കുറുപ്പിന്റെ വേഷമഴിച്ചുവച്ച് ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പ്, ഹെയര്‍ സ്‌റ്റൈല്‍ കിടു എന്ന് ആരാധകര്‍
സ്റ്റൈലിന്റെ കാര്യത്തില്‍ ഉപ്പാനെയും മകനെയും വെല്ലാന്‍ മലയാളത്തില്‍ മറ്റാരുമില്ല. പറയുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കാര്യമാണ്. ഇരുവരുടെയും പുതിയ സ്റ്റൈലുകള്‍ എന്നും യുവ തലമുറയില്‍ പെട്ടവര്‍ക്ക് ട്രെന്റാവാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ഹെയര്‍സ്റ്റൈലും ലുക്കുമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിയ്ക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിന് ബോളിവുഡ് നടന്മാരുടെ ഛായയുണ്ടെന്നാണ് കമന്റ് ബോകിസല്‍ ഒരു ആരാധകന്റെ അഭിപ്രായം.

സ്‌ട്രൈറ്റ് ചെയ്ത് മുന്നിലേക്കിട്ട മുടിയും താടിയും മീശയുമില്ലാതെ നിഷ്‌കളങ്ക ഭാവത്തിലുള്ള മുഖവും അതാണ് ദുല്‍ഖറിന്റെ പുതിയ സ്റ്റൈല്‍. കറുപ്പില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ വെള്ള പുള്ളിയുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വേഷം. കൈയ്യില്‍ ഒരു കൂളിങ് ഗ്ലാസും വാട്ടര്‍ ബോട്ടിലുമുണ്ട്.
രണ്ട് ദുവസം മുന്‍പാണ് കുറുപ്പ് എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ദുല്‍ഖര്‍ പൂര്‍ത്തിയാക്കത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പാണ് താരപുത്രന്. ആ വേഷത്തിന്റെ നേരെ വിപരീതമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഫോട്ടോയില്‍ ദുല്‍ഖറിന്റെ രൂപം.


Click it and Unblock the Notifications











