മമ്മൂട്ടിയും ദുല്‍ഖറും മുഖാമുഖം, ഇടയില്‍ മോഹന്‍ലാലും, ആരാണ് മമ്മൂട്ടിയെന്ന് താരപുത്രന്‍റെ ചോദ്യവും!

മലയാള സിനിമയുടെ അധിപന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് സന്തോഷമാണ്. അന്യോന്യം സഹായിച്ചും പിന്തുണച്ചും മുന്നേറുകയാണ് താരരാജാക്കന്‍മാര്‍. ഫാന്‍സ് പ്രവര്‍ത്തകര്‍ പരസ്പരം പോരടിക്കാറുണ്ടെങ്കിലും താരങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണ്. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് പുലര്‍ത്തുന്നത്. പരസ്പരപൂരകങ്ങളായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്ന് ഇവരോട് അടുപ്പമുള്ളവരും വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളും ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ്, ടൊവിനോ തോമസ്, അസിഫ് അലി തുടങ്ങിയ താരങ്ങളും വലിപ്പചെറുപ്പമില്ലാതെ ഒരുമിച്ച പരിപാടിയാണ് അമ്മമഴവില്ല്. യാതൊരുവിധ ജാഡയുമില്ലാതെയുമായാണ് ഇവര്‍ എല്ലാവരോടും ഇടപെട്ടിരുന്നത്. താരങ്ങളോടൊപ്പം സെല്‍ഫിയെടുക്കാനായി മത്സരിക്കുകയായിരുന്നു യുവതാരങ്ങള്‍. എന്ത് കാര്യത്തിനും ആശ്രയിക്കാവുന്ന തരത്തില്‍ റിഹേഴ്‌സല്‍ ക്യാംപിലെ വല്യേട്ടനും ഏട്ടനുമായി ഇരുവരും ഒപ്പമുണ്ടായിരുന്നു. അണിയറയില്‍ മാത്രമല്ല അരങ്ങിലും ഇവര്‍ മികവ് തെളിയിച്ചിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

താരരാജാക്കന്‍മാരുടെ സാന്നിധ്യം

താരരാജാക്കന്‍മാരുടെ സാന്നിധ്യം

സിനിമയുടെ ചിത്രീകരണവും ടൈറ്റ് ഷെഡ്യൂളുമൊക്കെ മാറ്റി വെച്ചാണ് മോഹന്‍ലാലും മമ്മൂട്ടിയും അമ്മമഴവില്ലിനായി ഒരുമിച്ചത്. അമ്മയുടെ പരിപാടി നടക്കുന്ന സമയത്ത് ചിത്രീകരണം നടത്തരുതെന്ന തരത്തില്‍ നിബന്ധനകളുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ചുരുക്കം പേരൊഴികെ മറ്റെല്ലാവരും റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു. റിഹേഴ്‌സല്‍ ക്യാംപിലെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. യുവതാരങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന പിന്തുണ തന്നെയായിരുന്നു ചിത്രങ്ങളിലെല്ലാം പ്രകടമായത്.

മമ്മൂട്ടിയുടെ ഡാന്‍സ്

മമ്മൂട്ടിയുടെ ഡാന്‍സ്

ഡാന്‍സിന്റെ കാര്യത്തില്‍ രൂക്ഷവിമര്‍ശനം തുടരുമ്പോഴും അത് ചെയ്ത് വിമര്‍ശകരുടെ വായടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. സിദ്ദിറ്, മുകേഷ്, ജയറാം, മനോജ് കെ ജയന്‍, ഷംന കാസിം എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ചുവട് വെച്ചത്. വിവിധ ചിത്രങ്ങളിലായി മമ്മൂട്ടിയുടെ അനുജന്‍മാരായി അഭിനയിച്ചവരാണ് ഇത്തവണ അദ്ദേഹത്തിനൊപ്പം ചുവടുവെച്ചതെന്നത് ശ്രദ്ധേയമാണ്. കൂളിങ് ഗ്ലാസ് വെച്ചും അല്ലാതെയുമായാണ് മമ്മൂട്ടി നൃത്തം ചെയ്തത്. യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ദുല്‍ഖറും

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ദുല്‍ഖറും

സിനിമയിലും അല്ലാതെയുമായി മമ്മൂട്ടിയും മോഹന്‍ലാലും നിരവധി തവണ ഒരുമിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇവര്‍ക്കൊപ്പം ദുല്‍ഖറും എത്തിയിരുന്നു. ഇത് തന്നെയായിരുന്നു പരിപാടിയിലെ മുഖ്യ സവിശേഷതകളിലൊന്ന്. അലാവുദ്ദീന്റെ അത്ഭതവിളക്കായിരുന്നു ഇവര്‍ അവതരിപ്പിച്ചത്. ആഗ്രഹം ചോദിക്കാനായി എത്തിയത്. മമ്മൂട്ടിയാണ്. അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത്. ജീനിയോടാണ് അദ്ദേഹം ഇതേക്കുറിച്ച് ചോദിച്ചത്. പറക്കും കമ്പളത്തിന് വേണ്ടിയാണ് അദ്ദേഹം ചോദിച്ചത്.

മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍

മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍

പറക്കും കമ്പളം തങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നും അത് തരാന്‍ പറ്റില്ലെന്നുമായിരുന്നു ജീനി പറഞ്ഞത്. ഇത് കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി അടുത്ത ആഗ്രഹം ചോദിച്ചത്. തന്നെ ഡാന്‍സ് പഠിപ്പിക്കണമെന്നായിരുന്നു അത്. ഇത് കേട്ടപ്പോള്‍ ഏത് കളര്‍ കമ്പളമാണ് വേണ്ടതെന്നായിരുന്നു ജീനിയുടെ ചോദ്യം. പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്ത വാരത്തില്‍ ഈ പരിപാടി മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുമെന്ന് ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപൂര്‍വ്വ  സമാഗമം

അപൂര്‍വ്വ സമാഗമം

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിപാടിയുമായി എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഇത്തരത്തിലൊരു സമാഗമം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. സ്‌കിറ്റുമായി ഇവര്‍ ഒരുമിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം ചിരിച്ചുമറിയുകയായിരുന്നു. കോമഡി സ്‌കിറ്റിനിടയില്‍ യഥാര്‍ത്ഥ പേരുകളും വിശേഷണങ്ങളുമൊക്കെ കടന്നുവന്നപ്പോഴാണ് അത് കൂടുതല്‍ രസകരമായി മാറിയത്.

വീഡിയോ കാണൂ

പ്രമോ വീഡിയോ കാണൂ

മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍

കോമഡി സ്‌കിറ്റിന്റെ മറ്റൊരു വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X