന ഫാമിലി കോമഡി എന്റർടെയ്നർ സിനിമയുടെ ടീസർ പ്രശസ്ത സിനിമ താരം ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ,അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീ നടന്മാർ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാർ ആയ ജയരാജ്, രാജീവ് രവി,കെയു മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ,ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് ഈ സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചാൽ, ഗണപതി
സംഗീതം ബിജിബാൽ, എഡിറ്റര്‍ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആര്‍ജി വയനാടൻ, സ്റ്റിൽ വിവി ചാര്‍ലി, പ്രൊഡക്ഷൻ കൺട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പിആര്‍ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാര്‍ക്കറ്റിങ് പിആർ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.


Click it and Unblock the Notifications











