ദുല്‍ഖറിന്റെ സെല്‍ഫി വിത്ത് മമ്മൂട്ടി, അമ്മയില്‍ മമ്മൂട്ടിയുടെ സെല്‍ഫിയും! ഇതില്‍ കൂടുതലെന്ത് വേണം?

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട് ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ കാലയളവിനുള്ളില്‍ മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളായി ദുല്‍ഖര്‍ മാറി. തുടക്ക കാലത്ത് മമ്മൂട്ടിയ്ക്ക് പോലും കിട്ടാത്ത നേട്ടങ്ങളുമായിട്ടാണ് ദുല്‍ഖര്‍ സഞ്ചരിക്കുന്നത്. നിലവില്‍ തെലുങ്കിലും ബോളിവുഡിലുമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരപുത്രന്‍ വാപ്പച്ചിയ്‌ക്കൊപ്പം എപ്പോള്‍ അഭിനയിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഉടന്‍ തന്നെ അതിനൊരു അവസരം ഉണ്ടാവുമെന്നാണ് എല്ലാവരും കരുതുന്നത്. എന്തായാലും മമ്മൂട്ടി, ദുല്‍ഖര്‍ ആരാധകര്‍ക്ക്‌സ സന്തോഷിക്കാനുള്ള ഐറ്റം സോഷ്യല്‍ മീഡിയ വഴി കറങ്ങി നടക്കുകയാണ്. വാപ്പച്ചിയ്‌ക്കൊപ്പം നില്‍ക്കുന്ന ദുല്‍ഖറിന്റെ സെല്‍ഫി ചിത്രമായിരുന്നു ഫാന്‍സ് പേജുകളിലൂടെ വൈറലായത്. തൊട്ട് പിന്നാലെ അമ്മയുടെ മീറ്റിംഗില്‍ നിന്നും മമ്മൂട്ടി എടുത്ത ചിത്രവുമെത്തി. രണ്ട് സെല്‍ഫികളും അതിവേഗം തരംഗമായി കൊണ്ടിരിക്കുകയാണ്.

 ദുല്‍ഖറിന്റെ സെല്‍ഫി

ദുല്‍ഖറിന്റെ സെല്‍ഫി

കഴിഞ്ഞ ദിവസം നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്റെ മാമ്മോദീസ ചടങ്ങുകള്‍ അതിഗംഭീരമായി നടന്നിരുന്നു. ചടങ്ങില്‍ ഭാര്യ സുല്‍ഫത്തിനും മകന്‍ ദുല്‍ഖറിനും മരുമകള്‍ അമാല്‍ സൂഫിയയ്ക്കും കൊച്ചുമകള്‍ മറിയം അമീറ സല്‍മാനുള്‍പ്പെടെ കുടുംബസമേതമാണ് മമ്മൂട്ടി എത്തിയത്. ചാക്കോച്ചനും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന മമ്മൂട്ടി കുടുംബത്തിന്റെ ചിത്രമാണ് ആദ്യം പുറത്ത് വന്നത്. പിന്നാലെയാണ് ഇവിടെ നിന്നുമെടുത്ത ദുല്‍ഖറിന്റെ സെല്‍ഫിയും എത്തിയത്. പിങ്ക് നിറമുള്ള ഷര്‍ട്ടില്‍ ദുല്‍ഖറും കറുപ്പ് നിറമുള്ള ഷര്‍ട്ടാണ് മമ്മൂട്ടി ധരിച്ചിരുന്നത്.

 മമ്മൂട്ടിയും ഫോട്ടോഗ്രാഫറാണ്..

മമ്മൂട്ടിയും ഫോട്ടോഗ്രാഫറാണ്..

ദുല്‍ഖര്‍ എടുത്ത സെല്‍ഫി മാത്രമല്ല മമ്മൂട്ടിയുടെ വക മറ്റൊരു സെല്‍ഫി ചിത്രവും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ 25-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ നിന്നുമായിരുന്നു മമ്മൂട്ടിയുടെ സെല്‍ഫി വന്നത്. മമ്മൂട്ടി ചിത്രം പകര്‍ത്തുമ്പോള്‍ പിന്നില്‍ മോഹന്‍ലാലും അബു സലീമുമടക്കം നിരവധി ആളുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അമ്മയുടെ മീറ്റിംഗില്‍ ക്യാമറ ഉപയോഗിച്ചായിരുന്നു മമ്മൂട്ടി ചിത്രമെടുത്തത്. അന്ന് ജയറാമും ആസിഫ് അലിയും ഇരിക്കുന്ന ചിത്രങ്ങളായിരുന്നു മെഗാസ്റ്റാര്‍ പകര്‍ത്തിയത്. ഇതും അന്നത്തെ വൈറല്‍ ചിത്രങ്ങളായിരുന്നു.

 ആരാധകര്‍ക്കിത് മതി...

ആരാധകര്‍ക്കിത് മതി...

മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്നുള്ള സെല്‍ഫി ചിത്രങ്ങള്‍ അപൂര്‍വ്വമായിട്ടേ പുറത്ത് വന്നിട്ടുള്ളു. അതിനാല്‍ തന്നെ ആരാധകരിത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ട്രോളുകളുടെ രൂപത്തിലും അല്ലാതെയുമായി ചിത്രങ്ങള്‍ വൈറലായി. ഇതിനൊപ്പം വാപ്പച്ചിയും മകനും തമ്മിലൊരു സിനിമ വരുമോ എന്ന കാര്യമാണ് സിനിമാപ്രേമികള്‍ അന്വേഷിക്കുന്നത്. നിലവില്‍ ഏറ്റെടുത്ത സിനിമകളെല്ലാം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് താരപിതാവും പുത്രനും. അതിനൊപ്പം പുതിയൊരു ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 നാല് സിനിമകള്‍ ഹിറ്റാക്കി മമ്മൂട്ടി

നാല് സിനിമകള്‍ ഹിറ്റാക്കി മമ്മൂട്ടി

ഈ വര്‍ഷം മെഗാസ്റ്റാര്‍ മമ്മൂട്ടി അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ആറ് മാസം കഴിയുമ്പോള്‍ മമ്മൂട്ടിയുടേതായി നാല് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. നാലും തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം പിറന്നതും ഈ വര്‍ഷം തന്നെയായിരുന്നു. ജൂലൈ ആദ്യ ആഴ്ച പതിനെട്ടാം പടി എന്ന ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. സെപ്റ്റംറില്‍ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കവും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്തായാലും ബോക്‌സോഫീസില്‍ മിന്നിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

 ദുല്‍ഖറും സജീവമാണ്

ദുല്‍ഖറും സജീവമാണ്

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് എത്തുന്നത്. ഒരു സിനിമ മാത്രമേ ഇതുവരെ ദുല്‍ഖറിന്റേതായി വന്നിട്ടുള്ളുവെങ്കിലും ബോളിവുഡില്‍ നിന്നുമാണ് അടുത്ത റിലീസ്. സോനം കപൂറിനൊപ്പം അഭിനയിക്കുന്ന സോയ ഫാക്ടര്‍ എന്ന ചിത്രമാണ് സെപ്റ്റംബറില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ദുല്‍ഖറിന്റെ സിനിമ. മലയാളത്തില്‍ ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X